പാന്‍മസാല പരസ്യത്തിലെ അഭിനയം, ഷാരൂഖ് അടക്കം മൂന്ന് സൂപ്പര്‍സ്റ്റാറുകള്‍ക്ക് നോട്ടീസ്
മുംബൈ: പരസ്യങ്ങളില്‍ അഭിനയിച്ച് ബോളിവുഡ് താരങ്ങള്‍ക്ക് പണി കിട്ടി. പാന്‍ മസാലകളുടെ പരസ്യങ്ങളില്‍ അഭിനയിച്ച സൂപ്പര്സ്റ്റാറുകള്ക്കെതിരെയാണ് നോട്ടീസ്. നിരോധിത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് ബോളിവുഡ് താരങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കിങ് ഖാന് ഷാരൂഖ് ഖാന്, അജയ് ദേവ്ഗണ്,അനുപം ഖേര്‍,മനോജ് വാജ് പേയ് എന്നിവര്‍ക്കാണ് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി നോട്ടീസ് അയച്ചത്. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന് പറഞ്ഞതിനു ഷാരൂഖിനു കുറച്ചൊന്നുമല്ല വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. വിവാദങ്ങള്‍ വിട്ടുമാറുന്നതിനുമുന്പ് ഷാരൂഖിനു വീണ്ടും പണി കിട്ടിയിരിക്കുകയാണ്.

കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ പാന്‍ മസാലയുടെ ഉപയോഗം വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം പരസ്യങ്ങള്‍ പ്രോത്സാഹനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ക്ക് എന്തെങ്കിലും വിശദീകരിക്കാന്‍ ഉണ്ടെങ്കില്‍ അതിനുള്ള അവസരവും എഫ്ഡിഎ അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ഇത്തരം പരസ്യങ്ങളില്‍ താരങ്ങള്‍ അഭിനയിച്ചത് കുട്ടികള്‍ക്കിടയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കൂട്ടാന്‍ കാരണമായിട്ടുണ്ടെന്നും വിലയിരുത്തുന്നു. താരങ്ങള്‍ കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗുഡ്കയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് താരങ്ങള്‍ക്ക് നോട്ടീസ് അയക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications