കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ബാവാലകള്‍ക്ക് വീടൊരുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍: നിര്‍മാണം കേന്ദ്ര പദ്ധതിക്ക് കീഴില്‍!!

Google Oneindia Malayalam News

മുംബൈ: മുംബൈയിലെ പ്രശസ്തമായ ഡബ്ബാവാലകള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ ഡബ്ബാവാലകള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. മരാഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡബ്ബാവാലകള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മുംബൈ ഡബ്ബാവാലാ ഭവന്‍ നിര്‍മിക്കാനും പവാര്‍ ഉത്തരവിട്ടിട്ടുണ്ട്.

സോണിയയും രാഹുലും വരി നിന്ന് വിമാനത്തില്‍ കേറേണ്ടി വരും, ഇളവ് ഒഴിവാക്കാന്‍ കേന്ദ്രംസോണിയയും രാഹുലും വരി നിന്ന് വിമാനത്തില്‍ കേറേണ്ടി വരും, ഇളവ് ഒഴിവാക്കാന്‍ കേന്ദ്രം

മഹാരാഷ്ട്ര തൊഴില്‍ മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ മറ്റ് വകുപ്പ് സെക്രട്ടറിമാര്‍, മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡവലപ്പ്മെന്റ് അതോറിറ്റി വൈസ് പ്രസി‍ഡന്റ് മിലിന്ദ് മൈസ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് പുറമേ ഡബ്ബാവാലാ അസോസിയേഷന്റെ പ്രതിനിധി സംഘവും യോഗത്തിനെത്തിയിരുന്നു. ഇത് നല്ല വാര്‍ത്തയാണെന്ന് പ്രതികരിച്ച മുംബൈ ഡബ്ബാവാലാ അസോസിയേഷന്‍ തലവന്‍ സുഭാഷ് തലേക്കര്‍ ഈ തീരുമാനമെടുത്തതില്‍ അജിത് പവാറിന് നന്ദി പറയുകയും ചെയ്തു.

dabbawala-1

മുംബൈ നഗരത്തില്‍ മികച്ച ശൃംഖലയായി പ്രവര്‍ത്തിക്കുന്ന ഡബ്ബാവാലകള്‍ അവരുടെ സേവനത്തിന്റെ പേരില്‍ നേരത്തെ ലോകത്തില്‍ അറിയപ്പെടുന്നവരായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജോലിക്കാരുടെ വീടുകളില്‍ നിന്ന് ഭക്ഷണപ്പാത്രം ശേഖരിച്ച് ഓഫീസുകളിലെത്തിച്ച് പ്രതിദിനം നിരവധി പേരെയാണ് ഡബ്ബാവാലകള്‍ ഊട്ടുന്നത്. പ്രതിദിനം രണ്ട് ലക്ഷം പേര്‍ക്കാണ് ഡബ്ബാവാലകള്‍ ഭക്ഷണമെത്തിക്കുന്നതെന്നാണ് കണക്കുകള്‍. എന്നാല്‍ മുംബൈയിലെ ഭൂമിവില കാരണം സ്വന്തമായി വീടുനിര്‍മിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡബ്ബാവാലകള്‍ക്ക് വീടൊരുക്കാന്‍ മുന്‍കയ്യെടുക്കുന്നത്. 2022ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് രൂപം നല്‍കുന്നത്.

English summary
Maharashtra govt to build houses for Mumbai's 'dabbawalas under Centre's scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X