കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെണ്ണല്‍ ഡെയ്‌ലി ഹണ്ടിനൊപ്പം: മഹാരാഷ്ട്ര, ഹരിയാണ വോട്ടെണ്ണലില്‍ സമഗ്ര കവറേജുമായി ഡെയ്‌ലി ഹണ്ട്

Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പ് ആവേശത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലും ഹരിയാണയിലും ഭരണം നിലനിര്‍ത്താന്‍ ബിജെപിയും തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും കൈയ്യും മെയ്യും മറന്ന് രംഗത്ത് ഇറങ്ങിയതോടെ പോരാട്ടത്തിന്‍റെ വീറും വാശിയും കൊടുമുടി കയറി. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വോട്ടെണ്ണല്‍ ദിനത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് രാജ്യം.

വോട്ടെണ്ണല്‍ ദിനത്തില്‍ സമഗ്രമായ കവറേജാണ് ഡെയ്‌ലി ഹണ്ട് വായനക്കാര്‍ക്കായി ഒരുക്കുന്നത്. വോട്ടെണ്ണലിന്‍റെ ആദ്യ നിമിഷത്തെ ലീഡ് നിലമുതല്‍ വിജയം, തോല്‍വി, നിര്‍ണ്ണായകമായ ഘടകങ്ങള്‍, ഫലം ഉണ്ടാക്കുന്ന സ്വാധീനം, സീറ്റ് നില, മുമ്പത്തെ ഫലങ്ങളുമായുള്ള താരതമ്യം,ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍, എന്നിവയെക്കുറിച്ചെല്ലാമുള്ള കൃത്യമായ വിശകലനങ്ങളും ഡെയ്‌ലി ഹണ്ട് ഒറ്റ പ്ലാറ്റ് ഫോമില്‍ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നു.

 daily

മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിലെ ഒരോ മണ്ഡലത്തില്‍ നിന്നുമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്ഡേറ്റുകള്‍ ഏറ്റവും ആദ്യം ഡെയ്‌ലി ഹണ്ട് വായനക്കാരില്‍ എത്തിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലങ്ങളും ഇതോടൊപ്പം ഡെയ്‌ലി ഹണ്ട് നല്‍കും. രാഷ്ട്രീയ സാഹചര്യം സുപ്രധാന സ്ഥാനാര്‍ത്ഥികൾക്കൊപ്പമാണോയെന്നതും, മണ്ഡലങ്ങളിലെ ട്രെന്‍ഡുകളും ഒപ്പം വിശദമാക്കും.

ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ഫലം വായനക്കാര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നതിനാവും പ്രാധാന്യം നല്‍കുക. ഫലം ഏകദേശം വ്യക്തമായാല്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള വിശകലനങ്ങള്‍ ലഭ്യമാക്കി തുടങ്ങും. രാഷ്ട്രീയം അറിയാത്തവര്‍ മുതല്‍ രാഷ്ട്രീയ വിദഗ്ദര്‍ക്ക് വരെ വ്യക്തമാകുന്ന രീതിയിലുള്ള വിശകലനമാവും ഡെയ്‌ലി ഹണ്ട് വഴി വായനക്കാരില്‍ എത്തുക. വായനക്കാര്‍ അറിയേണ്ട കാര്യങ്ങളൊന്നും ഡെയ്‌ലി ഹണ്ട് കവറേജില്‍ നിന്ന് വിട്ടുപോവുകയില്ല എന്നത് നൂറ് ശതമാനം ഉറപ്പാണ്.

English summary
Maharashtra & Haryana Assembly Election: lightning fast updates and comprehensive coverage on daily hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X