ഗവർണർക്ക് സർക്കാർ വിമാനത്തിൽ പറക്കാൻ ഉദ്ധവിന്റെ അനുമതിയില്ല; മഹാരാഷ്ട്രയിൽ പുതിയ വിവാദം, തിരിച്ചിറങ്ങി
മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയരിക്ക് സര്‍ക്കാര്‍ വിമാനം ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യാഴാഴ്ച രാവിലെയോടെ ഡെറാഡൂണിലേക്ക് പോകുന്നതിന് ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അനുമതി നിഷേധിച്ച കാര്യം അറിഞ്ഞത്. ഇതേ തുടര്‍ന്ന് ഗവര്‍ണറും സംഘവും മറ്റൊരു വിമാനത്തില്‍ ഡെറാഡൂണിലേക്ക് പുറപ്പെടുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഒരാഴ്ച മുമ്പ്
ഗവര്‍ണര്‍ തന്റെ യാത്രയെ കുറിച്ച് ഒരാഴ്ച മുമ്പ് സംസ്ഥാന വ്യോമയാന വിഭാഗത്തിന് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് രാവിലെ 9 മണിയോടെ ഗവര്‍ണറും സംഘവും മുംബൈ വിമാനത്താവളത്തില്‍ എത്തി. എന്നാല്‍ അനുമതി നല്കാത്തതിനാല് സര്‍ക്കാരിന്റെ സെസ്ന സൈറ്റേഷന്‍ എക്സ് എല്‍ എസ് വിമാനം ഉപയോഗിക്കാനായില്ല.

അനുമതി ഉറപ്പാണ്
രാജ്ഭവന് പ്രോട്ടോക്കോള്‍ പ്രകാരം വിമാനത്തിന്റെ അനുമതിക്കായി അയച്ചിരുന്നു. സാധാരണ ഭരണത്തലവനായതിനാല് മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കേണ്ടതാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അവസാന സമയങ്ങളില്‍ അനുമതി വരാറുണ്ട്. അതുകൊണ്ടാണ് ഗവര്‍ണറും സംഘവും വിമാനത്താവളത്തില്‍ എത്തിയത്.

മറുപടി ലഭിച്ചില്ല
യാത്രയ്ക്കായി ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന വ്യോമയാന വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആവര്‍ത്തിച്ച് വിളിച്ചിട്ടും മറുപടി ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഡി ബോര്‍ഡ് ചെയ്യുകയായിരുന്നു. 15 മിനിറ്റോളമാണ് ഗവര്‍ണര്‍ വിമാനത്തില്‍ ഇരുന്നത്.

വിഷയം ബിജെപിക്ക് ഏറ്റെടുത്തു
നേരത്തെ കൊവിഡ് പിടിമുറുക്കിയ സമയത്തും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചതിന് പിന്നാലെ ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ഉയര്‍ന്ന വിവാദം. എന്നാല്‍ ഇപ്പോള്‍ വിമാനത്തിന് അനുമതി നല്‍കാതിരുന്നത് മറ്റൊരു രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വിഷയം ബിജെപി ഏറ്റെടുത്തിട്ടുണ്ട്.
പ്രാർത്ഥനക്കെത്തിയവർക്ക് കൊവിഡ്: സൌദിയിൽ കൂടുതൽ പള്ളികൾ അടച്ചിട്ടു, നിയന്ത്രണങ്ങൾ ഉയർത്തി
'എഎംഎംഎയിലെ കളിപ്പാവകൾക്ക് ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ല'
തിരുവല്ല ആരുടെ കൂടെയും പോരും; പക്ഷെ കാല് വാരരുത്, ഇടതിനും വലതിനും പ്രതീക്ഷ-മണ്ഡല ചരിത്രം
കാപ്പന് അടുത്ത തിരിച്ചടി; എല്‍ഡിഎഫ് വിടില്ലെന്ന് തോമസ് ചാണ്ടിയുടെ സോഹദരനും ആലപ്പുഴയിലെ പാര്‍ട്ടിയും
മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് ശ്രീധരൻ പിള്ള ചെങ്ങന്നൂരിലേക്ക്? മത്സരിക്കാൻ താത്പര്യം അറിയിച്ചു?