Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര - ജാർഖണ്ഡ് ഫലം Live: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഭരണ തുടര്‍ച്ച, എംവിഎയ്ക്ക് ഞെട്ടല്‍

മഹാരാഷ്ട്രയില്‍ വീണ്ടും മഹായുതി സര്‍ക്കാര്‍. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ തൊട്ട് സ്വന്തമാക്കിയ ലീഡ് അവസാന നിമിഷം വരെ നിലനിര്‍ത്തിയാണ് ബിജെപി-ശിവസേന-എന്‍സിപി സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. 288 അംഗ നിയമസഭയില്‍ 233 സീറ്റുകളാണ് മഹായുതി നേടിയത്. മഹാ വികാസ് അഘാഡി 49 സീറ്റില്‍ ഒതുങ്ങി. എന്‍ ഡി എ സഖ്യമായ മഹായുതിയില്‍ ബി ജെ പി, ശിവസേന, എന്‍ സി പി എന്നിവരാണ് അണിനിരക്കുന്നത്.

കോണ്‍ഗ്രസ്, എന്‍ സി പി-എസ്പി, ശിവസേന യു ബി ടി എന്നിവരാണ് പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡിയിലെ പ്രധാന കക്ഷികള്‍. മഹാരാഷ്ട്രയില്‍ ബി ജെ പി സഖ്യം അധികാരത്തില്‍ വരും അല്ലെങ്കില്‍ അവര്‍ക്ക് മുന്‍തൂക്കമുള്ള തൂക്കുസഭയെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നത്. അതേസമയം ജാര്‍ഖണ്ഡില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍പ്പറത്തിയാണ് ഇന്ത്യാ സഖ്യം അധികാരം നിലനിര്‍ത്തിയത്.

81 അംഗ നിയമസഭയില്‍ 56 സീറ്റിലും ഇന്ത്യാ സഖ്യമാണ് വിജയിച്ചത്. എന്‍ഡിഎ 24 സീറ്റില്‍ ഒതുങ്ങി. ജെ എം എം, കോണ്‍ഗ്രസ്, സി പി ഐ-എംഎല്‍, ആര്‍ജെഡി എന്നിവരാണ് ഇന്ത്യാ മുന്നണിയിലെ അംഗങ്ങള്‍. രണ്ട് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലത്തിന്റെ തത്സമയ വിവരങ്ങള്‍ വണ്‍ഇന്ത്യ മലയാളത്തിലൂടെ തത്സമയം അറിയാം.

11:06 PM, 24 Nov
ജാര്‍ഖണ്ഡ്

പുസ്‌തകങ്ങൾ നൽകൂ, പൂച്ചെണ്ടുകളല്ല; ഹേമന്ത് സോറൻ

പുസ്‌തകങ്ങൾ നൽകൂ, പൂച്ചെണ്ടുകളല്ല; ഹേമന്ത് സോറൻ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം അഭ്യർത്ഥിച്ചു. നവംബർ 28നാണ് ഹേമന്ത് സോറൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുക്കുക.

10:21 PM, 24 Nov
ജാര്‍ഖണ്ഡ്

ഹേമന്ത് സോറനെ സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുത്തു; ഗുലാം മിർ

'ഞങ്ങൾ ഹേമന്ത് സോറനെ സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുത്തു, പിന്തുണയും നൽകി. ഹേമന്ത് സോറൻ രാജ്ഭവനിൽ രാജിക്കത്ത് നൽകി, ഗവർണർ രാജി സ്വീകരിച്ചു... സോറൻ പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു... അദ്ദേഹം ജാർഖണ്ഡ് മുഖ്യമന്ത്രിയായി നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്യും' കോൺഗ്രസ് നേതാവ് ഗുലാം മിർ.

9:09 PM, 24 Nov

എല്ലാവരും ബിജെപിയെ പിന്തുണച്ചു, കോൺഗ്രസിനെ തള്ളി; ബവൻകുലെ

മഹായുതി നേതാക്കളും, ബിജെപി പാർലമെന്ററി ബോർഡും ചേർന്ന് അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ബിജെപിയെ പിന്തുണച്ചതായും കോൺഗ്രസിനെ തള്ളിക്കളഞ്ഞതായും ബവൻകുലെ പറഞ്ഞു.

8:36 PM, 24 Nov
മഹാരാഷ്ട്ര

മഹാരാഷ്ട്ര മുൻ ഡിജിപി രശ്‌മി ശുക്ല ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിൽ കൂടിക്കാഴ്‌ചയ്ക്കായി എത്തിയപ്പോൾ.

8:04 PM, 24 Nov
ജാര്‍ഖണ്ഡ്

ജാർഖണ്ഡിൽ ബിജെപി ജയിക്കുമെന്ന് പറഞ്ഞിട്ടില്ല; ഹിമന്ത

ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് ഹിമന്ത ബിശ്വ ശർമ. ജാഖണ്ഡിനെക്കുറിച്ച് നിങ്ങൾ ഇവിടെ ചോദിച്ചപ്പോഴെല്ലാം ഞാൻ പറഞ്ഞു, ഇത് ബുദ്ധിമുട്ടുള്ള സംസ്ഥാനമാണെന്ന്. ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഞങ്ങളുടെ പാർട്ടിക്ക് അവിടെ പോരാടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, എന്നിട്ടും ഞങ്ങൾ നന്നായി പ്രവർത്തിച്ചു; അദ്ദേഹം പറഞ്ഞു.

7:32 PM, 24 Nov
മഹാരാഷ്ട്ര

'നേടിയത് റെക്കോർഡ് വിജയം', മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യം സീറ്റുകൾ വാരിക്കൂട്ടിയതിന് പിന്നാലെ പ്രതികരിച്ച് നിത്യാനന്ദ് റായി.

6:58 PM, 24 Nov

മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ നേതാക്കളും ബിജെപി നേതൃത്വവും തീരുമാനിക്കുമെന്ന് ഭരണകക്ഷിയായ ചന്ദ്രശേഖർ ബവൻകുലെ

6:17 PM, 24 Nov

അജിത് പവാർ മുഖ്യമന്ത്രി ആയാൽ മഹാരാഷ്ട്രയക്ക് നല്ല ദിശാബോധം ലഭിക്കുമെന്നാണ് എൻസിപി പ്രവർത്തകർ ആ​ഗ്രഹിക്കുന്നതെന്ന് എൻസിപി പൂനെ പ്രസിഡൻ്റ് ദീപക്

5:45 PM, 24 Nov

ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധി കോൺ​ഗ്രസിന് എതിരാണെന്ന് മഹാരാഷ്ട്രാ ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ

5:16 PM, 24 Nov

ജാർഖണ്ഡ് സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ഹേമന്ത് സോറൻ

4:58 PM, 24 Nov

ജാർഖണ്ഡ് ഗവർണറെ കണ്ട് രാജി സമർപ്പിച്ചതായ ഹേമന്ത് സോറൻ

4:38 PM, 24 Nov

ജാർഖണ്ഡ് സത്യപ്രതിജ്ഞ നവംബർ 28 നെന്ന് ഹേമന്ത് സോറൻ

4:15 PM, 24 Nov

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. എന്നാൽ വിശ്വസിക്കാനാകുന്നില്ല. കാരണം ഇതായിരുന്നു ഗ്രൗണ്ട് റിയാലിറ്റി';എൻസിപി നേതാവ് ജിതേന്ദ്ര

3:52 PM, 24 Nov

ജാർഖണ്ഡ് ഇന്ത്യ സഖ്യ നേതാക്കളുടെ യോഗം ഹേമന്ത് സോറന്റെ വസതിയിൽ ആരംഭിച്ചു

3:32 PM, 24 Nov

മഹാരാഷ്ട്ര പാർട്ടി ആത്മപരിശോധന ആത്മപരിശോധന നടത്തണമെന്ന് കോൺഗ്രസ് നേതാവ് ഡോ.നിതിൻ റൗത്ത്. നേതൃത്വത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ അതും പരിഹരിക്കപ്പെടണം

3:05 PM, 24 Nov

മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ നവംബർ 26 ന് ആയേക്കുമെന്ന് സൂചന

2:56 PM, 24 Nov
മഹാരാഷ്ട്ര

മഹാരാഷ്ട്രയ്ക്ക് ഇത്തവണ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ലെന്ന് ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ. ഇത് കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും തെറ്റായ പ്രവൃത്തികളുടെ ഫലമാണ് എന്നും അദ്ദേഹം പറഞ്ഞു

2:54 PM, 24 Nov
ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡിലെ വോട്ട് വിഹിതത്തില്‍ വന്ന മാറ്റം

2:15 PM, 24 Nov

ബാബുലാല്‍ മറാണ്ടിയുടെ പ്രതികരണം

Ranchi: On Jharkhand Assembly election results, State BJP President Babulal Marandi said, "First of all, congratulations to Hemant Soren for the victory. We accept the mandate of the people of Jharkhand and certainly, we all will look at our shortcomings and where we… pic.twitter.com/WnOlxdqRuL

— ANI (@ANI) November 24, 2024
2:06 PM, 24 Nov
മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ബിജെപിയുടെ യോഗം ആരംഭിച്ചു

1:38 PM, 24 Nov
മഹാരാഷ്ട്ര

എന്‍സിപിയുടെ യോഗം പുരോഗമിക്കുന്നു

1:06 PM, 24 Nov
മഹാരാഷ്ട്ര

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെ ഏകനാഥ് ഷിന്‍ഡെയും അജിത് പവാറും അതാത് പാര്‍ട്ടികളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം വിളിച്ചു

12:47 PM, 24 Nov
ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ നവംബര്‍ 26 ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. പ്രതിപക്ഷത്തെ എല്ലാ നേതാക്കളേയും അണിനിരത്താന്‍ ആലോചന

12:30 PM, 24 Nov
മഹാരാഷ്ട്ര

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ പരാജയമാണ് പാര്‍ട്ടി നേരിട്ടത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍. സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയായ ലഡ്കി ബഹിന്‍ യോജനയാണ് മഹായുതി സഖ്യത്തിന്റെ വിജയത്തിന് കാരണമെന്ന് ചവാന്‍ പറഞ്ഞു.

12:11 PM, 24 Nov
മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടനം

11:32 AM, 24 Nov
ജാര്‍ഖണ്ഡ്

ഡിഎംകെ നേതാവ് ഇളങ്കോവന്റെ പ്രതികരണം

11:09 AM, 24 Nov
മഹാരാഷ്ട്ര

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ലെന്ന് ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത്. 'ഞങ്ങള്‍ നിരാശരല്ല. ഞങ്ങള്‍ ബാലാസാഹേബ് താക്കറെയുടെ ശിവസൈനികരാണ്. ബാലാസാഹേബ് താക്കറെയും ജീവിതത്തില്‍ പരാജയവും വിജയവും കണ്ടിട്ടുണ്ട്,' റാവത്ത് പറഞ്ഞു

10:54 AM, 24 Nov
മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ തോല്‍വിക്ക് നാനാ പട്ടോലെ, രമേശ് ചെന്നിത്തല, സഞ്ജയ് റാവത്ത്, ഉദ്ധവ് താക്കറെ എന്നിവര്‍ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയാണ് എന്ന് ബിജെപി നേതാവ് കിരിത് സോമയ്യ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇതേ ഇവിഎമ്മുകളാണ് ഉപയോഗിച്ചത് എന്നും അന്ന് അവര്‍ ഇവിഎമ്മുകളെ കുറ്റപ്പെടുത്തിയിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

10:38 AM, 24 Nov

ശിവസേന നേതാവ് ഷൈന എന്‍സിയുടെ പ്രതികരണം

Mumbai: Shiv Sena leader Shaina NC said, "I want to thank the voters of Mumba Devi for giving me 40,150 votes which has been the highest any candidate from Shiv Sena has ever got... I would also like to tell those who did not vote to please consider voting for progress… pic.twitter.com/FOQCaOpSNO

— ANI (@ANI) November 24, 2024
10:09 AM, 24 Nov
ജാര്‍ഖണ്ഡ്

മഹാരാഷ്ട്രയിലും രാജ്യത്തുടനീളം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും തങ്ങള്‍ക്ക് വന്‍ വിജയം നേടാനായി എന്ന് പ്രതുല്‍ ഷാ ദിയോ. എന്നിരുന്നാലും, ജാര്‍ഖണ്ഡില്‍ വിജയചക്രം നിലച്ചു. ജാര്‍ഖണ്ഡില്‍ ജാഗ്രതയുള്ള പ്രതിപക്ഷത്തിന്റെ റോള്‍ ബിജെപി ഏറ്റെടുക്കുമെന്ന് ഷാ ദിയോ ഉറപ്പുനല്‍കി.

READ MORE

mva-mahyuthi-small-
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+