കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 200 കടക്കും.... ഹരിയാനയില്‍ ഖട്ടാര്‍ 2.0, സര്‍വേ കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ തേരോട്ടമാണ് എല്ലാ സര്‍വേകളും പ്രവചിക്കുന്നത്. ബിജെപി ശിവസേന സഖ്യം 200 സീറ്റില്‍ കൂടുതല്‍ നേടുമെന്ന് എല്ലാ സര്‍വേകളും ഉറപ്പിച്ച് പറയുന്നു. ന്യൂസ് 18 സര്‍വേയില്‍ ബിജെപി സഖ്യത്തിന് 243 സീറ്റാണ് മഹാരാഷ്ട്രയില്‍ പ്രവചിക്കുന്നത്. ബിജെപി 141 സീറ്റുമായി സീറ്റ് നില വര്‍ധിപ്പിക്കും. ശിവസേന 102 സീറ്റുമായി വമ്പന് കുതിപ്പാണ് നടത്തുക. അതേസമയം പ്രതിപക്ഷ കക്ഷികള്‍ തകര്‍ന്നടിയുമെന്നും ഉറപ്പാണ്.

1

ഹരിയാനയില്‍ ന്യൂസ് 18 സര്‍വേ മനോഹര്‍ ലാല്‍ ഖട്ടാര്‍ 2.0 സര്‍ക്കാരാണ് പ്രവചിക്കുന്നത്. 75 സീറ്റും ബിജെപി നേടും. പത്ത് സീറ്റിലേക്കാണ് കോണ്‍ഗ്രസ് വീഴുക. ഇന്ത്യാ ടുഡേ സര്‍വേയില്‍ 166 മുതല്‍ 194 സീറ്റ് വരെ ബിജെപി മഹാരാഷ്ട്രയില്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം 90 സീറ്റ് വരെ പരമാവധി നേടുമെന്നും ഇവര്‍ പറയുന്നു. ടൈംസ് നൗ സര്‍വേയില്‍ ബിജെപി സഖ്യത്തിന് 230 സീറ്റാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 48 സീറ്റിലും ഒതുങ്ങും.

അതേസമയം എല്ലാ സര്‍വേകള്‍ക്കും ഏകീകരണ സ്വഭാവം ഉള്ളതിനാല്‍ മറിച്ച് സംഭവിക്കുക അസാധ്യമാണ്. ബിജെപി വമ്പന്‍ വിജയം നേടുമെന്നാണ് വ്യക്തമാകുന്നത്. നേരത്തെ വോട്ടര്‍മാര്‍ 55 ശതമാനത്തോളം രണ്ട് സംസ്ഥാനത്തും അസംതൃപ്തരാണെന്ന് സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടിയാണിത്. എബിപി ന്യൂസ് സര്‍വേയില്‍ 204 സീറ്റാണ് ബിജെപി സഖ്യത്തിന് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം 69 സീറ്റില്‍ ഒതുങ്ങും. പ്രകാശ് അംബേദ്ക്കറുടെ വിബിഎ അടക്കമുള്ള പാര്‍ട്ടികള്‍ 15 സീറ്റില്‍ ഒതുങ്ങും.

റിപബ്ലിക്ക് സര്‍വേയില്‍ ഹരിയാനയില്‍ 52 മുതല്‍ 63 സീറ്റ് വരെയാണ് ബിജെപിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 19 സീറ്റ് വരെ ലഭിക്കുമെന്നും പറയുന്നു. പോള്‍ ഓഫ് പോള്‍സില്‍ 213 സീറ്റാണ് ബിജെപിക്ക് മഹാരാഷ്ട്രയില്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 61 സീറ്റും നേടും. ഹരിയാന സര്‍വേയില്‍ 63 സീറ്റാണ് പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലേക്ക് ഒതുങ്ങും.

English summary
maharashtra haryana exit polls 2019 predicts big win for bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X