• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കശ്മീരില്‍ വിചിത്ര നീക്കം; സ്ഥലം വാങ്ങിക്കൂട്ടാന്‍ ബിജെപി സര്‍ക്കാര്‍, പദവി നീക്കിയതിന് പിന്നാലെ

cmsvideo
  Maharashtra Govt Says It Will Buy Land in Jammu and Kashmir | Oneindia Malayalam

  മുംബൈ: കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെ അവിടെ സ്ഥലം വാങ്ങാന്‍ ബിജെപി സര്‍ക്കാരിന്റെ നീക്കം. രണ്ടിടത്തായി വലിയ ഭൂപ്രദേശം സ്വന്തമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. രണ്ടിടത്തും റിസോര്‍ട്ടുകള്‍ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കഴിഞ്ഞമാസം ആദ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്.

  കശ്മീരില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ പുറത്തുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായിരുന്നു നിയമം. കശ്മീരിലെ ജോലികളില്‍ കശ്മീരികളെ മാത്രം പരിഗണിക്കുന്നതും കശ്മീരില്‍ നിന്ന് വിവാഹം ചെയ്യുന്നതിന് വിലക്കുള്ളതുമായിരുന്നു ഈ നിയമം. ഇത റദ്ദാക്കിയതോടെ ഇപ്പോള്‍ വിലക്കില്ല. അവസരം മുതലെടുക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമം. കശ്മീരില്‍ ഭൂമി വാങ്ങുന്ന ആദ്യ ഇതരസംസ്ഥാനമാകും മഹാരാഷ്ട്ര. വിശദാംശങ്ങള്‍ ഇങ്ങനെ.....

  രണ്ട് റിസോര്‍ട്ടുകള്‍

  രണ്ട് റിസോര്‍ട്ടുകള്‍

  രണ്ട് റിസോര്‍ട്ടുകള്‍ സ്ഥാപിക്കാനാണ് മഹാരാഷ്ട്ര ടൂറിസം വികസന കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയിലെ പഹല്‍ഗാമിലും ലഡാക്കിലെ ലേയിലും. തീര്‍ഥാടകരെ ലക്ഷ്യമിട്ടാണ് രണ്ട് റിസോര്‍ട്ടുകളും സ്ഥാപിക്കുക. ഇതിനുള്ള നടപടികള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചു.

  കടുത്ത എതിര്‍പ്പുയരാന്‍ സാധ്യത

  കടുത്ത എതിര്‍പ്പുയരാന്‍ സാധ്യത

  അമര്‍നാഥ് തീര്‍ഥാടകരെയും വൈഷ്‌ണോ ദേവി ക്ഷേത്ര തീര്‍ഥാടകരെയും ലക്ഷ്യമിട്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കശ്മീരിലെ രണ്ടിടത്ത് റിസോര്‍ട്ടുകള്‍ സ്ഥാപിക്കുക. അതേസമയം, കശ്മീരികളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പുയരാന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ വന്‍ പ്രക്ഷോഭവും ആരംഭിച്ചേക്കാം. സുരക്ഷ ഉറപ്പാക്കിയ ശേഷമാകും സ്ഥലംവാങ്ങുക.

  ഒരു കോടി രൂപ വീതം

  ഒരു കോടി രൂപ വീതം

  രണ്ടു റിസോര്‍ട്ടുകള്‍ക്കും ഒരു കോടി രൂപ വീതം മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 15 ദിവസത്തിനകം ഭൂമി സര്‍വ്വെ നടത്തും. ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവളം അടുത്തുള്ള ശ്രീനഗറിലും സ്ഥലം വാങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ടൂറിസം മന്ത്രി ജയ്കുമാര്‍ റാവല്‍ പറഞ്ഞു.

   കശ്മീര്‍ ഗവര്‍ണര്‍ക്ക് കത്ത്

  കശ്മീര്‍ ഗവര്‍ണര്‍ക്ക് കത്ത്

  ലഡാക്ക് തലസ്ഥാനമായ ലേയിലെ മലയോര മേഖലയില്‍ റിസോര്‍ട്ട് സ്ഥാപിക്കാനാണ് ഉദ്ദേശം. മഹാരാഷ്ട്രയില്‍ ഒട്ടേറെ പേര്‍ പര്‍വാതാരോഹണത്തില്‍ തല്‍പ്പര്യമുള്ളവരാണ്. കശ്മീരില്‍ റിസോര്‍ട്ട് സ്ഥാപിച്ചാല്‍ ടൂറിസം മേഖലയില്‍ വന്‍ നേട്ടം കൊയ്യാമെന്നും മന്ത്രി ജയ്കുമാര്‍ പറഞ്ഞു. കശ്മീര്‍ സര്‍ക്കാരിന്റെ ഭൂമി വില്‍ക്കാനുണ്ടെങ്കില്‍ അറിയിക്കണമെന്ന് കശ്മീര്‍ ഗവര്‍ണര്‍ക്ക് കത്തെഴുതാനും മഹാരാഷ്ട്ര തീരുമാനിച്ചു.

  കശ്മീര്‍ പ്രതിനിധികള്‍ തലസ്ഥാനത്ത്

  കശ്മീര്‍ പ്രതിനിധികള്‍ തലസ്ഥാനത്ത്

  അതിനിടെ, കശ്മീരില്‍ നിന്നുള്ള 100 പേരടങ്ങുന്ന സംഘം ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കശ്മീരില്‍ നിന്നുള്ളവര്‍ ദില്ലിയില്‍ എത്തുന്നത്.

  പ്രമുഖരെ കണ്ടു

  പ്രമുഖരെ കണ്ടു

  കശ്മീരില്‍ കര്‍ശന യാത്രാ നിയന്ത്രണം നിലനില്‍ക്കെയാണ് പ്രതിനിധികള്‍ ദില്ലിയിലെത്തിയത്. നേരത്തെ ദില്ലിയിലെത്തിയ കശ്മീരി രാഷ്ട്രീയ നേതാവിനെ തിരിച്ച് ശ്രീനഗറിലേക്ക് തന്നെ അയച്ച സംഭവമുണ്ടായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെ എത്തിയ കശ്മീരി സംഘം അമിത് ഷായുമായും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.

  അമിത് ഷായോട് നന്ദി പറഞ്ഞു

  അമിത് ഷായോട് നന്ദി പറഞ്ഞു

  പുല്‍വാമ, കശ്മീര്‍ താഴ്‌വര, ജമ്മു, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു-കശ്മീര്‍ പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധികളാണ് ദില്ലിയിലെത്തിയത്. സംഘടനയുടെ അധ്യക്ഷന്‍ അനില്‍ ശര്‍മയുടെ നേതൃത്വത്തിലാണ് ഇവര്‍ വന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ അമിത് ഷായോട് പ്രതിനിധികള്‍ നന്ദി പറഞ്ഞു.

  കശ്മീര്‍ ഇനി രണ്ട്

  കശ്മീര്‍ ഇനി രണ്ട്

  ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിനെ രണ്ടായി വിഭജിക്കുകയാണെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.

  സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞു

  സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞു

  അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതാകും.

  മോദിയില്‍ അര്‍പ്പിച്ച വിശ്വാസം

  മോദിയില്‍ അര്‍പ്പിച്ച വിശ്വാസം

  ഇന്ത്യയുടെ ഐക്യത്തിന് തടസമായിരുന്നു ആര്‍ട്ടിക്കിള്‍ 370. അത് മോദി സര്‍ക്കാര്‍ എടുത്തുനീക്കിയിരിക്കുന്നുവെന്നാണ് അമിത് ഷാ കഴിഞ്ഞദിവസം ശനിയാഴ്ച പറഞ്ഞത്. രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ പിന്തുണയ്ക്കുള്ള മറുപടിയാണിതെന്നും അമിത് ഷാ പറഞ്ഞു.

  സൗദി അറേബ്യയില്‍ വന്‍ അഴിച്ചുപണി; അരാംകോ കമ്പനി മേധാവിയെ മാറ്റി, ഊര്‍ജ വകുപ്പ് വിഭജിച്ചു

  English summary
  Maharashtra Govt Says It Will Buy Land in Kashmir
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more