കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കുന്നത് നിരോധിച്ചു

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: പൊതുസ്ഥലത്ത് പുകവലിക്കുന്നത് നിരോധിച്ചതു പോലെ പൊതുസ്ഥലത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കുന്നതും നിരോധിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാരാണ് ഇങ്ങനെയൊരു നടപടി എടുക്കുന്നത്. മഹാരാഷ്ട്രയിലെ പൊതു സ്ഥലങ്ങളില്‍ ഇനി പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷയും നല്‍കുന്നതായിരിക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ നിരത്തുകളില്‍ പുകവലിക്കുന്നത് കുറ്റകൃത്യമാക്കിയിരുന്നു. യുവതലമുറ ഇപ്പോള്‍ ഇത്തരം കാര്യങ്ങളാണ് ശീലമാക്കിയിരിക്കുന്നത്. ഇതിനെതിരെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ചാണ് ഇത്തരമൊരു നടപടി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

tobacco

പൊതുസ്ഥലത്ത് പുകയില ഉപയോഗം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാക്കാനാണ് തീരുമാനമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഗ്ലോബല്‍ അഡള്‍റ്റ് ടുബാക്കോ സര്‍വേ പ്രകാരം മഹാരാഷ്ട്രയില്‍ മാത്രം 25,899,273 പേര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അടിമയാണെന്നാണ് റിപ്പോര്‍ട്ട്.

ഇതു കാന്‍സര്‍ ഉണ്ടാക്കാനും കാരണമാകുന്നു. കാന്‍സര്‍ കൂടാതെ ഹൃദ്‌രോഗത്തിനും ശ്വാസകോശ രോഗങ്ങള്‍ക്കും പുകയില കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുകയില ഉപയോഗത്തിനെതിരെ നടപടി ശക്തമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

English summary
Maharashtra Government to banned tobacco consumption at public places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X