കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ വരച്ച വരയില്‍ നിര്‍ത്തി കോണ്‍ഗ്രസ്; ആ ഉത്തരവ് പിന്‍വലിച്ചു, കൂടെ നിന്ന് എന്‍സിപി

Google Oneindia Malayalam News

മുംബൈ: ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ശിവസേനയും എന്‍സിപിയുമാണ് ഭരണകാര്യങ്ങളില്‍ കൂടുതലായി ഇടപെടുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഓരോ നടപടികളിലും ഇടപെടാറില്ല. എന്നാല്‍ കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് എടുത്തതോടെ നേരത്തെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ ശിവസേന തയ്യാറായി.

ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന ശിവസേന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് തെറ്റിപ്പിരിഞ്ഞത്. ശേഷം എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയില്‍ ഭരണത്തിലേറുകയായിരുന്നു. മഹാ അഗാഡി സഖ്യം എന്ന പേരാണ് ഇവര്‍ സ്വീകരിച്ചത്. ഭരണം കൂടുതല്‍ കാലം മുന്നോട്ട് പോകില്ലെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍....

ആദ്യം ഓകെ പറഞ്ഞു

ആദ്യം ഓകെ പറഞ്ഞു

കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവച്ചതോടെ ബില്ലുകള്‍ നിയമമായി. നേരത്തെ ഈ ബില്ലുകള്‍ ഓര്‍ഡിനന്‍സായി കേന്ദ്രം ഇറക്കിയിരുന്നു. ആ വേളയില്‍ തന്നെ ഇവ നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തു.

കോണ്‍ഗ്രസ് സമരത്തില്‍

കോണ്‍ഗ്രസ് സമരത്തില്‍

കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരത്തിലാണ്. പഞ്ചാബിലും ഹരിയാനയിലും യുപിയിലും കര്‍ണടാകത്തിലും ബിഹാറിലും തമിഴ്‌നാട്ടിലുമെല്ലാം സമരം നടക്കുകയാണ്. ഈ സമരത്തിന് കോണ്‍ഗ്രസിന്റെ ശക്തമായ പിന്തുണയുണ്ട്.

ഉത്തരവ് പിന്‍വലിച്ചു

ഉത്തരവ് പിന്‍വലിച്ചു

ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചത്. ഓര്‍ഡിനന്‍സ് ഇറക്കിയ വേളയില്‍ തന്നെ ഇവ നടപ്പാക്കാന്‍ ശിവസേന സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവ് കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്.

 ആഗസ്റ്റില്‍ ഉത്തരവ്

ആഗസ്റ്റില്‍ ഉത്തരവ്

ആഗസ്റ്റിലാണ് കാര്‍ഷിക പരിഷ്‌കരണ ബില്ല് കേന്ദ്ര മന്ത്രിസഭ പാസാക്കിയത്. തുടര്‍ന്ന് ഇവ നടപ്പാക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി. ഈ വിവരം അക്ഷരം പ്രതി അനുസരിക്കുകയായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ തീരുമാനം മാറ്റി.

എന്‍സിപിയും കൂടെ

എന്‍സിപിയും കൂടെ

പുതിയ നിയമം കര്‍ഷക വിരുദ്ധമാണെന്ന് കോണ്‍ഗ്രസും എന്‍സിപിയും നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ ഭരണത്തിലുള്ള സംസ്ഥാനത്ത് ഒരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസിന്റെ കര്‍ശന നിലപാടിന് മുന്നില്‍ ശിവസേന തീരുമാനം മാറ്റുകയായിരുന്നു.

ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്നാണ് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ കോണ്‍ഗ്രസ് അറിയിച്ചത്. തൊട്ടുപിന്നാലെ എന്‍സിപിയും ഈ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് ആഗസ്റ്റിലെ ഉത്തരവ് പിന്‍വലിക്കാന്‍ ശിവസേന തീരുമാനിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ക്കറ്റിങ് വിഭാഗം ചെയ്തത്

മാര്‍ക്കറ്റിങ് വിഭാഗം ചെയ്തത്

കേന്ദ്ര മന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ ടെക്‌സറ്റൈല്‍സ്-സഹകരണ വകുപ്പിന് കഴിഞ്ഞ മാസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആഗസ്റ്റ് പത്തിന് മാര്‍ക്കറ്റിങ് ഡയറക്ടര്‍ സതീഷ് സോണിയാണ് ഉത്തരവ് ഇറക്കിയത്. കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയതോടെ ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

മഥുര കൃഷ്ണ ജന്മഭൂമി വിവാദം; ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹര്‍ജി കോടതി തള്ളിമഥുര കൃഷ്ണ ജന്മഭൂമി വിവാദം; ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന ഹര്‍ജി കോടതി തള്ളി

ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്ബാബറി മസ്ജിദ് കേസ്; സിബിഐ കോടതിയുടെ അഞ്ച് പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്

English summary
Maharashtra government withdraws order to implement new farm laws due to Congress pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X