കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബിനെ പൂട്ടാനുറച്ച് മഹാരാഷ്ട്ര സർക്കാർ;സുപ്രീം കോടതിയിലേക്ക്,പോലീസിനെ ഭീഷണിപ്പെടുത്തുന്നു

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; റിപബ്ലിക് ചാനൽ തലവൻ അർണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിലേക്ക്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരായ വിവാദ പരാമർശത്തിൽ കഴിഞ്ഞ ദിവസം അർണബിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഏകദേശം 12 മണിക്കൂറോളമാണ് പോലീസ് ചോദ്യം ചെയ്തത്.

ഇതിന് പിന്നാലെ അർണബ് പോലീസിനെ വിരട്ടുകയാണെന്ന് കാണിച്ചാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 പോലീസിനെ ഭീഷണിപ്പെടുത്തുന്നു

പോലീസിനെ ഭീഷണിപ്പെടുത്തുന്നു

ഏപ്രിൽ 28 നായിരുന്നു കേസുമായി ബന്ധപ്പെട്ട് റിപബ്ലിക് മീഡിയെ നെറ്റ്വർക്ക് എഡിറ്റർ ഇൻ ചീഫ് അര്‍ണബിനെ മുംബൈ പോലീസ് ചോദ്യം ചെയ്തത്. മഹാരാഷ്ട്ര വൈദ്യുതി മന്ത്രിയുടെ പരാതിയിലായിരുന്നു നടപടി. 12 മണിക്കൂറോളമാണ് അർണബിനെ പോലീസ് ചോദ്യം ചെയ്തത്. എന്നാൽ ഇതിന് പിന്നാലെ അർണബ് പോലീസിനെ വിരട്ടുകയാണെന്നാണ് സർക്കാരിന്റെ ആരോപണം.

 ഡെപ്യൂട്ടി കമ്മീഷ്ണർ മുഖേന

ഡെപ്യൂട്ടി കമ്മീഷ്ണർ മുഖേന

ഇതോടെ അർണബിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ മുഖേനയാണ് സർക്കാർ കോടതിയിൽ ഹർജി നൽകിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 ഡെപ്യൂട്ടി കമ്മീഷ്ണർ മുഖേന

ഡെപ്യൂട്ടി കമ്മീഷ്ണർ മുഖേന

ഇതോടെ അർണബിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ മുഖേനയാണ് സർക്കാർ കോടതിയിൽ ഹർജി നൽകിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 സുപ്രീം കോടതി നടപടി

സുപ്രീം കോടതി നടപടി

നേരത്തേ അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ മൂന്നാഴ്ചത്തേക്ക് വിലക്കികൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.റിപബ്ലിക് ടിവി ചര്‍ച്ചയില്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സംഭവത്തെക്കുറിച്ച് മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തിൽ ചർച്ച നടത്തിയതിനും സോണിയ ഗാന്ധിയ്ക്കെതിരെ വിവാദ പരാമർശം നടത്തിയ കേസിലുമാണ് അർണബിന് സംരക്ഷണം നൽകി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

 ദുരുപയോഗം ചെയ്യുന്നു

ദുരുപയോഗം ചെയ്യുന്നു

അതേസമയം അന്വേഷണ അധികാരികളെ അർണബ് ഭീഷണിപ്പെടുത്തുകയാണെന്നും മോശമായി പെരുമാറുകയാണെന്നും ഹർജിയിൽ പറയുന്നു. അതുവഴി കോടതി അനുവദിച്ച ഇടക്കാല സംരക്ഷണത്തെ ഗോസ്വാമി ദുരുപയോഗം ചെയ്യുകയാണ്.

 കോടതി ഇടപെടണം

കോടതി ഇടപെടണം

ഇത്തരം നടപടികളിലൂടെ അന്വേഷണത്തെ തടസപെടുത്താനാണ് അർണബ് ശ്രമിക്കുന്നത്. അതിനാൽ അർണബിന്റെ ഇത്തരം ഇടപെടലുകൾ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതിന ഇടപെടണമെന്നും ഹര്‍ജിയിൽ പറയുന്നു.
എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്ത് ഗോസ്വാമിയെ ചോദ്യം ചെയ്ത ശേഷം തന്റെ പ്രൈം ടൈം ഷോയായ റിപ്പബ്ലിക് ഭാരതിലൂടെ മുംബൈ പോലീസിനെതിരെ അധിക്ഷേപം നടത്തുകയാണ് അർണബ് എന്നും ഹർജിയിൽ പറയുന്നു.കേസിൽ പക്ഷപാതപരമായാണ് പോലീസ് പെരുമാറുന്നതെന്നാണ് അർണബ് ആരോപിക്കുന്നത്.

 പോലീസിനെതിരെ ആക്ഷേപം

പോലീസിനെതിരെ ആക്ഷേപം

റിപബ്ലിക് ചാനലിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മുംബൈ പോലീസിനെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുകയാണ്. അന്യായാമായി പരാതിക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്നാണ് അർണബ് പറയുന്നതെന്നും ഹർജിയിൽ പോലീസ് ചൂണ്ടിക്കാട്ടി.

 പോലീസ് കമ്മീഷ്ണർക്കെതിരെ

പോലീസ് കമ്മീഷ്ണർക്കെതിരെ

പൂച്ച്താഹേ ഭാരത് എന്ന പരിപാടിയിൽ മുംബൈ പോലീസ് കമ്മീഷ്ണർക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുകയാണ്. പല തെറ്റായ കാര്യങ്ങളും പോലീസിനെതിരെ അർണബ് ഉന്നയിക്കുന്നു. ഗോസ്വാമിയുടെ ഈ പ്രവർത്തനങ്ങൾ അങ്ങേയറ്റം അസ്വസ്ഥ ഉണ്ടാക്കുകയാണ്. മാധ്യമപ്രവർത്തകനെന്ന തന്റെ പദവി അർണബ് ദുരുപയോഗം ചെയ്യുകയാണ്. മറ്റ് നിരവധി ഉദാഹരണങ്ങളും അർണബിനെതിരെ ഹർജിയിൽ പോലീസ് പറയുന്നു.

 ചാനലിനെതിരെ അന്വേഷണം

ചാനലിനെതിരെ അന്വേഷണം

അതേസമയം സോണിയയ്ക്കെതിരായ വിവാദ പരാമർശത്തിനെതിരായ കേസിന് പുറമെ അർണബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനലിനെ കുറിച്ചും അന്വേഷിക്കുകയാണ് പോലീസ്. ചാനലിന്റെ സാമ്പത്തിക ശ്രോതസ്, പണമിടപാടുകൾ എന്നിവ സംബന്ധിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.

 സാമ്പത്തിക കുറ്റകൃത്യ വിഭാഗം

സാമ്പത്തിക കുറ്റകൃത്യ വിഭാഗം

കേസ് മുംബൈ പോലീസ് സംസ്ഥാന സാമ്പത്തിക കുറ്റകൃത്യ വകുപ്പിന് കൈമാറിയേക്കും. വളരെ ചെറിയ കാലയളവിന് ഉള്ളിൽ എങ്ങനെയാണ് ചാനൽ ഇത്ര വളർച്ച കൈവരിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കും.അതിനിടെ ചാനലിലൂടെ വിദ്വേഷവും വർഗീയതും പ്രചരിക്കുന്നുവെന്ന് കാണിച്ച് അർണബിനെതിരെ ഞായറാഴ്ച പോലീസ് മറ്റൊരു എഫ്ഐആർ കൂടി പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം സമീപത്തെ മുസ്ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതിനാണ് കേസ്.

English summary
Maharashtra govt moves SC against Arnab goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X