കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യസര്‍ക്കാര്‍ അധികകാലം പോവില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; 6 മാസം തികയ്ക്കില്ലെന്ന് ഗഡ്ഗരി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അന്തിമ ഘട്ടത്തിലേക്ക് കടക്കവേ സര്‍ക്കാര്‍ അധികകാലം മുന്നോട്ട് പോകില്ലെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസ് ശിവസേനയുമായി സഖ്യം രൂപീകരിക്കുകയാണെന്നാണ് അറിയുന്നത്. പക്ഷേ എത്രകാലം ഈ ത്രികക്ഷി സര്‍ക്കാര്‍ ഭരിക്കും സഞ്ജയ് ട്വീറ്റ് ചെയ്തു.

 gadkariudhav

ശിവസേനയുമായി കൈകോര്‍ക്കുന്ന മണ്ടത്തരമാണെന്ന് കഴിഞ്ഞ ദിവസം സഞ്ജയ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുപിയില്‍ ബിഎസ്പിയെ കൂട്ട് പിടിച്ചപ്പോള്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. സമാന അവസ്ഥയാകും മഹാരാഷ്ട്രയിലും നേരിടുകയെന്നായിരുന്നു സഞ്ജയ് പറഞ്ഞത്. അതേസമയം സഖ്യസര്‍ക്കാരിനെതിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായി നിതിന്‍ ഗഡ്ഗരിയും രംഗത്തെത്തി. ആറ് മാസത്തില്‍ കൂടുതല്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ തുടരില്ലെന്ന് ഗഡ്ഗരി പറഞ്ഞു.

വ്യത്യസ്ത പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന മൂന്ന് പാര്‍ട്ടികള്‍ സഖ്യത്തിലെത്തിയത് ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്. അവസരവാദമാണ് ഈ സഖ്യത്തിന്‍റെ അടിസ്ഥാനം. സത്യത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറുമോയെന്നത് പോലും തനിക്ക് സംശയമാണ്. ഇനി അധികാരത്തില്‍ ഏറിയാല്‍ തന്നെ അധികനാള്‍ തുടരില്ലെന്നും ഗഡ്ഗരി പറഞ്ഞു.

കോണ്‍ഗ്രസ്-സേന-എന്‍സിപി സഖ്യം തകരുകയാണെങ്കില്‍ ബിജെപി അധികാരത്തിലേറുമോയെന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ പാര്‍ട്ടി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗഡ്ഗരി പറഞ്ഞു. രാഷ്ട്രീയത്തിലും ക്രിക്കറ്റിലും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ആശയപരമായി അകന്ന് നില്‍ക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ എന്തിനാണ് സഖ്യം രൂപീകരിക്കുന്നതെന്നും ഗഡ്ഗരി ചോദിച്ചു.

English summary
Maharashtra; govt will not last long says sanjay Nirupam and gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X