കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് പണി തുടങ്ങി... ബിജെപി നേതാക്കളുടെ 7 പഞ്ചസാര മില്ലുകളുടെ വായ്പാ ഗ്യാരണ്ടി റദ്ദാക്കി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങള്‍ക്കെതിരെ നീക്കം ശക്തമാക്കുന്നു. ഏഴ് പഞ്ചസാര മില്ലുകള്‍ക്കുള്ള വായ്പാ ഗ്യാരണ്ടി റദ്ദാക്കിയിരിക്കുകയാണ് ഉദ്ധവ്. 300 കോടിയിലേറെ രൂപയാണ് ഈ മില്ലുകള്‍ക്ക് വായ്പാ ഗ്യാരണ്ടി നല്‍കിയിരുന്നത്. ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പഞ്ചസാര മില്ലുകള്‍. അതേസമയം പങ്കജ മുണ്ടെയുടെ ഉടമസ്ഥതയിലുള്ള മില്ലുകളും ഇക്കൂട്ടത്തിലുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

1

സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ വക്കില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് തീരുമാനമുണ്ടായത്. ദേശീയ കോഓപ്പറേറ്റീവ് വികസന കോര്‍പ്പറേഷനാണ് വായ്പകള്‍ ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. അതിന് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുകയാണ് രീതി. അതിന് ചില ചട്ടങ്ങളുമുണ്ട്.

ഗ്യാരണ്ടി പ്രകാരമുള്ള നിബന്ധനങ്ങള്‍ പാലിക്കാന്‍ ഈ പഞ്ചസാര മില്ലുകള്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് മന്ത്രിസഭ ഗ്യാരണ്ടി റദ്ദാക്കാന്‍ തീരുമാനിച്ചത്. പഞ്ചസാര മില്ലുകള്‍ക്ക് കാര്യമായ ലാഭം നേടണമെന്നും, നിഷ്‌ക്രിയ ആസ്തികള്‍, ബാധ്യതകള്‍ എന്നിവ ഉണ്ടാവാന്‍ പാടില്ലെന്നുമാണ് ചട്ടം. പങ്കജ് മുണ്ടെ, വിനയ് കോറെ, എന്നിവരുടെ മില്ലുകളും ഇക്കൂട്ടത്തിലുണ്ട്. ബിജെപി സഖ്യമായ ജനസൂരാജ്യ ശക്തി പാര്‍ട്ടിയുടെ നേതാവാണ് വിനയ് കോറെ. നേരത്തെയുള്ള ബിജെപി സര്‍ക്കാരാണ് ഈ മില്ലുകള്‍ക്ക് വായ്പാ ഗ്യാരണ്ടി നല്‍കാന്‍ തീരുമാനിച്ചത്.

അതേസമയം ആര്‍എസ്എസുമായി ബന്ധമുള്ള റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി എഴുതി തള്ളുന്നതും ഉദ്ധവ് റദ്ദാക്കി. ഇവര്‍ കരോള്‍ തെഹ്‌സില്‍ ഭൂമി വാങ്ങിയിരുന്നുവെന്നാണ് സൂചന. അതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയാണ് റദ്ദാക്കിയത്. 1.5 കോടിയാണ് ഇത്തരത്തില്‍ ഒഴിവാക്കിയിരുന്നത്. ഫട്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയ 34 തീരുമാനങ്ങള്‍ ഉദ്ധവ് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതൊക്കെ റദ്ദാക്കാന്‍ തന്നെയാണ് സാധ്യത.

പുറത്തിറങ്ങി, പിന്നാലെ കേന്ദ്രത്തിന് അടിയോടടി, ധനമന്ത്രിക്കും പരിഹാസം, ട്രെന്‍ഡിംഗായി ചിദംബരം!!പുറത്തിറങ്ങി, പിന്നാലെ കേന്ദ്രത്തിന് അടിയോടടി, ധനമന്ത്രിക്കും പരിഹാസം, ട്രെന്‍ഡിംഗായി ചിദംബരം!!

English summary
maharashtra govt cancels loan guarantee of over rs 300 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X