കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബാ രാംദേവിന്റെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; വിവാദത്തിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: യോഗാ ഗുരു ബാബാ രാംദേവിന്റെ ഉത്പന്നങ്ങള്‍ രാജ്യത്തെ എഫ്എംസിജി വിപണിയെ പിടിച്ചുലയ്ക്കുകയാണ്. ആഗോള ഭീമന്‍മാര്‍ വരെ ആയുര്‍വേദവും, നാച്വാറലുമായി മുഖം മാറ്റി വിപണിയില്‍ സ്ഥാനം പിടിക്കുന്നു. എന്നാല്‍ പതഞ്ജലി ഉത്പന്നങ്ങളുടെ വില്‍പ്പന ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നത് ഒരു ചെറിയ കാര്യമല്ല. മഹാരാഷ്ട്ര സര്‍ക്കാരാണ് ഈ വിവാദ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

 'ദിലീപിന്റെ ലക്ഷ്യം ആ നടിയുടെ വിവാഹം തകര്‍ക്കല്‍'; എന്നിട്ടോ? 'ദിലീപിന്റെ ലക്ഷ്യം ആ നടിയുടെ വിവാഹം തകര്‍ക്കല്‍'; എന്നിട്ടോ?

പൗരന്‍മാര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കിവരുന്ന ആപിള്‍ സര്‍ക്കാര്‍ സേവാ കേന്ദ്രയിലാണ് രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളുടെ വില്‍പ്പന പൊടിപൊടിക്കുക. ഒരു പ്രമേയത്തിലൂടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനുള്ള നീക്കങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് സര്‍ക്കാരും, പതഞ്ജലിയും ഔദ്യോഗിക കരാര്‍ ഒപ്പുവെച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനി ഉത്പന്നം വില്‍ക്കാന്‍ ഇറങ്ങുന്നത് ഇതാദ്യമായാണ്.

ramdev

ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട് രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി സര്‍ക്കാര്‍ രേഖകള്‍ സംബന്ധിച്ച സേവനത്തോടൊപ്പമാണ് സര്‍ക്കാരിന്റെ ഇ-സേവാ കേന്ദ്രങ്ങള്‍ പതഞ്ജലി വില്‍ക്കുക. കേന്ദ്രത്തിന്റെ നിബന്ധനകള്‍ പ്രകാരമാണ് തീരുമാനമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. ഓണ്‍ലൈന്‍ ഭീമന്‍മാരായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം മാള്‍ തുടങ്ങിയ സൈറ്റുകളുമായി കൈകോര്‍ത്ത പ്രഖ്യാപനം വന്ന് ഒരാഴ്ച തികയും മുന്‍പാണ് സര്‍ക്കാരിന്റെ ഈ-സേവനം.

ബിജെപി സര്‍ക്കാരിന്റെ പക്ഷപാത നയമാണ് ഇതുവഴി വ്യക്തമാകുന്നതെന്ന് എന്‍സിപി ആരോപിച്ചു. പതഞ്ജലി മാത്രം വില്‍ക്കാന്‍ തീരുമാനിച്ചത് എന്ത് കൊണ്ടെന്നും അവര്‍ ചോദിക്കുന്നു. പതഞ്ജലിക്ക് ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 106 ഏക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് അനുവദിച്ചതായി നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

English summary
Maharashtra govt to sell Patanjali products on its online citizen facilitation centres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X