കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമ കൊറേഗാവ് കേസ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും... ശരത് പവാറുമായി അനുനയത്തിന് ഉദ്ധവ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഉദ്ധവ് താക്കറെ. ഭീമ കൊറേഗാവ് കേസ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എല്‍ഗാര്‍ പരിഷത്ത് കേസ് എന്‍ഐഎയ്ക്ക് കൈമാറിയ സംഭവത്തില്‍ ഉദ്ധവിനെതിരെ ശരത് പവാറും എന്‍സിപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ എല്‍ഗാര്‍ പരിഷത്ത് കേസില്‍ സമാന്തര അന്വേഷണവും എന്‍സിപി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഉദ്ധവ് അനുനയം സ്വീകരിച്ചിരിക്കുന്നത്.

1

എല്‍ഗാര്‍ പരിഷത്ത് കേസും ഭീമ കൊറേഗാവ് സംഭവും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. എന്റെ ദളിത് സഹോദരന്‍മാര്‍ പ്രശ്‌നങ്ങള്‍ നേരിട്ടത് ഭീമ കൊറേഗാവ് സംഘര്‍ഷം കാരണമാണ്. അതൊരിക്കലും ഞാന്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറില്ല. ദളിത് സഹോദരന്‍മാരോട് എന്റെ സര്‍ക്കാര്‍ ഒരിക്കലും അനീതി കാണിക്കില്ലെന്ന് ഉറപ്പ് തരുന്നതായും ഉദ്ധവ് പറഞ്ഞു. നേരത്തെ എന്‍സിപിയുടെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് തന്നെ മറികടന്നാണ് എല്‍ഗാര്‍ കേസ് എന്‍ഐഎയ്ക്ക് ഉദ്ധവ് കൈമാറിയതെന്ന് പറഞ്ഞിരുന്നു.

അതേസമയം എല്‍ഗാര്‍ പരിഷത്ത് കോണ്‍ക്ലേവിന് മാവോയിസ്റ്റുകളുടെ പിന്തുണയുണ്ടെന്നാണ് പൂനെ പോലീസ് ആരോപിക്കുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ഉദ്ധവ് കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ പവാര്‍ പോലീസിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും റോളില്‍ സംശയമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പൂനെ പോലീസിന്റെ ഇന്നത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍സിപി എസ്‌ഐടി അന്വേഷണത്തിന് തീരുമാനിച്ചിരുന്നു. ഇതെങ്ങനെ കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞെന്ന് അറിയില്ല. അത്രയ്ക്കും രഹസ്യമായി നടന്ന യോഗമായിരുന്നു അത്. പൂനെ പോലീസിലെ കുറച്ച് പേര്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ചോര്‍ത്തി നല്‍കുന്നുണ്ടെന്നും പവാര്‍ പറഞ്ഞു. മഹാരാഷ്ട്ര പോലീസിനെ 20 വര്‍ഷത്തോളം ഞാന്‍ കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നത്. എല്‍ഗാര്‍ പരിഷത്ത് കേസില്‍ പൂനെ പോലീസിന്റെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യം സംശയാസ്പദമാണ്. പരിഷത്തില്‍ വരാതിരുന്നവരുടെ പേരില്‍ പോലും അവര്‍ കേസെടുത്തിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു.

ചൗഹാനുമായി പോലും പ്രശ്‌നമില്ല... പിന്നെയാണോ സിന്ധ്യ, കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലുമായി കമല്‍നാഥ്!!ചൗഹാനുമായി പോലും പ്രശ്‌നമില്ല... പിന്നെയാണോ സിന്ധ്യ, കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലുമായി കമല്‍നാഥ്!!

English summary
maharashtra govt will probe bhima koregaon case says uddhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X