• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വോട്ടെടുപ്പ് അവസാനിച്ചു!! ഹരിയാനയില്‍ 5.30 വരെ പോള്‍ ചെയ്തത് 60 ശതമാനം വോട്ട്!! മഹാരാഷ്ട്രയില്‍ 54

Newest First Oldest First
6:11 PM, 21 Oct
ഹരിയനായില്‍ വോട്ടെടുപ്പ് അവസാനിച്ചു
6:09 PM, 21 Oct
ഛത്തീസ്ഗഡിലെ ചിത്രകോട്ട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വൈകുന്നേരം 5 മണി വരെ 74.39% ആണ് രേഖപ്പെടുത്തിയ പോള്‍
5:47 PM, 21 Oct
ഹരിയാനയിലെ മേവാട്ട് മേഖലയിലെ നുഹ് ജില്ലയിലെ മലാക്ക ഗ്രാമത്തിലെ പോളിംഗ് ബൂത്തിന് പുറത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീക്ക് പരിക്ക്. പ്രദേശത്തെ ഇപ്പോഴത്തെ സർപഞ്ചും മുൻ സർപഞ്ചും തമ്മിൽ ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരുടേയും അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞതിനിടയിലാണ് സ്ത്രീക്ക് പരിക്കേറ്റത്.
5:42 PM, 21 Oct
ചൊവ്വാഴ്ച ബിജെപി ആസ്ഥാനത്ത് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്ത് ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദ. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരാണ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. യോഗത്തില്‍ ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയാകും.
5:33 PM, 21 Oct
ഹരിയാനയിൽ വൈകീട്ട് 5 മണി വരെ 52.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി.മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത് 44.26 ശതമാനം പോളിങ്ങ്. പോളിങ്ങ് വൈകീട്ട് ആറിന് സമാപിക്കും.
5:31 PM, 21 Oct
മുന്‍ രാഷ്ട്രപതി പ്രതിഭാ പട്ടീല്‍ പൂനെയില്‍ എന്‍സിഎല്‍ സ്കൂളിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നു
5:04 PM, 21 Oct
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം പ്രതിപക്ഷത്തിരിക്കേണ്ടി വരില്ലെന്ന് ശരത് പവാര്‍. ഈ സര്‍ക്കാര്‍ പോയിരിക്കുമെന്നും പവാര്‍ പറഞ്ഞു.
4:40 PM, 21 Oct
മഹാരാഷ്ട്രയില്‍ എന്‍സിപി-ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബീഡ്, ജല്‍ന ജില്ലകളിലെ പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ബീഡില്‍ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടർമാരെ എത്തിക്കുന്നതിന് വാഹനങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ചാണ് ശിവസേന സ്ഥാനാർത്ഥി ജയ്ദത്ത് ഖിർസാഗർ, എൻ‌സി‌പി സ്ഥാനാർത്ഥി സന്ദീപ് ക്ഷിർസാഗർ എന്നിവരുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
4:36 PM, 21 Oct
വൈകീട്ട് 3 മണി വരെ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത് 43.65 ശതമാനം വോട്ട്!! ഹരിയാനയില്‍ 50.59 ശതമാനം
3:50 PM, 21 Oct
ഗുരുദാസ്പൂര്‍ ബിജെപി എംപി ജുഹുവിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍
3:46 PM, 21 Oct
മുംബൈയില്‍ ജുഹുവിലെ പോളിങ്ങ് ബൂത്തില്‍ ബോളിവുഡ് താരം ബച്ചനും കുടുംബവും വോട്ട് ചെയ്യാനെത്തിയപ്പോള്‍
3:45 PM, 21 Oct
ഹരിയാണയിലേയും മഹാരാഷ്ട്രയിലേയും ജനങ്ങളോട് ബിജെപി ഭരണത്തിനെതിരെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസിന്‍റെ ട്വീറ്റ്. മഹാരാഷ്ട്രയിലേയും ഹരിയാണയിലേയും ജനങ്ങളോട് ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്,ഭിന്നിക്കുന്ന രാഷ്ട്രീയത്തിലൂടെ നമ്മുടെ ജനാധിപത്യ അടിത്തറ നശിപ്പിക്കാൻ ഇനിയും ബിജെപിയെ അനുവദിക്കരുത്. ബിജെപിയുടെ ദുര്‍ഭരണവും പൊള്ളയായ വാഗ്ദാനങ്ങളും മാത്രം കേട്ട് ജനം മടുത്തു. നിങ്ങളുടെ ഇന്നത്തെ തിരുമാനമാണ് വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിന്‍റെ ഭാവി തിരുമാനിക്കുകയെന്നും ഔദ്യോഗിക പേജില്‍ പങ്കുവെച്ച ട്വീറ്റില്‍ കോണ്‍ഗ്രസ് പറയുന്നു.
3:39 PM, 21 Oct
മുംബൈയില്‍ വെര്‍ലിളിയില്‍ വോട്ട് യന്ത്രത്തില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിച്ചെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ. വോട്ടെടുപ്പ് പുനരാരംഭിച്ചെന്നും അവര്‍ വ്യക്തമാക്കി.
3:38 PM, 21 Oct
നടന്‍ ഷാരൂഖ് ഖാനും കുടുംബവും ബാന്ദ്ര വെസ്റ്റിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി
3:20 PM, 21 Oct
മഹരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷ പാര്‍ട്ടി. കര്‍ഷക പാര്‍ട്ടിയായ എസ്എസ്എസ് കര്‍ഷകര്‍ക്കെതിരായ സര്‍ക്കാര്‍ നയങ്ങള്‍ക്കെും ബിജെപിക്കുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
3:20 PM, 21 Oct
സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്ത് ബൈക്കിലെത്തിയ മൂവര്‍ സംഘം. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സ്വാഭിമാനി പക്ഷ സ്ഥാനാര്‍ത്ഥിയായ ദേവേന്ദ്ര ഭുയറിന് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
2:50 PM, 21 Oct
മുംബൈ ബാന്ദ്ര വെസ്റ്റില്‍ വോട്ട് രേഖപ്പെടുത്തി നടി ദീപികാ പദുക്കോണ്‍
2:46 PM, 21 Oct
മഹാരാഷ്ട്രയില്‍ 1 മണി വരെ 30.89 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി, ഹരിയാനയില്‍ രണ്ട് മണി വരെ 37.12 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
2:30 PM, 21 Oct
ഇതോടെ നിരവധി പേരാണ് മണിക്കൂറുകളോളം ക്യൂവില്‍ തുടര്‍ന്നത്. അതേസമയം വോട്ടിങ്ങ് യന്ത്രങ്ങള്‍ വ്യാപകമായി കേടുവന്നതോടെ മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് 187 പരാതികൾ അയച്ചു.
2:17 PM, 21 Oct
സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയിലെ വോര്‍ളി മേഖലയിലെ ബൂത്തുകളിലും തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടിരുന്നു.
2:15 PM, 21 Oct
മഹാരാഷ്ട്രയിലെ വിവിധ ബൂത്തുകളിലെ ഇലക്ട്രോണിക് മെഷീനുകളില്‍ വ്യാപക തകരാറ്. രത്‌നഗിരി, ഭണ്ഡാര ജില്ലകളിലെ ചില ബൂത്തുകളില്‍ യന്ത്രത്തില തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളോളം വോട്ടെടുപ്പ് തടസപ്പെട്ടു.
1:56 PM, 21 Oct
ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്‍റെ വികസന നയങ്ങളേയും ജനം ഇനിയും പിന്തുണയ്ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
1:50 PM, 21 Oct
മുംബൈയിലെ അന്ധേരിയില്‍ വോട്ട് രേഖപ്പെടുത്തി ബിജെപി എംപി ഹേമാ മാലിനി
1:48 PM, 21 Oct
ഇവിഎമ്മിലെ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിയ്ക്ക് വോട്ട് ലഭിക്കുമെന്ന് എംഎല്‍എ. ഹരിയാനയിലെ ബിജെപി എംഎല്‍എയായ ഭക്ഷിഷ് സിംഗ് ആണ് വിവാദ പ്രസ്താവന നടത്തിയത്. എംഎല്‍എയുടെ പ്രസംഗത്തിന്‍റെ വീഡിയോ വൈറലായതോടെ സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അനുരാഗ് അഗര്‍വാള്‍ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ തന്‍റെ വീഡിയോ ആരോ എഡിറ്റ് ചെയ്തെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം
1:34 PM, 21 Oct
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
1:06 PM, 21 Oct
മഹാരാഷ്ട്രയില്‍ ഭേദപ്പെട്ട പോളിങ്ങ്. 16.34 ശതമാനം പേരാണ് ആദ്യ നാല് മണിക്കൂറിനുള്ളില്‍ വോട്ട് ചെയ്തത്
12:56 PM, 21 Oct
വോട്ട് രേഖപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍
12:55 PM, 21 Oct
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ നാല് മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഫഗ്വാര, ജലാലാബാദ്, ദാക്ക, മുകേറിയന്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
12:46 PM, 21 Oct
സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, മകന്‍ അര്‍ജ്ജുന്‍ എന്നിവര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍
12:33 PM, 21 Oct
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണയകാലയളവില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി മഹാരാഷ്ട്രയില്‍ കാഴ്ചവെച്ചത്. അതിനാല്‍ ഇക്കുറി വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി
READ MORE

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാണയിലും അധികാരമുറപ്പിക്കാനുറച്ച് ബിജെപി. അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള ലക്ഷ്യങ്ങളോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങിയത്. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്. 75 സീറ്റൂകൾ സ്വന്തമാക്കാനാണ് ബിജെപിയുടെ അങ്കപ്പുറപ്പാട്. വിവിധ രാഷ്ട്രീയ പാർട്ടികളുടേതായി 1,169 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഒക്ടോബർ 21നാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

കോന്നിയിൽ എൻഡിഎ സ്ഥാനാർത്ഥിക്കായി മതചിഹ്നങ്ങളുപയോഗിച്ച് പ്രചാരണം: അടിയന്തര നടപടിക്ക് നിർദേശം

നിലവിൽ 90 അംഗ നിയമസഭയിൽ ബിജെപിക്ക് 48 അംഗങ്ങളാണുള്ളത്. 2014ലാണ് സംസ്ഥാനത്ത് ആദ്യമായി ഹരിയാണയിൽ അധികാരത്തിലെത്തിയത്. മനോഹർ ലാൽ ഖട്ടർ സർക്കാരിനെതിരെ കോൺഗ്രസ്, ജെജെപി, ഐഎൻഎൽഡി, ആപ്പ്, ബിഎസ്പി എന്നീ രാഷ്ട്രീയ പാർട്ടികളാണ് അങ്കത്തിനൊരുങ്ങുന്നത്.

 amitshahn5-15716

1.83 കോടി വോട്ടർമാരിൽ 85 ലക്ഷം സ്ത്രീകളും 252 ഭിന്നിലിംഗക്കാരും വോട്ട് ചെയ്യാൻ യോഗ്യരാണ്. സംസ്ഥാനത്തെ 19,578 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ്. കനത്ത സുരക്ഷയാണ് വോട്ടെടുപ്പ് പ്രമാണിച്ച് ഒരുക്കിയിട്ടുള്ളത്.

മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കുന്ന ബിജെപി കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാണിച്ചാണ് പാർട്ടി വോട്ട് തേടുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശിവസേനയുമായി ബിജെപി സഖ്യം രൂപീകരിക്കുന്നത്. 288 നിയമസഭാ സീറ്റുകളിൽ 150 സീറ്റുകളിൽ ബിജെപിയും 124 സീറ്റുകളിൽ ശിവസേനയും 14 സീറ്റുകളിൽ ചെറുകക്ഷികളുമാണ് മത്സരിക്കുന്നത്. താക്കറെ കുടുംബത്തിൽ കന്നിങ്കത്തിനിറങ്ങുന്ന ആദിത്യ താക്കറെയാണ് ശിവസേനയുടെ നിർണായക സ്ഥാനാർത്ഥികളിൽ ഒരാൾ. ഇതിനെല്ലാം പുറമേ 51 നിയമസഭാ മണ്ഡങ്ങളിലേക്കും രണ്ട് ലോക് സഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കുന്നുണ്ട്.

English summary
Voting for Maharashtra, Haryana elections on today; bypolls to 51 assembly, 2 LS seats also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more