• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍, ഫട്‌നാവിസിന് മുന്നില്‍ 48 മണിക്കൂര്‍

  • By Vidyasagar

മുംബൈ: മഹാരാഷ്ട്രയില്‍ തര്‍ക്കം തുടരുന്നതിനിടെ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി. നിലവില്‍ ബിജെപിക്ക് 105 സീറ്റാണ് ഉള്ളത്. 15 സ്വതന്ത്രരുടെ പിന്തുണയും ബിജെപി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത്രയും സീറ്റുകള്‍ ഉണ്ടെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസിന് സാധിക്കില്ല. 145 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ശിവസേന ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി വിശ്വാസ വോട്ടെടുപ്പ് പരാജയപ്പെടാനാണ് സാധ്യത. നവംബര്‍ 11ന് രാത്രി എട്ട് മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ശിവസേന ബിജെപിയെ പേടിച്ച് എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. കനത്ത പോലീസ് സുരക്ഷയും ഇതിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിവസേനയ്ക്ക് 56 സീറ്റാണ് ഉള്ളത്. സര്‍ക്കാരുണ്ടാക്കാനുള്ള സന്നദ്ധത ഫട്‌നാവിസ് അറിയിച്ചെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതേസമയം ഇനിയുള്ള 48 മണിക്കൂര്‍ ബിജെപിക്ക് നിര്‍ണായകമാണ്. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ജയ്പൂരിലേക്കാണ് മാറ്റിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായത് കൊണ്ട് ബിജെപിക്ക് ഇവരെ മറുകണ്ടം ചാടിക്കാന്‍ സാധിക്കില്ല.

നിയമസഭയുടെ കാലാവധി ഇന്ന് അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. ഏറ്റവും വലിയ കക്ഷി ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഗവര്‍ണര്‍ക്ക് അടുത്തതായി ശിവസേനയെ വിളിക്കാം. പിന്നീട് കൂടുതല്‍ സീറ്റുള്ളത് അവര്‍ക്കാണ്. ഈ സാഹചര്യത്തില്‍ എന്‍സിപിയെയും കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് ശിവസേന ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസമാണ് ഫട്‌നാവിസ് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചത്. ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഇതുവരെ ശ്രമം നടത്തിയിട്ടില്ലെന്നും, കാരണം സ്വന്തം സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള ഭൂരിപക്ഷം പോലും അവര്‍ക്കില്ല. പുതിയ സര്‍ക്കാര്‍ വിശ്വാസ വോട്ടിനെ എന്തായാലും നേരിടേണ്ടി വരുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാ സാഹേബ് തോററ്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ഫട്‌നാവിസും ഉദ്ധവ് താക്കറെയും തമ്മില്‍ വലിയ വാക് പോര് നടന്നിരുന്നു. ഉദ്ധവ് നുണ പറഞ്ഞെന്ന് ഫട്‌നാവിസ് പറഞ്ഞപ്പോള്‍, അദ്ദേഹവുമായി ഇനി സംസാരിക്കില്ലെന്നാണ് ഉദ്ധവ് മറുപടി നല്‍കിയത്.

ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചെന്ന് പ്രധാനമന്ത്രി, വിധി രാജ്യം അംഗീകരിച്ചെന്നും മോദി

English summary
maharashtra governor invites bjp to form govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more