കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ പുതു ചരിത്രം കുറിക്കാന്‍ വേണ്ടത് സോണിയയുടെ ഒരു വാക്ക്; പവാര്‍ വീണ്ടും ദില്ലിയിലേക്ക്

Google Oneindia Malayalam News

മുബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ് എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന നേതൃത്വങ്ങള്‍. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് മൂന്ന് പാര്‍ട്ടിയുടേയും നേതാക്കള്‍ നല്‍കുന്ന സൂചന. പുതിയ സര്‍ക്കാറിന്‍റെ പൊതു മിനിമം പരിപാടിയുടെ കരട് കഴിഞ്ഞ ദിവസം തയ്യാറായിരുന്നു.

പൊതുമിനിമം പരിപാടിയുടെ കരട് കേന്ദ്രനേതൃത്വങ്ങള്‍ക്ക് കൈമാറി. ശിവസേനയുടേയും എന്‍സിപിയുടെ കേന്ദ്ര നേതൃത്വം അംഗീകരിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടാണ് പ്രധാനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ അനുകൂല സൂചന നല്‍കിയാല്‍ മഹാരാഷ്ട്രയില്‍ പുതിയ ചരിത്രം പിറക്കും.. വിശദാംശങ്ങള്‍ ഇങ്ങനെ..

ശിവസേനയുടെ സ്വപ്നം

ശിവസേനയുടെ സ്വപ്നം

പാര്‍ട്ടി സ്ഥാപകന്‍ ബാല്‍താക്കറയുടെ ഏഴാം ചരമവാര്‍ഷിക ദിനമാണ് നാളെ. അന്നേ ദിവസം തന്നെ മാഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിനെ സംബന്ധിച്ച് പ്രഖ്യാപനം നടത്തണമെന്നുള്ളതാണ് ശിവസേനയുടെ സ്വപ്നം. ഈ സ്വപ്നം സേനക്ക് യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം കനിയണം.

മഹാരാഷ്ട്ര ഘടകം

മഹാരാഷ്ട്ര ഘടകം

കോണ്‍ഗ്രസിന്‍റെ മഹാരാഷ്ട്ര ഘടകം ശിവസേനയുമായി സഖ്യം രൂപീകരിക്കണമെന്ന ഉറച്ച നിലപാടിലാണ്. സഖ്യ രൂപീകരണത്തിനായി മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ സജീവമായി രംഗത്തുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അത് അനുകൂലമായിരിക്കുമെന്നുമാണ് സംസ്ഥാന നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തില്‍

കോണ്‍ഗ്രസ് നേതൃത്വത്തില്‍

3 പാര്‍ട്ടികളും ചേര്‍ന്നുള്ള നാല്‍പതിന പൊതിമിനിമം പരിപാടിയുടെ കരടു തയ്യാറാക്കിയത് തന്നെ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ പൃഥിരാജ് ചവാന്‍റെ നേതൃത്വത്തിലായിരുന്നു. കോണ്‍ഗ്രസ് താല്‍പാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയിരിക്കുന്നത്.

പ്രധാന ആശങ്ക

പ്രധാന ആശങ്ക

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം യാഥാര്‍ഥ്യമായില്ലെങ്കില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും പാര്‍ട്ടി എംഎല്‍എമാരും അണികളും കൊഴിഞ്ഞു പോകുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ആശങ്ക. ഇതിന് തടയിടാന്‍ സര്‍ക്കാറിന്‍റെ ഭാഗമാവാതെ വേറെ പോംവഴികളില്ലെന്ന് സംസ്ഥാനത്തെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

തിരിച്ചു പോക്ക് എളുപ്പമല്ല

തിരിച്ചു പോക്ക് എളുപ്പമല്ല

എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ എന്ന നിലപാടില്‍ ശിവസേനയും ഉറച്ചു നില്‍ക്കുകയാണ്. ബിജെപിയുടെ പിടിയില്‍ നിന്നും എംഎല്‍എമാരേയും അണികളേയും സംരക്ഷിച്ച് നിര്‍ത്താന്‍ സേനയ്ക്ക് അധികാരം കൂടിയേ തീരു. എന്‍ഡിഎയിലേക്ക് ഇനിയൊരു തിരിച്ചു പോക്ക് അത്ര എളുപ്പത്തില്‍ സാധ്യമല്ല.

കോര്‍പ്പറേഷന്‍ ഭരണം

കോര്‍പ്പറേഷന്‍ ഭരണം

മുംബൈ കോര്‍പ്പറേഷനിലെ ഭരണം നിലനിര്‍ത്തുക എന്നതും ശിവസേനക്ക് പ്രധാനപ്പെട്ടതാണ്. 2 വര്‍ഷം കഴിഞ്ഞാണ് മുംബൈ കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍ഡിഎ വിട്ടതിനാല്‍ മറ്റൊരു സഖ്യമില്ലാതെ ഭരണം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് ശിവസേനക്ക് ബോധ്യമുണ്ട്.

മുഖ്യമന്ത്രി പദത്തില്‍

മുഖ്യമന്ത്രി പദത്തില്‍

പുതിയ സഖ്യം യാഥാര്‍ത്ഥ്യമായാല്‍ മുഖ്യമന്ത്രി ശിവസേനക്കായിരിക്കുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് കഴിഞ്ഞ ദിവസം അഭിപ്രയാപ്പെട്ടിരുന്നു. മുഖ്യമന്ത്രി പദത്തിന്‍റെ പേരില്‍ എന്‍ഡിഎ വിട്ട് തങ്ങള്‍ക്കൊപ്പം ചേര്‍ന്ന ശിവസേനയുടെ വികാരത്തെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണ്ണറെ കാണുന്നു

ഗവര്‍ണ്ണറെ കാണുന്നു

3 കക്ഷികളുടേയും നേതാക്കള്‍ ഇന്ന് ഗവര്‍ണ്ണര്‍ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. മഴയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് സഹായം തേടിയാണ് സന്ദര്‍ശനമെന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ചേക്കുമെന്ന് സൂചനയുണ്ട്.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

നാളെയോ, തിങ്കളാഴ്ച്ചയോ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് എന്‍സിപി അറിയിച്ചു. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.

സാഹചര്യങ്ങള്‍

സാഹചര്യങ്ങള്‍

ശിവസേനയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് എന്‍സിപിക്കുള്ളത്. പൊതുമിനിമം പരിപാടിയില്‍ കോണ്‍ഗ്രസ്-ശിവസേന നേതൃത്വങ്ങള്‍ക്ക് യോജിപ്പിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും അനിശ്ചിതത്വത്തിന് സാധ്യതയുണ്ട്. സോണിയ-പവാര്‍ കൂടിക്കാഴ്ച്ചയില്‍ ഈ സാഹചര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യും.

സര്‍ക്കാര്‍ രൂപീകരിക്കും, പക്ഷെ

സര്‍ക്കാര്‍ രൂപീകരിക്കും, പക്ഷെ

അതേസമയം, സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. 14 സ്വതന്ത്രര്‍ ഉള്‍പ്പടെ 119 എംഎല്‍എമാരുടെ പിന്തുണ ബിജെപിക്ക് ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, കേവല ഭൂരിപക്ഷത്തിന് വേണ്ട 145 ല്‍ എങ്ങനെ എത്തുമെന്ന് വ്യക്തമാക്കിയില്ല.

 ശബരിമലയും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും; സുവര്‍ണ്ണാവസരങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും ശബരിമലയും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും; സുവര്‍ണ്ണാവസരങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും

 ശബരിമല നട ഇന്ന് തുറക്കും; ഒരുക്കങ്ങള്‍ പൂര്‍ണ്ണമെന്ന് ബോര്‍ഡ്, ശക്തമായി സുരക്ഷയൊരുക്കി പോലീസ് ശബരിമല നട ഇന്ന് തുറക്കും; ഒരുക്കങ്ങള്‍ പൂര്‍ണ്ണമെന്ന് ബോര്‍ഡ്, ശക്തമായി സുരക്ഷയൊരുക്കി പോലീസ്

English summary
maharashtra: if congress supports alliance it will become history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X