Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണയും പാളുമോ? എക്സിറ്റ് പോളുകള്‍ ഉടന്‍: എവിടെ? എപ്പോള്‍? എങ്ങനെ അറിയാം

മഹാരാഷ്ട്രയിലും ജാർഖണ്ഡലും വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ എല്ലാ കണ്ണുകളും എക്സിറ്റ് പോളുകളിലേക്ക് നീങ്ങുകയാണ്. വൈകീട്ട് 6 മണി മുതല്‍ വിവിധ ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങും. മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനുമൊപ്പം വയനാട് ലോക്സഭ സീറ്റിലേക്കും പാലക്കാടും ചേലക്കരയും ഉള്‍പ്പെടെ മറ്റ് അനേകം നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (എം വി എ) തമ്മില്‍ അതിശക്തമായ പോരാട്ടമാണ് നടന്നത്. ജാർഖണ്ഡിൽ, ജെ എം എം നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ഭരണം നിലനിർത്താന്‍ ശ്രമിക്കുമ്പോള്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള ജെ എം എം - കോണ്‍ഗ്രസ് സഖ്യത്തെ അധികാരത്തില്‍ നിന്നും സർക്കാരിനെ താഴെയിറക്കാം കഴിയുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.

poll-maharshtra

യഥാർത്ഥ ജനവിധിയലേക്കുള്ള ഒരു വിരല്‍ ചൂണ്ടലായി മിക്ക എക്സിറ്റ് പോളുകളും മാറാറുണ്ട്. എന്നാല്‍ വലിയ രീതിയില്‍ പാളിപ്പോയ എക്സിറ്റ് പോള്‍ ഫലങ്ങളും ഉണ്ടായിട്ടുണ്ട്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ സർവ്വെ രംഗത്ത് മികച്ച വിജയ നിരക്കുള്ള ഏജന്‍സികളുടേത് ഉള്‍പ്പെടെ പ്രവചനങ്ങള്‍ പാളിപ്പോയിരുന്നു.

വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ നടത്തുന്ന സർവേകളാണ് എക്‌സിറ്റ് പോൾ. ഓരോ വ്യക്തികളും ഏത് വിധത്തില്‍ വോട്ട് ചെയ്തുവെന്ന് നിരീക്ഷിച്ചായിരിക്കും സർവ്വെ ഫലം തയ്യാറാക്കുക. സാധാരണഗതിയില്‍ പ്രീ-പോള്‍ സർവ്വേക്കാള്‍ എക്സറ്റ് പോളുകളാണ് യഥാർത്ഥ ജനവിധിയുമായി വളരെ അടുത്ത് നില്‍ക്കാറുള്ളത്. വോട്ടർമാരെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്ന് ഉറപ്പ് വരുത്താനായി എല്ലാ ഘട്ടങ്ങളിലേയും വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമാണ് ഇന്ത്യയില്‍ എക്സിറ്റ് പോള്‍ സർവ്വേ ഫലങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കുകയുള്ളു.

ഒട്ടുമിക്ക എല്ലാ ദേശീയ മാധ്യമങ്ങളും ഏജന്‍സികളും എക്സിറ്റി പോള്‍ ഫലങ്ങള്‍ പുറത്ത് വിടും. ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സ്വതന്ത്ര എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുമെന്ന് ആക്സിസ് മൈ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്. എക്‌സിറ്റ് പോൾ സർവേകളിൽ കൃത്യത ഉറപ്പുവരുത്തുന്നതിനായി ഇരു സംസ്ഥാനങ്ങളിലും ഇത്തവണ കൂടുതല്‍ ആളുകളെ വിന്യസിച്ചിട്ടുണ്ടെന്നും എക്‌സിലെ ഒരു പോസ്റ്റിൽ ഗുപ്ത വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സർവ്വേ രംഗത്ത് മികച്ച വിജയ നിരക്കുള്ള ആക്സിസ് മൈ ഇന്ത്യ ലോക്‌സഭാ, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍ പാളിയ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നടപടി.

ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കമ്പനിയുടെ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളിലും കാണാന്‍ സാധിക്കും. അതുപോലെ ടൈംസ് നൗ, ഇന്ത്യാ ടുഡേയും വിവിധ ഏജന്‍സികളുമായും ചേർന്ന് നടത്തിയ എക്സ്റ്റ് പോളുകളുടെ ഫലങ്ങള്‍ പുറത്ത് വിടും. ഓരോ എക്സിറ്റ് പോള്‍ ഫലങ്ങളുടേയും തത്സമയ വിവരങ്ങള്‍ വണ്‍ഇന്ത്യയിലൂടേയും അറിയാന്‍ സാധിക്കും.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്തായാലും മഹാരാഷ്ട്രയിൽ ബിജെപി, ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിൻ്റെ എൻ സി പി എന്നിവർ അടങ്ങിയ മഹായുതി സഖ്യ നേതാക്കള്‍ അവകാശപ്പെടുന്നത്. യഥാർത്ഥ ജനവിധി തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തെ നയിക്കുന്ന കോൺഗ്രസ്, എൻ സി പി (എസ്പി), ശിവസേന (യു ബി ടി) പാർട്ടികളും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+