കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഡ്രസ്‌കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; ഉത്തരവിറക്കി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ ജീന്‍സോ ഷര്‍ട്ടോ ധരിക്കരുതെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശം. ആഴ്‌ച്ചയില്‍ ഒരു ദിവസം ഖാദി വസ്‌ത്രങ്ങള്‍ ധരിക്കണമെന്നും നിര്‍ദേശമുണ്ട്‌. ജീവനക്കാര്‍ ഓഫീസില്‍ ധരിക്കേണ്ട വസ്‌ത്രങ്ങള്‍ സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

സ്‌ത്രീകള്‍ സരിയോ ചുരിദാറോ സല്‍വാര്‍ കമ്മീസോ ആണ്‌ ധരിക്കേണ്ടത്‌. പാന്റിനൊപ്പം കുര്‍ത്തയോ, ഷര്‍ട്ടോ ധരിക്കാം. ഫോര്‍മല്‍ ഷര്‍ട്ടും ഫോര്‍മല്‍ പാന്റുമാണ്‌ പുരുഷന്‍മാര്‍ക്ക്‌ വേഷം. സ്‌ത്രീകളായാലും പുരുഷന്‍മാര്‍ ആയാലും ജീന്‍സോ ഷര്‍ട്ടോ ധരിക്കരുത്‌. കടും നിറത്തിലുള്ളതും പ്രിന്റുകളോ തുന്നല്‍പണികളോ ഉള്ള വസ്‌ത്രങ്ങളും ഒഴുവാക്കണം. കാലില്‍ ഷൂവോ സാന്‍ഡല്‍സോ ആവാം. സ്ലിപ്പറുകള്‍ പാടില്ല. സര്‍ക്കാര്‍ സര്‍വീസിലുള്ള സ്ഥിരം ജീവനക്കാര്‍ക്കും, താല്‍കാലിക ജീവനക്കാര്‍ക്കും കണ്‍സള്‍ട്ടന്‍സി വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത്‌ ബാധകമാണ്‌.

pants

സര്‍ക്കാര്‍ ജീവനക്കാര്‍ അലസ വേഷത്തില്‍ ഓഫിസിലെത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ വസ്‌ത്രധാരണച്ചട്ടം ഏര്‍പ്പെടുത്തുന്നതെന്ന്‌ ചീഫ്‌ സെക്രട്ടറി ശ്രീകാന്ത്‌ ദേശ്‌ പാണ്ഡെയുടെ ഉത്തവില്‍ പറയുന്നു. അലസമായി വസ്‌ത്രം ധരിക്കുന്നവര്‍ ജോലിയിലും അലംഭാവം കാണിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ നിഗമനം. പൊതുജനത്തിന്‌ മുന്നില്‍ സംസ്ഥാന സര്‍ക്കാരിനെ പ്‌തിധാനം ചെയ്യുന്നത്‌ സര്‍ക്കാര്‍ ജീവനക്കാരണ്‌ എന്നതുകൊണ്ട്‌ സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക്‌ കളങ്കം വരുത്താത്ത രീതിയുലാവണം വസ്‌ത്രധാരണമെന്നും ഉത്തരവില്‍ പറയുന്നു.

English summary
Maharashtra government released circular about government employees dress code
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X