2 സ്വതന്ത്ര്യസ്ഥാനാർത്ഥിമാരുമായി ഹരിയാണയിലെ ബിജെപി എംപി സുനിത ദഗ്ഗൽ ദില്ലിയിലേക്ക് പുറപ്പെട്ടു
8:23 PM, 24 Oct
വോർളി മണ്ഡലത്തിൽ ആദിത്യ താക്കറെയുടെ വിജയം 63,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന്
7:44 PM, 24 Oct
ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് മഹാരാഷ്ട്രയിൽ ബിജെപി 72 സീറ്റുകളും ശിവസേന 47 സീററുകളും നേടി. കോൺഗ്രസ് 31ഉം എൻസിപി 43ഉം സീറ്റുകൾ നേടി.
7:11 PM, 24 Oct
ഹരിയാണയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗമനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും മോദി.
6:40 PM, 24 Oct
മഹാരാഷ്ട്രയിലെ 15 സ്വതന്ത്ര്യ എംഎൽഎമാർ തങ്ങളോടൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചതായി ദേവേന്ദ്ര ഫട്നാവിസ്.
6:38 PM, 24 Oct
ഇത് പുതിയ തുടക്കമെന്ന് ആദിത്യ താക്കറെ. മുംബൈയിലെ വോർളി സീറ്റിൽ നിന്നുമാണ് ആദിത്യ വിജയിച്ചത്.
5:54 PM, 24 Oct
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഹരിയാണയിൽ ബിജെപി 26 സീറ്റുകളിൽ വിജയിച്ചു. 14 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 20 സീറ്റുകൾ വിജയിച്ചു. 11 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജെജെപി 10 സീറ്റുകൾ നേടി.
ഹിന്ദി ബെൽറ്റിൽ ആദ്യ വിജയം നേടി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടി. ബീഹാറിലെ കിഷൻഗഞ്ച് മണ്ഡലത്തിലാണ് എഐഎംഐഎം സ്ഥാനാർത്ഥി വിജയിച്ചത്. എഐഎംഐഎം സ്ഥാനാർത്ഥിയായിരുന്ന ഖംറുൾ ഹോഡ ബിജെപിയുടെ സ്വീറ്റി സിംഗിനെക്കാൾ 10,204 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഒക്ടോബർ 21നായിരുന്നു കിഷൻഗഞ്ചിലും ഉപതിരഞ്ഞെടുപ്പ് നടന്നത്.
3:10 PM, 24 Oct
മഹാരാഷ്ട്ര: ബിജെപിയും ശിവസേനയും 5 സീറ്റുകളില്‍ വിജയിച്ചു. 97 സീറ്റുകളില്‍ ബിജെപിക്ക് ലീഡ്. ശിവസേനയ്ക്ക് 55 സീറ്റുകളില്‍ ലീഡ്. എന്‍സിപി ഒരു സീറ്റില്‍ വിജയിച്ചു. 54 സീറ്റില്‍ ലീഡ്. കോണ്‍ഗ്രസ് 44 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
2:15 PM, 24 Oct
വോര്‍ളിയില്‍ ശിവസേന നേതാവ് ആദിത്യ താക്കറെ വിജയിച്ചു.54,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. താക്കറെ കുടുംബത്തില്‍ നിന്ന് ഇത് ആദ്യമായാണ് ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദം ലക്ഷ്യമാക്കിയാണ് ആദിത്യ താക്കറയെ ശിവസേന രംഗത്തിറക്കിയത്.
1:57 PM, 24 Oct
ഹരിയാണ:കൈതാലില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പരാജയപ്പെട്ടു. ബിജെപിയോട് 567 വോട്ടുകള്‍ക്കാണ് പരാജയം രുചിച്ചത്.
ഹരിയാനയില്‍ ബിജെപി സംസ്ഥന അധ്യക്ഷന്‍ സുഭാഷ് ബറാലയാണ് രാജിവെച്ച.സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രകടനം മോശമായതിന് പിന്നാലെയാണ് രാജി
1:15 PM, 24 Oct
മഹാരാഷ്ട്രയിൽ ഭരണത്തുടർച്ച ഉറപ്പിച്ച പിന്നാലെ മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം
മഹാരാഷ്ട്രയിൽ ഭരണത്തുടർച്ച ഉറപ്പാക്കിയതിനു പിന്നാലെ മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരുട...
Read more at: https://www.manoramaonline.com/news/latest-news/2019/10/24/maharashtra-haryana-assembly-elections-2019-results-live-updates.html
12:44 PM, 24 Oct
വോട്ടെണ്ണല്‍ ഫിനിഷിംഗ് പോയിന്റിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് പ്രതികരിച്ച് ശിവസേന. ബിജെപിയുമായി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ 50: 50 ഫോര്‍മുലയെക്കുറിച്ച് ധാരണയിലെത്തിയിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്.
12:42 PM, 24 Oct
മഹാരാഷ്ട്രയില്‍ ഒരു സീറ്റില്‍ പോലും മുന്നേറാനാകാതെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന. ആകെയുള്ള 288 സീറ്റുകളില്‍ 101 സീറ്റുകളിലും എംഎന്‍എസ് മത്സരിച്ചിരുന്നു.
12:38 PM, 24 Oct
മഹാരാഷ്ട്രയിലെ മുസ്ലീം ആധിപത്യമുള്ള കിഷൻഗഞ്ച് നിയമസഭാ സീറ്റിൽ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.ഐ.എം ലീഡ് ചെയ്യുന്നു
12:37 PM, 24 Oct
ഹരിയാണ: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളേണ്ടത് പാര്‍ട്ടി എംഎല്‍എമാരാണെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല. അന്തിമ ഫലം വരട്ടേയെന്നും ദുഷ്യന്ത് പ്രതികരിച്ചു
12:35 PM, 24 Oct
ഹരിയാണയില്‍ 36 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 32 സീറ്റിലും ജെജെപി 13 സീറ്റിലും ലീഡ് ചെയ്യുന്നു.
12:33 PM, 24 Oct
ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. നിലവിലെ ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് പ്രവണതകൾ പരിശോധിക്കുമ്പോള്‍ ഇനി റിസോര്‍ട്ട് രാഷ്ട്രീയം പുറത്തെടുത്താലേ ബിജെപിക്ക് പിടിച്ച് നില്‍ക്കാനാകൂവെന്ന് അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു
ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. നിലവിലെ ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് പ്രവണതകൾ പരിശോധിക്കുമ്പോള്‍ ഇനി റിസോര്‍ട്ട് രാഷ്ട്രീയം പുറത്തെടുത്താലേ ബിജെപിക്ക് പിടിച്ച് നില്‍ക്കാനാകൂവെന്ന് അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു
ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കുമാര്‍ സെലിജ
हरियाणा के जनादेश से स्पष्ट है कि जनमत @BJP4Haryana को नकार चुका है। यह भाजपा की चुनावी हार के साथ ही नैतिक पराजय भी है। @INCHaryana प्रदेश में सरकार बनाने जा रही है।#IbbkeCongress
സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയും കോണ്‍ഗ്രസും ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ തള്ളി ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല. തന്നെ ഒരു പാര്‍ട്ടിയും സമീപിച്ചിട്ടില്ലെന്ന് ചൗട്ടാല പ്രതികരിച്ചു
11:48 AM, 24 Oct
ഹരിയാണ: ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ബറോഡയില്‍ ലീഡ് ചെയ്യുന്നു.430 വോട്ടുകള്‍ക്കാണ് ദത്ത് ലീഡ് ചെയ്യുന്നത്
ഹരിയാണയിലെ രാഷ്ട്രീയ സാഹചര്യം ആരാഞ്ഞ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദറിനെ ഫോണില്‍ ബന്ധപ്പെട്ടു
ഹരിയാണയിലെ രാഷ്ട്രീയ സാഹചര്യം ആരാഞ്ഞ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദറിനെ ഫോണില്‍ ബന്ധപ്പെട്ടു
11:45 AM, 24 Oct
ഹരിയാണ: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ദില്ലിയിലേക്ക് വിളിപ്പിച്ച് അമിത് ഷാ. എക്സറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത മുന്നേറ്റമാണ് ഹരിയാണയില്‍ നടക്കുന്നത്. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും ഹരിയാണയില്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.
READ MORE
12:36 AM, 24 Oct
സീറ്റ് വിഭജനം ഇങ്ങനെ
മഹാരാഷ്ട്രയിൽ ആകെയുള്ള 288 സീറ്റുകളിൽ 164 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. 124 സീറ്റുകളിൽ ശിവസേനയും മത്സരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ധാരണയാകാത്തതിനെ തുടർന്ന് ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപികരിക്കുകയായിരുന്നു.
12:36 AM, 24 Oct
ഹരിയാണയിൽ
ഹരിയാണയിൽ 90 സീറ്റുകളിലും കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കന്നി പോരാട്ടത്തിനിറങ്ങിയ ജെജെപി 85 സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. ഐഎൻഎൽഡി- ശിരോമണി അകാലിദൾ സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ 81 സീറ്റുകളിലും ജനവിധി തേടി.
7:07 AM, 24 Oct
മഹാരാഷ്ട്രയിലും ഹരിയാനയിലും രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും
2014 ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച പൂനെയിലെ 8 നിയോജക മണ്ഡലങ്ങളിലാണ് ഇത്തവണ പോളിങ്ങ് കുത്തന കുറഞ്ഞത്. മാത്രമല്ല വിമത നീക്കവും ബിജെപി-ശിവസേന സഖ്യത്തെ താഴെ ഇറക്കുമെന്നും പ്രതിപക്ഷം കണക്ക് കൂട്ടുന്നു.
7:37 AM, 24 Oct
ബിജെപിയും ശിവസേനയും സഖ്യത്തിലാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിക്ക് തനിച്ച് തന്നെ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. എന്നാല്‍ ശിവസേനയുടെ പിന്തുണയില്ലാതെ മഹാരാഷ്ട്രയില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു. ശിവസേന 100 സീറ്റുകളില്‍ വിജയിക്കുമെന്നും സഞ്ജയ് റൗത്ത് അവകാശപ്പെട്ടു. 124 സീറ്റിലാണ് ശിവസേന മത്സരിച്ചത്. 164 സീറ്റിലായിരുന്നു ബിജെപി മത്സരിച്ചത്.
7:44 AM, 24 Oct
സംസ്ഥാന തലസ്ഥാനമായ മുംബൈയില്‍ വിജയിക്കുന്ന പാർട്ടിയാണ് ഇതുവരെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുളളത്. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം മുംബൈയില്‍ ബിജെപി-ശിവസേന സഖ്യം വിജയിക്കുമെന്നാണ് പ്രവചനം. 2014 ല്‍ ഈ മേഖലയിലെ 36 സീറ്റുകളിൽ 29 ലും ബിജെപി-ശിവസേന സഖ്യമാണ് വിജയിച്ചത്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് സര്‍വ്വേ പ്രവചനം
7:52 AM, 24 Oct
"ആളുകൾ എനിക്ക് സ്നേഹവും പിന്തുണയും നൽകി, അതാണ് എന്റെ ശക്തി, എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. എനിക്ക് ജനങ്ങളിലും എന്നിലും വിശ്വാസമുണ്ട്, ജനം അവരുടെ മകളെ കൈവിടില്ല', ഗുസ്തി താരം ബബിത ഫോഗട്ട് പ്രതികരിച്ചു. ഹരിയാനയിലെ ദാദ്രിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ബബിത. ജാട്ട് സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ സോംവീര്‍ സംഗ്വാന് ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
Wrestler Babita Phogat, BJP's candidate for Dadri assembly constituency: People have given me love and support, that is my strength, & what keeps me going. I have faith in public and myself, people will give blessings to their daughter. #HaryanaAssemblyPollspic.twitter.com/y3DMGvJGbD
നാഗ്പൂരില്‍ ദേവേന്ദ്ര ഫഡ്നാവിസ് ലീഡ് ചെയ്യുന്നു.വെര്ലിയില് ശിവസേന നേതാവ് ആദിത്യ താക്കറെ ലീഡ് ചെയ്യുന്നു
8:22 AM, 24 Oct
ബോക്കറില് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് ലീഡ് ചെയ്യുന്നു.
8:24 AM, 24 Oct
അജിത് പവാര്‍ ബരാമതിയില്‍ ലീഡ് ചെയ്യുന്നു. പവാര്‍ കുടുംബത്തിന്റെ പരമ്പരാഗത കോട്ടയാണ് ബരാമതി. അതേസമയം ശരദ് പവാറിന്റെ കൊച്ചുമകന് റോഹിത് പവാര്‍ കര്ജാത്തില് പിന്നിലാണ്.
8:26 AM, 24 Oct
ഹരിയാനയില്‍ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ ഗാരി സാംപ്ല-കിലോ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു.കാര്‍ണലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ലീഡ് ചെയ്യുന്നു
8:27 AM, 24 Oct
മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ മകൾ പരിനീതി ഷിൻഡെ തന്റെ മണ്ഡലമായ സോളാപൂർ സിറ്റി സെൻട്രലിൽ ഏറെ പിന്നിലാണ്. സോളാപൂർ സിറ്റിയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയാണ് പരിനീതി. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ മീഡിയ പാനലിസ്റ്റാണ് പരിനീതി.
8:29 AM, 24 Oct
ഹരിയാന: ജന്നായക് ജന്ത പാർട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗതാല ഉച്ചാന കൈതാലില്‍ ലീഡ് ചെയ്യുന്നു
8:29 AM, 24 Oct
ഹരിയാന: ജന്നായക് ജന്ത പാർട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗതാല ഉച്ചാന കലനില്‍ ലീഡ് ചെയ്യുന്നു
കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല കൈത്തലിലെ സീറ്റിൽ ലീഡ് ചെയ്യുന്നു
8:33 AM, 24 Oct
ഹരിയാന:ബിജെപിയോ കോൺഗ്രസോ 40 സീറ്റുകൾ മറികടക്കില്ലെന്ന് ജന്നായക് ജന്ത പാർട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗട്ടാല. അധികാരത്തിന്റെ താക്കോൽ ജെജപിയുടെ കൈയിലായിരിക്കുമെന്നും ദുഷ്യന്ത് ചൗട്ടാല പ്രതികരിച്ചു.
8:35 AM, 24 Oct
മഹാരാഷ്ട്ര: ആദിത്യ താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി കാണണമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ഉദ്ദവ് താക്കറെ നയിക്കുന്ന പാർട്ടിയുടെ പിന്തുണയില്ലാതെ സഖ്യകക്ഷിയായ ബിജെപിയ്ക്ക് അടുത്ത സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും സഞ്ജയ് റൗത്ത്.
8:39 AM, 24 Oct
ഹരിയാന: കായികതാരങ്ങളെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ബിജെപിയുടെ തീരുമാനം ഫലിക്കുന്നുവെന്ന് സൂചന. ദാദ്രി, ബറോഡ എന്നിവിടങ്ങളിൽ ബബിത ഫോഗാട്ടിനും യോഗേശ്വർ ദത്തിനും വന്‍ ലീഡ്
8:40 AM, 24 Oct
മഹാരാഷ്ട്ര: ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 63 സീറ്റുകളില്‍ ബിജെപി മുന്നില്‍. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 29 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
8:48 AM, 24 Oct
മഹാരാഷ്ട്ര: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത ദാദ പാട്ടീല്‍ കോത്ത്റൂഡില് ലീഡ് ചെയ്യുന്നു
ഹരിയാണ: 35 സീറ്റില്‍ 20 ഇടത്ത് ബിജെപി ലീഡ് ചെയ്യുകയാണ്. ഇത് ഖട്ടര്‍ സര്‍ക്കാര്‍ തന്നെ വീണ്ടും ഭരണത്തില്‍ എത്തുമെന്നതിന്റെ സൂചനയാണെന്ന് സുദാന്‍ഷു മിത്തല്‍ പറഞ്ഞു.
മഹാരാഷ്ട്ര: ബിജെപി 60 സീറ്റുകളിലും സഖ്യകക്ഷിയായ ശിവസേന 30 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് എന്‍സിപി സഖ്യം 23 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കേവലഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടത്.
READ MORE
ദില്ലി: ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഇരു സംസ്ഥാനങ്ങളിലും ഭരണത്തുടർച്ച ഉറപ്പിച്ച് ആത്മവിശ്വാസത്തിലാണ് ബിജെപി. മഹാരാഷ്ട്രയിൽ ഇക്കുറി ബിജെപിയും ശിവസേനയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ദേവേന്ദ്ര ഫട്നാവിസിന്റെ ജനപിന്തുണയും പ്രതിപക്ഷ നിരയിലെ പ്രതിസന്ധികളും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിതരണം ചെയ്യാനായി 5000 ലഡു സംസ്ഥാന ഓഫീസിലേക്ക് പാർട്ടി ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 60.46 ശതമാനം പോളിംഗാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. 2014ൽ ഇത് 63.38 ശതമാനമായിരുന്നു. സംസ്ഥാനത്ത് ബിജെപി- ശിവസേനാ സഖ്യം 200 സീറ്റിന് മുകളിൽ നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ മുൻ മുഖ്യമന്ത്രിയടക്കം പ്രതിപക്ഷ നിരയിലെ പല പ്രമുഖ നേതാക്കളും ബിജെപിയിൽ എത്തിയിരുന്നു. ദുർബലമായ പ്രതിപക്ഷം മഹാരാഷ്ട്രയിൽ മഹായൂതിയുടെ വിജയം എളുപ്പമാക്കുമെന്നാണ് പ്രവചനങ്ങൾ.
ഹരിയാണയിലും ബിജെപിക്ക് അനുകൂല കാലാവസ്ഥയാണുള്ളത്. 90 അംഗ നിയമസഭയിൽ 75ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും പ്രവചിച്ചത്. എന്നാൽ ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യാ സർവേ ഹരിയാണയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചത്. ചൗട്ടാല കുടുംബത്തിലെ ഇളമുറക്കാരൻ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി പാർട്ടി കന്നി അംഗത്തിൽ തന്നെ നിർണായകമാകുമെന്നാണ് സർവേകൾ പറയുന്നത്. മനോഹർ ലാൽ ഖട്ടാറിന് തുടർഭരണം ലഭിക്കുമെന്ന കാര്യത്തിൽ ബിജെപി ക്യാമ്പിൽ ആശങ്കകലൊന്നുമില്ല. ലോക്സഭ തിരഞ്ഞെടുപ്പിലെ പത്തിൽ പത്ത് സീറ്റ് നേട്ടവും കോൺഗ്രസിലെ പടലപ്പിണക്കങ്ങളും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ദേശീയ പൗരത്വ പട്ടികയും, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയും ഇരു സംസ്ഥാനങ്ങളിലും ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു. വോട്ടെണ്ണലിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.