കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ; നിയമനിർമ്മാണം നടത്തും

Google Oneindia Malayalam News

മുംബൈ; തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാനുള്ള നീക്കവുമായി മഹാരാഷ്ട്ര സർക്കാർ. ഇതിനായി പ്രത്യേകം നിയം പാസാക്കും. മാർച്ചിൽ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ബില്ലിന്റെ കരട് തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അത് തയ്യാറായാൽ നിയമസഭയുടെ അടുത്ത ബജറ്റ് സമ്മേളനത്തിൽ വോട്ടെടുപ്പ് നടക്കുമെന്ന് നിയമസഭ സ്പീക്കർ നാനാ പട്ടോൾ പറഞ്ഞു. അതേസമയം നിയമസഭ , തദ്ദേശ തിരഞ്ഞെടുപ്പുകൾക്കായിരിക്കും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുകയെന്നും പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് ബാധകമായിരിക്കില്ലെന്നും പട്ടോൾ വ്യക്തമാക്കി.

xuddhav-thackeray-15740

തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഇത്തരം ഒരു നിയമം പാസാക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 328 പ്രകാരം സംസ്ഥാനത്തിന് അധികാരമുണ്ട്.. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരുമായി ഇതിനകം ഇത് സംബന്ധിച്ചുള്ള കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ അഞ്ച് വർഷത്തിലും ന്യായവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ഉറപ്പാക്കുക മാത്രമാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം.അത് ഇവിഎമ്മുകളിലൂടെയോ അതോ ബാലറ്റ് പേപ്പറുകളിലൂടെയോ നടത്തേണ്ടത് എന്നത് സംസ്ഥാനത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകൾ, ബാലറ്റ് പേപ്പറുകളുടെ ന്യായബോധത്തിൽ വിശ്വസിക്കുന്ന ആളുകൾ ഈ നീക്കത്തിൽ സന്തുഷ്ടരാകുമെന്നും പട്ടോൾ പറഞ്ഞു.
മഹാവികാസ് അഘാടി സഖ്യത്തിലെ ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികളും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരുന്നതിനെ ഒരുപോലെ അംഗീകരിക്കുന്നുണ്ട്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസതയെ സംബന്ധിച്ച് വർഷങ്ങളായി പ്രതിപക്ഷ പാർട്ടികൾ ആശങ്കകൾ ഉന്നയിച്ചിരുന്നു.വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധിക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം ഈ വാദങ്ങളെ പലപ്പോഴായി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിട്ടുണ്ട്. ഇതിനിടയിലാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം. നിയമം പാസായാൽ മഹാരാഷ്ട്രയാകും ഇത്തരമൊരും നിയമം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനം.

'കാലം കാത്തുവെച്ച കാവ്യനീതി,കാണാൻ ഇമ്മിണി വലിയ ചേലുണ്ട്,വെളിച്ചത്തിന് എന്തൊരു വെളിച്ചം'; ട്രോളി ജലീൽ'കാലം കാത്തുവെച്ച കാവ്യനീതി,കാണാൻ ഇമ്മിണി വലിയ ചേലുണ്ട്,വെളിച്ചത്തിന് എന്തൊരു വെളിച്ചം'; ട്രോളി ജലീൽ

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യംമുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം

30,000ത്തിലധികം വോട്ട് ലഭിച്ച മണ്ഡലം; 'സർപ്രൈസ് സ്ഥാനാർത്ഥിയെ' ഇറക്കും.. രണ്ട് കൽപ്പിച്ച് ബിജെപി30,000ത്തിലധികം വോട്ട് ലഭിച്ച മണ്ഡലം; 'സർപ്രൈസ് സ്ഥാനാർത്ഥിയെ' ഇറക്കും.. രണ്ട് കൽപ്പിച്ച് ബിജെപി

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
Maharashtra govt to bring back ballot papers for elections; Legislation will be enacted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X