കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഭരണ തുടര്‍ച്ച ഉറപ്പിച്ച് എന്‍ഡിഎ!!'മുഖ്യമന്ത്രി' കസേരയ്ക്ക് ചരട് വലിച്ച് ശിവസേന!

Google Oneindia Malayalam News

Newest First Oldest First
8:42 PM, 24 Oct

2 സ്വതന്ത്ര്യസ്ഥാനാർത്ഥിമാരുമായി ഹരിയാണയിലെ ബിജെപി എംപി സുനിത ദഗ്ഗൽ ദില്ലിയിലേക്ക് പുറപ്പെട്ടു
8:23 PM, 24 Oct

വോർളി മണ്ഡലത്തിൽ ആദിത്യ താക്കറെയുടെ വിജയം 63,000ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന്
7:44 PM, 24 Oct

ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് മഹാരാഷ്ട്രയിൽ ബിജെപി 72 സീറ്റുകളും ശിവസേന 47 സീററുകളും നേടി. കോൺഗ്രസ് 31ഉം എൻസിപി 43ഉം സീറ്റുകൾ നേടി.
7:11 PM, 24 Oct

ഹരിയാണയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗമനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും മോദി.
6:40 PM, 24 Oct

മഹാരാഷ്ട്രയിലെ 15 സ്വതന്ത്ര്യ എംഎൽഎമാർ തങ്ങളോടൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചതായി ദേവേന്ദ്ര ഫട്നാവിസ്.
6:38 PM, 24 Oct

ഇത് പുതിയ തുടക്കമെന്ന് ആദിത്യ താക്കറെ. മുംബൈയിലെ വോർളി സീറ്റിൽ നിന്നുമാണ് ആദിത്യ വിജയിച്ചത്.
5:54 PM, 24 Oct

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഹരിയാണയിൽ ബിജെപി 26 സീറ്റുകളിൽ വിജയിച്ചു. 14 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 20 സീറ്റുകൾ വിജയിച്ചു. 11 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജെജെപി 10 സീറ്റുകൾ നേടി.
5:21 PM, 24 Oct

ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് മനോഹര്‍ലാല്‍ ഖട്ടാര്‍.ഗവര്‍ണറെ കാണുമെന്നും ഖട്ടര്‍.
5:13 PM, 24 Oct

ഹിന്ദി ബെൽറ്റിൽ ആദ്യ വിജയം നേടി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടി. ബീഹാറിലെ കിഷൻഗഞ്ച് മണ്ഡലത്തിലാണ് എഐഎംഐഎം സ്ഥാനാർത്ഥി വിജയിച്ചത്. എഐഎംഐഎം സ്ഥാനാർത്ഥിയായിരുന്ന ഖംറുൾ ഹോഡ ബിജെപിയുടെ സ്വീറ്റി സിംഗിനെക്കാൾ 10,204 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഒക്ടോബർ 21നായിരുന്നു കിഷൻഗഞ്ചിലും ഉപതിരഞ്ഞെടുപ്പ് നടന്നത്.
3:10 PM, 24 Oct

മഹാരാഷ്ട്ര: ബിജെപിയും ശിവസേനയും 5 സീറ്റുകളില്‍ വിജയിച്ചു. 97 സീറ്റുകളില്‍ ബിജെപിക്ക് ലീഡ്. ശിവസേനയ്ക്ക് 55 സീറ്റുകളില്‍ ലീഡ്. എന്‍സിപി ഒരു സീറ്റില്‍ വിജയിച്ചു. 54 സീറ്റില്‍ ലീഡ്. കോണ്‍ഗ്രസ് 44 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
2:15 PM, 24 Oct

വോര്‍ളിയില്‍ ശിവസേന നേതാവ് ആദിത്യ താക്കറെ വിജയിച്ചു.54,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. താക്കറെ കുടുംബത്തില്‍ നിന്ന് ഇത് ആദ്യമായാണ് ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദം ലക്ഷ്യമാക്കിയാണ് ആദിത്യ താക്കറയെ ശിവസേന രംഗത്തിറക്കിയത്.
1:57 PM, 24 Oct

ഹരിയാണ:കൈതാലില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പരാജയപ്പെട്ടു. ബിജെപിയോട് 567 വോട്ടുകള്‍ക്കാണ് പരാജയം രുചിച്ചത്.
1:46 PM, 24 Oct

ഹരിയാണ: ഭൂപേന്ദര്‍ സിംഗ് ഹൂഡ മാധ്യമങ്ങളെ കാണുന്നു
1:46 PM, 24 Oct

ഹരിയാണ:എല്ലാവർക്കും അർഹിക്കുന്ന സ്ഥാനം നൽകി സർക്കാർ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേന്ദര്‍ സിംഗ് ഹൂഡ.
1:35 PM, 24 Oct

മഹാരാഷ്ട്ര: ബരാമതിയില്‍ എന്‍സിപിയുടെ അജിത് പവാര്‍ വിജയിച്ചു
1:33 PM, 24 Oct

ജെജെപിക്ക് കൈയ്യടിച്ച് ബിജെപി മന്ത്രി. ഹരിയാണയിലെ ജനവിധി ജെജെപിക്ക് അനുകൂലമാണ്. ജനവിധി അംഗീകരിക്കുന്നുവെന്നും ബിജെപി മന്ത്രിയും നര്‍നൗണ്ട് മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കാപ്റ്റ്യന്‍ അഭിമന്യു
1:29 PM, 24 Oct

ഹരിയാനയില്‍ ബിജെപി സംസ്ഥന അധ്യക്ഷന്‍ സുഭാഷ് ബറാലയാണ് രാജിവെച്ച.സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രകടനം മോശമായതിന് പിന്നാലെയാണ് രാജി
1:15 PM, 24 Oct

മഹാരാഷ്ട്രയിൽ ഭരണത്തുടർച്ച ഉറപ്പിച്ച പിന്നാലെ മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം
മഹാരാഷ്ട്രയിൽ ഭരണത്തുടർച്ച ഉറപ്പാക്കിയതിനു പിന്നാലെ മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരുട... Read more at: https://www.manoramaonline.com/news/latest-news/2019/10/24/maharashtra-haryana-assembly-elections-2019-results-live-updates.html
12:44 PM, 24 Oct

വോട്ടെണ്ണല്‍ ഫിനിഷിംഗ് പോയിന്റിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് പ്രതികരിച്ച് ശിവസേന. ബിജെപിയുമായി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ 50: 50 ഫോര്‍മുലയെക്കുറിച്ച് ധാരണയിലെത്തിയിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്.
12:42 PM, 24 Oct

മഹാരാഷ്ട്രയില്‍ ഒരു സീറ്റില്‍ പോലും മുന്നേറാനാകാതെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന. ആകെയുള്ള 288 സീറ്റുകളില്‍ 101 സീറ്റുകളിലും എംഎന്‍എസ് മത്സരിച്ചിരുന്നു.
12:38 PM, 24 Oct

മഹാരാഷ്ട്രയിലെ മുസ്ലീം ആധിപത്യമുള്ള കിഷൻഗഞ്ച് നിയമസഭാ സീറ്റിൽ അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.ഐ.എം ലീഡ് ചെയ്യുന്നു
12:37 PM, 24 Oct

ഹരിയാണ: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളേണ്ടത് പാര്‍ട്ടി എംഎല്‍​എമാരാണെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല. അന്തിമ ഫലം വരട്ടേയെന്നും ദുഷ്യന്ത് പ്രതികരിച്ചു
12:35 PM, 24 Oct

ഹരിയാണയില്‍ 36 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 32 സീറ്റിലും ജെജെപി 13 സീറ്റിലും ലീഡ് ചെയ്യുന്നു.
12:33 PM, 24 Oct

ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. നിലവിലെ ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് പ്രവണതകൾ പരിശോധിക്കുമ്പോള്‍ ഇനി റിസോര്‍ട്ട് രാഷ്ട്രീയം പുറത്തെടുത്താലേ ബിജെപിക്ക് പിടിച്ച് നില്‍ക്കാനാകൂവെന്ന് അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു
ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി. നിലവിലെ ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് പ്രവണതകൾ പരിശോധിക്കുമ്പോള്‍ ഇനി റിസോര്‍ട്ട് രാഷ്ട്രീയം പുറത്തെടുത്താലേ ബിജെപിക്ക് പിടിച്ച് നില്‍ക്കാനാകൂവെന്ന് അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു
11:52 AM, 24 Oct

ജെജെപി പ്രവര്‍ത്തകര്‍ ഹരിയാണയില്‍ ആഹ്ളാദ പ്രകടനത്തില്‍
11:51 AM, 24 Oct

ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കുമാര്‍ സെലിജ
11:49 AM, 24 Oct

സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയും കോണ്‍ഗ്രസും ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ തള്ളി ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല. തന്നെ ഒരു പാര്‍ട്ടിയും സമീപിച്ചിട്ടില്ലെന്ന് ചൗട്ടാല പ്രതികരിച്ചു
11:48 AM, 24 Oct

ഹരിയാണ: ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ബറോഡയില്‍ ലീഡ് ചെയ്യുന്നു.430 വോട്ടുകള്‍ക്കാണ് ദത്ത് ലീഡ് ചെയ്യുന്നത്
11:46 AM, 24 Oct

ഹരിയാണയിലെ രാഷ്ട്രീയ സാഹചര്യം ആരാഞ്ഞ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദറിനെ ഫോണില്‍ ബന്ധപ്പെട്ടു
ഹരിയാണയിലെ രാഷ്ട്രീയ സാഹചര്യം ആരാഞ്ഞ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദറിനെ ഫോണില്‍ ബന്ധപ്പെട്ടു
11:45 AM, 24 Oct

ഹരിയാണ: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ദില്ലിയിലേക്ക് വിളിപ്പിച്ച് അമിത് ഷാ. എക്സറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത മുന്നേറ്റമാണ് ഹരിയാണയില്‍ നടക്കുന്നത്. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും ഹരിയാണയില്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.
READ MORE

bjpshivasena

ദില്ലി: ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഇരു സംസ്ഥാനങ്ങളിലും ഭരണത്തുടർച്ച ഉറപ്പിച്ച് ആത്മവിശ്വാസത്തിലാണ് ബിജെപി. മഹാരാഷ്ട്രയിൽ ഇക്കുറി ബിജെപിയും ശിവസേനയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ദേവേന്ദ്ര ഫട്നാവിസിന്റെ ജനപിന്തുണയും പ്രതിപക്ഷ നിരയിലെ പ്രതിസന്ധികളും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിതരണം ചെയ്യാനായി 5000 ലഡു സംസ്ഥാന ഓഫീസിലേക്ക് പാർട്ടി ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 60.46 ശതമാനം പോളിംഗാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. 2014ൽ ഇത് 63.38 ശതമാനമായിരുന്നു. സംസ്ഥാനത്ത് ബിജെപി- ശിവസേനാ സഖ്യം 200 സീറ്റിന് മുകളിൽ നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ മുൻ മുഖ്യമന്ത്രിയടക്കം പ്രതിപക്ഷ നിരയിലെ പല പ്രമുഖ നേതാക്കളും ബിജെപിയിൽ എത്തിയിരുന്നു. ദുർബലമായ പ്രതിപക്ഷം മഹാരാഷ്ട്രയിൽ മഹായൂതിയുടെ വിജയം എളുപ്പമാക്കുമെന്നാണ് പ്രവചനങ്ങൾ.

ഹരിയാണയിലും ബിജെപിക്ക് അനുകൂല കാലാവസ്ഥയാണുള്ളത്. 90 അംഗ നിയമസഭയിൽ 75ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും പ്രവചിച്ചത്. എന്നാൽ ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യാ സർവേ ഹരിയാണയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചത്. ചൗട്ടാല കുടുംബത്തിലെ ഇളമുറക്കാരൻ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി പാർട്ടി കന്നി അംഗത്തിൽ തന്നെ നിർണായകമാകുമെന്നാണ് സർവേകൾ പറയുന്നത്. മനോഹർ ലാൽ ഖട്ടാറിന് തുടർഭരണം ലഭിക്കുമെന്ന കാര്യത്തിൽ ബിജെപി ക്യാമ്പിൽ ആശങ്കകലൊന്നുമില്ല. ലോക്സഭ തിരഞ്ഞെടുപ്പിലെ പത്തിൽ പത്ത് സീറ്റ് നേട്ടവും കോൺഗ്രസിലെ പടലപ്പിണക്കങ്ങളും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ദേശീയ പൗരത്വ പട്ടികയും, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയും ഇരു സംസ്ഥാനങ്ങളിലും ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു. വോട്ടെണ്ണലിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

English summary
Maharashtra, Haryana Assembly Election Results 2019 Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X