കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കോടി പേര്‍ക്ക് സംമ്പൂര്‍ണ്ണ വാക്സിനേഷന്‍ നല്‍കുന്ന ആദ്യ സംസ്ഥാനമായി മാറി മഹാരാഷ്ട്ര

Google Oneindia Malayalam News

മുംബൈ: ഒരു കോടിയില്‍ അധികം പേര്‍ക്ക് സമ്പൂര്‍ണ്ണ കോവിഡ് വാക്സിനേഷന്‍ നടത്തിയ ആദ്യ സംസ്ഥാനമായി മാറി മഹാരാഷ്ട്ര. സംസ്ഥാനത്തെ ഒരു കോടിയിലധികം ആളുകൾക്ക് രണ്ട് ഡോസ് കോവിഡ് വാക്സിൻ ഇതിനോടകം നല്‍കി കഴിഞ്ഞുവെന്നാണ് മഹാരാഷ്ട്ര ആരോഗ്യ സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് വ്യക്തമാക്കിയത്. കോവിൻ പോർട്ടലിലെ വിവര പ്രകാരം ഇതുവരെ 1,00,64,308 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ലഭിച്ചത്. 3,16,09,227 പേർക്ക് ആദ്യ ഡോസ് ലഭിച്ചതായും പോര്‍ട്ടല്‍ വ്യക്തമാക്കുന്നു.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം : ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

ജൂലൈ 25 ന് മാത്രം 705 കേന്ദ്രങ്ങളിലൂടെ 1,14,568 പേർക്കാണ് പ്രതിരോധ കുത്തിവയ്പ് നൽകി. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ജൂലൈ 26 ന് രാവിലെ 7 വരെ 4,13,19,105 പേർക്കാണ് ആകെ കുത്തിവയ്പ് നൽകിയത്. 18 നും 44 നും ഇടയിൽ പ്രായമുള്ള 1,04,16,614 പേർക്ക് ആദ്യ വാക്സിൻ ഡോസും 4,59,927 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.

 vaccine

ഇതുവരെ 12,85,449 ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകിയത്. 8,97,243 പേർക്ക് രണ്ടാം ഡോസ് ലഭിച്ചു. അതുപോലെ, സംസ്ഥാനത്തെ 21,13,678 ഫ്രണ്ട് ലൈൻ വര്‍ക്കേഴ്സിന് ഇതുവരെ ആദ്യത്തെ വാക്സിൻ ഡോസ് ലഭിച്ചു, അവരിൽ 11,08,891 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു. ഉത്തർപ്രദേശിൽ ആകെ 4,44,12,776 ഡോസും ഗുജറാത്തില്‍ 3,16,39,430 ഡോസ് വാക്സിനും. രാജസ്ഥാനിൽ 3,03,75,859 പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ നല്‍കിത്. കേരളത്തില്‍ 1,87,89,160 പേര്‍ക്കാണ് ആകെ വാക്സിന്‍ നല്‍കിയത്. 1,31,09,703 പേര്‍ക്കാണ് ആദ്യ ഡോസും 56,79,457 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

അതേസമയം, 6,843 പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 123 മരണങ്ങളുമാണ് മഹാരാഷ്ട്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 62,64,922 ഉം മരണസംഖ്യ 1,31,552 ഉം ആയി ഉയര്‍ന്നതായും സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചത്.

Recommended Video

cmsvideo
കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ - പ്രതികരിച്ച് നടി

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

English summary
Maharashtra has become the first state to provide complete vaccination to one crore people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X