ഭാര്യ പഴയ കാമുകനുമായി ഒളിച്ചോടി, നാട്ടുകാര്‍ പിടികൂടി; ഒടുവിൽ വിവാഹത്തിന് സഹായിച്ച് ഭര്‍ത്താവ്
മുംബൈ: ഭാര്യയെ കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായിച്ച് ഭര്‍ത്താവ്. തന്നെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വിവാഹം കഴിച്ചതെന്നും മറ്റൊരു യുവാവുമായി ഭാര്യ പ്രണയത്തിലാണെന്നും തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഭാര്യയെ ഒളിച്ചോടാന്‍ സഹായിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബീച്ച്കില എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
ബീച്ച്കില ഗ്രാമവാസിയായ സനോജ് കുമാര്‍ സിംഗ് മെയ് 10 ന് ആണ് പ്രിയങ്ക കുമാരിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം പ്രിയങ്ക കുമാരി സന്തോഷവതിയായിരുന്നില്ലെന്ന കാര്യം സനോജ് കുമാര്‍ കണ്ടെത്തി. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോഴാണ് പ്രിയങ്ക കുമാരി ജിതേന്ദ്ര എന്ന യുവാവുമായി പ്രണയത്തിലായിരുന്നെന്നും വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരമാണ് ഈ വിവാഹമെന്നും മനസിലായത്.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്ന കാര്യം സനോജ് കുമാര്‍ മനസിലാക്കി. ജാതി പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നത്. തന്റെ കാമുകനെ പിരിഞ്ഞ ദുഖത്തിലായിരുന്നു പ്രിയങ്ക കുമാരി. അങ്ങനെ വിവാഹം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം കാമുകന്‍ ജിതേന്ദ്രയുമായി ഒളിച്ചോടാന്‍ പ്രിയങ്ക തീരുമാനിച്ചു.
എന്നാല്‍ ഒളിച്ചോടുന്നതിനിടെ നാട്ടുകാര്‍ ഇവരെ പിടിച്ച് പൊലീസ് സ്റ്റേഷനില്‍ എല്‍പ്പിച്ചു. പിന്നാലെ തന്നെ ഭര്‍ത്താവിനെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സംഭവം അറിഞ്ഞ ഭര്‍ത്താവ് അവരുടെ ബന്ധത്തെ പിന്തുണയ്ക്കുകയായിരുന്നു. മറ്റാര്‍ക്കും എതിര്‍പ്പുകളില്ലാത്തതിനെ തുടര്‍ന്ന് ജിതേന്ദ്രയും പ്രിയങ്ക കുമാരിയും വിവാഹിതരായി.












Click it and Unblock the Notifications