കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ സമയം കുറിച്ചു; 16-15-12 ഫോര്‍മുല, പവാര്‍-മോദി ചര്‍ച്ചയില്‍ നെറ്റിചുളിച്ച് ശിവസേന

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമമാകുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പത്ത് ദിവസത്തിനകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുക. മന്ത്രിപദവികള്‍ വിഭജിക്കുന്നതിലുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം.

വ്യാഴാഴ്ച ഉച്ചയ്ക്ക് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയെ പൂര്‍ണമായും ശിവസേന കൈവിട്ടുവെന്നാണ് വ്യക്തമാകുന്നത്. അതേസമയം, ശിവസേനയുമായുള്ള ബന്ധം കോണ്‍ഗ്രസിന് മുന്നില്‍ എന്നും ചോദ്യചിഹ്നമാകുകയും ചെയ്യും. കര്‍ണാടകയിലെ ജെഡിഎസ് നേതാക്കള്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു....

 രണ്ടു കാര്യങ്ങള്‍

രണ്ടു കാര്യങ്ങള്‍

രണ്ടു കാര്യങ്ങളാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിക്കും. കൂടാതെ ഡിസംബറിന് മുമ്പ്, അതായത്ത് പത്ത് ദിവസത്തിനകം മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വരും.

എല്ലാ തടസങ്ങളും നീങ്ങി

എല്ലാ തടസങ്ങളും നീങ്ങി

കോണ്‍ഗ്രസും എന്‍സിപിയും നിലപാട് ഇതുവരെ പരസ്യമാക്കിയിട്ടില്ല എന്നിരിക്കെ ശിവസേന നേതാവ് നടത്തിയ പ്രതികരണം ഏറെ ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ തടസങ്ങളും നീങ്ങിയെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയായി ചില തടസങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

എന്‍സിപിയുടെ നീക്കം

എന്‍സിപിയുടെ നീക്കം

അതേസമയം, എന്‍സിപിയുടെ നീക്കത്തില്‍ ശിവസേനയ്ക്ക് ആശങ്കയുണ്ട്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതാണ് വിഷയം. മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യം നിലനില്‍ക്കവെയാണ് പവാര്‍ ദില്ലിയിലെത്തി മോദിയെ കണ്ടിരിക്കുന്നത്.

എന്‍സിപി പറയുന്നത്...

എന്‍സിപി പറയുന്നത്...

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിഷയമാണ് മോദിയുമായി പവാര്‍ ചര്‍ച്ച ചെയ്തതെന്ന് എന്‍സിപി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമാണ് ചില അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. എന്‍സിപിയെ ബിജെപിയുമായി അടുപ്പിക്കാനും അതുവഴി അടുത്ത സര്‍ക്കാരുണ്ടാക്കാനും നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കൂടിക്കാഴ്ചയോടുള്ള പ്രതികരണം

കൂടിക്കാഴ്ചയോടുള്ള പ്രതികരണം

പവാര്‍ മോദിയെ കാണുന്നതില്‍ ആശങ്കയില്ലെന്നാണ് ശിവസേനയുടെ പരസ്യപ്രതികരണം. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിഷയം മോദിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് താന്‍ പവാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സഞ്ജയ് റാവത്ത് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പവാര്‍ മോദിയെ കണ്ടതില്‍ ശിവസേനയില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറുവശത്തും ചര്‍ച്ചകള്‍

മറുവശത്തും ചര്‍ച്ചകള്‍

തിങ്കളാഴ്ച പവാര്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ പരസ്യമായ നിലപാട് എടുത്തിട്ടില്ല. എന്നാല്‍ എന്തുവില കൊടുത്തും ബിജെപിയെ പാഠം പഠിപ്പിക്കണമെന്ന നിലപാടിലാണ് ശിവസേന.

നിര്‍ണായക യോഗം ഇന്ന്

നിര്‍ണായക യോഗം ഇന്ന്

ബുധനാഴ്ച കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും. യോഗത്തിന്റെ തീരുമാനം ശിവസേനയെ അറിയിക്കും. ഇതിന് വേണ്ടി കാത്തിരിക്കുകയാണ് ശിവസേന നേതാക്കള്‍. ഈ തീരുമാനം അടിസ്ഥാനപ്പെടുത്തിയാകും വ്യാഴാഴ്ച പ്രഖ്യാപനം നടത്തുക.

ഡിസംബര്‍ ആദ്യവാരം സത്യപ്രതിജ്ഞ

ഡിസംബര്‍ ആദ്യവാരം സത്യപ്രതിജ്ഞ

ശിവസേനയുടെ നേതാവ് മുഖ്യമന്ത്രിയായി ഡിസംബര്‍ ആദ്യവാരം സത്യപ്രതിജ്ഞ ചെയ്യുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. എല്ലാം തീരുമാനിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ എണ്ണത്തിലും ധാരണയായി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

16-15-12 ഫോര്‍മുല

16-15-12 ഫോര്‍മുല

ശിവസേനയുടെ 16 മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. എന്‍സിപിക്ക് 15 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിമാരുമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഫോര്‍മുലയാണ് ഏറ്റവും ഒടുവില്‍ ചര്‍ച്ച ചെയ്യുന്നതെന്നാണ് വിവരം. സഭയിലെ അംഗബലം അടിസ്ഥാനമാക്കിയാണ് മന്ത്രിപദവികള്‍ തീരുമാനിച്ചിരിക്കുന്നത്.

വിവാദ ഭാഗം ഇതാണ്

വിവാദ ഭാഗം ഇതാണ്

ശിവസേനയുടെ നേതാവ് മുഖ്യമന്ത്രിയാകും, എന്‍സിപിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രിപദം ലഭിക്കുമെന്നാണ് ഒരു റിപ്പോര്‍ട്ട്. അതേസമയം, മുഖ്യമന്ത്രിപദം ശിവസേനയും എന്‍സിപിയും പങ്കുവയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

 കുഴഞ്ഞുമറിഞ്ഞ് മഹാരാഷ്ട്ര

കുഴഞ്ഞുമറിഞ്ഞ് മഹാരാഷ്ട്ര

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിസന്ധി രൂക്ഷമായതോടെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും കക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ടുവന്നാല്‍ രാഷ്ട്രപതി ഭരണം വഴിമാറും.

ഇറാനില്‍ 106 പേരെ വെടിവച്ചുകൊന്നു; 21 നഗരങ്ങള്‍ പ്രക്ഷുബ്ദം, ഞെട്ടിക്കുന്ന കണക്കുമായി ആംനസ്റ്റിഇറാനില്‍ 106 പേരെ വെടിവച്ചുകൊന്നു; 21 നഗരങ്ങള്‍ പ്രക്ഷുബ്ദം, ഞെട്ടിക്കുന്ന കണക്കുമായി ആംനസ്റ്റി

English summary
Maharashtra: Government to be formed before December, claims Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X