കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ശിവസേന സത്യപ്രതിജ്ഞ 24ന്? ഇനി 48 മണിക്കൂര്‍, നെഞ്ചിടിപ്പുമായി സര്‍ക്കാര്‍ രൂപീകരണം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ഏകദേശം ഉറപ്പിച്ചപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആശയക്കുഴപ്പം. ഗവര്‍ണര്‍ തങ്ങളുടെ ആവശ്യം വൈകിക്കുമോ എന്ന ആശങ്കയാണ് ശിവസേനയ്ക്കുള്ളത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണം എന്ന് നടക്കുമെന്ന് അവ്യക്തമാണ്. അതേസമയം എംഎല്‍എമാരെ കൂടെ നിര്‍ത്താനുള്ള ഒരുക്കങ്ങള്‍ മൂന്ന് പാര്‍ട്ടികളിലും സജീവമാണ്. സര്‍ക്കാര്‍ രൂപീകരണം സജീവമായതോടെ ബിജെപിയെ സൂക്ഷിക്കണമെന്നാണ് നേതാക്കള്‍ക്ക് നിര്‍ദേശം.

അതേസമയം കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന പാര്‍ട്ടികള്‍ മുതിര്‍ന്ന നേതാക്കളുടെയും എംഎല്‍എമാരുടെയും യോഗം ചേര്‍ന്നിട്ടുണ്ട്. ഇവരെ റിസോര്‍ട്ടില്‍ തന്നെ നിര്‍ത്തേണ്ടി വരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സര്‍ക്കാരുണ്ടാക്കാനുള്ള നിര്‍ദേശം നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്നാണ് ബിജെപി അറിയിക്കുന്നത്. ഇതാണ് ശിവസേനയെ ആശങ്കപ്പെടുത്തുന്നത്.

സത്യപ്രതിജ്ഞ 24ന്?

സത്യപ്രതിജ്ഞ 24ന്?

ശിവസേന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബര്‍ 24 ഞായറാഴ്ച്ച നടത്താനാണ് ലക്ഷ്യമിടുന്നത്. എംഎല്‍എമാരുടെ കത്തുകള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് കൈമാറും. ഇക്കാര്യം സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ഒരുപക്ഷേ നീളാനും സാധ്യതയുണ്ട്. ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചാല്‍ തിങ്കളാഴ്ച്ച നടന്നേക്കും. എന്നാല്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ എംഎല്‍എമാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെടാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

പ്രതീക്ഷ കൈവിടാതെ ബിജെപി

പ്രതീക്ഷ കൈവിടാതെ ബിജെപി

ശിവസേനയില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി അടുപ്പത്തിലാണ്. എന്‍സിപി, കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി വൃത്തങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. സര്‍ക്കാരുണ്ടാക്കുമെന്നുള്ള ബിജെപിയുടെ ആത്മവിശ്വാസത്തില്‍ വലിയ ട്വിസ്റ്റുകള്‍ ഉണ്ടാവാനാണ് സാധ്യത. അതിന് പരമാവധി സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കും. ഗവര്‍ണറുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ബിജെപിക്ക് അനുകൂലമായിട്ടായിരിക്കും.

കോണ്‍ഗ്രസ് ജാഗ്രതയില്‍

കോണ്‍ഗ്രസ് ജാഗ്രതയില്‍

കര്‍ണാടക പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് അതിജാഗ്രതയിലാണ്. മുതിര്‍ന്ന നേതാക്കളുടെ നിരീക്ഷണത്തിലാണ് എംഎല്‍എമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാരെ കൂറുമാറ്റുന്നതെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ നാളെ ശിവസേന നേതാക്കളെ കാണും. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച കാര്യങ്ങള്‍ ശിവസേന അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കുറച്ച് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും സൂചനയുണ്ട്.

ഭീഷണി ഇങ്ങനെ

ഭീഷണി ഇങ്ങനെ

ശിവസേന കടുത്ത ഭീഷണി ബിജെപിയില്‍ നിന്ന് നേരിടുന്നുണ്ട്. ഇക്കാര്യം അവരുടെ നേതാക്കളുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. ശിവസേന എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നരുടെ തല അടിച്ച് പൊളിക്കുമെന്ന് എംഎല്‍എ അബ്ദുള്‍ സത്താര്‍ ഭീഷണി മുഴക്കി. ബിജെപിക്ക് ഒരു എംഎല്‍എയെ പോലും കൂറുമാറ്റാന്‍ സാധിക്കില്ലെന്നും സത്താര്‍ പറഞ്ഞു. ഇത്തരം മര്‍ദനമേല്‍ക്കുന്നവരെ ഞങ്ങള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുമെന്നും സത്താര്‍ പറഞ്ഞു. സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ തന്ത്രങ്ങളും അബ്ദുള്‍ സത്താറാണ് തയ്യാറാക്കിയത്. ശിവസേനയിലെ ഏക മുസ്ലീം എംഎല്‍എയാണ് അദ്ദേഹം.

മുഖ്യമന്ത്രി സ്ഥാനം മാറില്ല

മുഖ്യമന്ത്രി സ്ഥാനം മാറില്ല

അഞ്ച് വര്‍ഷവും മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് തന്നെ ലഭിക്കും. ആ സ്ഥാനം വേണ്ടെന്ന് എന്‍സിപിയും കോണ്‍ഗ്രസും തീരുമാനിച്ചു. ഇതില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് സഞ്ജയ് റാവത്തും വ്യക്തമാക്കി. എന്നാല്‍ പ്രധാന വകുപ്പുകളില്‍ വിട്ടുവീഴ്ച്ച ഉണ്ടാവില്ല. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നുമുണ്ടാവും. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയായി എന്‍സിപി ഉണ്ടാവണമെന്നാണ് പവാര്‍ വ്യക്തമാക്കിയത്. ഉദ്ധവിനെ മുഖ്യമന്ത്രിയാക്കിയാലും ഭരണം ശരത് പവാറിന് ചുറ്റുമായിരിക്കും കറങ്ങുക.

പവാറിന്റെ മനംമാറിയോ?

പവാറിന്റെ മനംമാറിയോ?

ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കല്‍ വൈകിപ്പിക്കുന്നതും, ബിജെപിയുടെ കൂറുമാറ്റല്‍ ശ്രമവും പവാറിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. നേരത്തെ സഖ്യത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ചാഞ്ചാട്ടമുണ്ടായിരുന്നു. എന്നാല്‍ സോണിയ അദ്ദേഹത്തോട് ഉറച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രാഷ്ട്രപതി സ്ഥാനവും, കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യവും പവാറിന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ഭരണത്തെ നിയന്ത്രിക്കുന്ന ഘടകമാവാനുള്ള ഓഫറാണ് കോണ്‍ഗ്രസ് പവാറിന് മുന്നില്‍ വെച്ചത്. സിബിഐ കേസ് അടക്കം നേരിടാനാണ് പവാറിനോട് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. ബിജെപിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് പവാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇത് വലിയ അബദ്ധം, ബിഎസ്പി ബന്ധം പോലെ, ശിവസേന ബന്ധം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്!!

English summary
maharashtra govt may form on this weekend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X