കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോക്കിങ്ങ്!! കൊവിഡ് പരിശോധനയ്ക്കെത്തിയ യുവതിയുടെ യോനി സ്രവം ശേഖരിച്ചു; ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

മുംബൈ; രാജ്യത്ത് കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ഇന്നലെ മാത്രം 298 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് പരിശോധന ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. അതിനിടെ ഞെട്ടിക്കുന്ന സംഭവമാണ് ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊവിഡ് പരിശോധനയ്ക്കെത്തിയ യുവതിയെ തെറ്റിധരിപ്പിച്ച് യോനീ സ്രവം എടുത്ത ലാബ്ടെക്നീഷ്യനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. 23 കാരിയായ യുവതിയെയാണ് കൊവിഡ് പരിശോധനയ്ക്ക് യോനി ശ്രവം ആവശ്യമാണെന്ന് ലാബ് ടെക്നീഷ്യൻ തെറ്റിധരിപ്പിച്ചത്. സംഭവം ഇങ്ങനെ

 പരിശോധനയ്ക്കെത്തി

പരിശോധനയ്ക്കെത്തി

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം. ഇവിടെ ബദ്നേര സർക്കാർ ആശുപത്രിയിലെ ട്രോമ കെയർ ടെസ്റ്റിങ്ങ് ലാബിലാണ് യുവതി പരിശോധനയ്ക്കായി എത്തിയത്. മാളിൽ ജോലി ചെയ്ത് വരികയായിരുന്നു ഇവർ. ഒപ്പം ജോലി ചെയ്യുന്നയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് യുവതിയും മാളിലെ മറ്റ് ജീവനക്കാരും പരിശോധനയ്ക്കായി ലാബിൽ എത്തിയത്.

 വീണ്ടും വിളിച്ചു

വീണ്ടും വിളിച്ചു

20 ജീവനക്കാരാണ് ഇവിടെ പരിശോധന നടത്തി മടങ്ങിയത്. എന്നാൽ ടെസ്റ്റിന് ശേഷം ലാബ് ടെക്നീഷ്യൻ വീണ്ടും യുവതിയെ വിളിക്കുകയായിരുന്നു. യുവതിയ്ക്ക് കൊവിഡ് പോസറ്റീവ് ആണെന്നും കൃത്യമായ പരിശോധന ഫലത്തിനായി യോനി സ്രവം അത്യാവശ്യമാണെന്ന് ടെക്നീഷ്യന് യുവതിയെ അറിയിച്ചു.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
 രോഗം ഇല്ലെന്ന്

രോഗം ഇല്ലെന്ന്

ഒപ്പമുള്ള മറ്റേതെങ്കിലും യുവതികൾ ടെസ്റ്റിന് വിധേയമാകണമോയെന്ന് യുവതി അന്വേഷിച്ചെങ്കിലും വേണ്ടെന്നായിരുന്നു ഇയാളുടെ മറുപടി. തുടർന്ന് യുവതി വീണ്ടും ലാബിൽ എത്തി. യോനീ സ്രവം എടുത്ത പിന്നാലെ യുവതിയ്ക്ക് രോഗം കൊവിഡ് ഇല്ലെന്ന് ഇയാൾ അറിയിച്ചു.

 അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

അതേസമയം സംഭവത്തിൽ സംശയം തോന്നിയ യുവതി സഹോദരനോട് ഇക്കാര്യം പറഞ്ഞു. ഡോക്ടറെ ബന്ധപ്പെട്ടപ്പോൾ കൊവിഡിന് ഇത്തരത്തിൽ പരിശോധന ഇല്ലെന്ന് അവർ അറിയിച്ചു. തുടർന്ന് യുവതി ലാബ് ടെക്നീഷ്യനെതിരെ പരാതി കൊടുക്കുകയായിരുന്നു. പരാതിയെത്തുടർന്ന് ലാബ് ടെക്നീഷ്യനെ പോലീസ് അറസ്റ്റ് ചെയ്തു.

 നേരത്തേയും

നേരത്തേയും

ബലാത്സംഗ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കൊവിഡ് പരിശോധനയുടെ മറവിൽ നേരത്തേയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 28 കാരിയായ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർക്കെതിരെ കേസെടുത്തിരുന്നു.

 കൊവിഡ് കേസ്

കൊവിഡ് കേസ്

അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 11,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,11,798 ആയി ഉയര്‍ന്നു.2,48,615 പേരാണ് ഇതുവരെ രോഗമുക്തരായത്.

കോൺഗ്രസിന്റെ കിടിലൻ നീക്കം; പ്രമുഖ വ്യവസായി പാർട്ടിയിൽ ചേർന്നു!! സുപ്രധാന ചുമതല നൽകുംകോൺഗ്രസിന്റെ കിടിലൻ നീക്കം; പ്രമുഖ വ്യവസായി പാർട്ടിയിൽ ചേർന്നു!! സുപ്രധാന ചുമതല നൽകും

കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്‍, പെരുവഴിയിൽ?കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്‍, പെരുവഴിയിൽ?

English summary
Maharashtra; Lab technician held for taking vaginal swab of lady for covid test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X