കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ്;കാവിക്കോട്ട തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്!!നാഗ്പൂരിലും തകര്‍ന്ന് ബിജെപി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
BJP Lost Yet Another Election At Maharashtra | Oneindia Malayalam

മുംബൈ: മഹാരാഷ്ട്രയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാവിക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂര്‍ അടക്കമുള്ള അഞ്ച് ജില്ലാ പഞ്ചായത്തുകളാണ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടമായത്. മേഖലയില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

നാഗ്പൂരില്‍ ആകെയുള്ള 58 സീറ്റില്‍ 30 സീറ്റിലും കോണ്‍ഗ്രസാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശിവസേനയും എന്‍സിപിയുമായി സഖ്യത്തിലാണ് മത്സരിച്ചത്. വിശദാംശങ്ങളിലേക്ക്

തകര്‍ന്നടിഞ്ഞ് ബിജെപി

തകര്‍ന്നടിഞ്ഞ് ബിജെപി

തിരഞ്ഞെടുപ്പില്‍ 73 ജില്ലാ കൗണ്‍സിലുകളും 145 പഞ്ചായത്ത് സമിതികളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. സഖ്യകക്ഷിയായ എന്‍സിപിക്ക് 46 ജില്ലാ കൗണ്‍സിലും 80 പഞ്ചായത്ത് സമിതികളിലും വിജയിക്കാനായി. ശിവസേന 49 ജില്ലാ കൗണ്‍സിലിലും 117 പഞ്ചായത്ത് സമിതികളിലും വിജയിച്ചു.

വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്

വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്

നാഗ്പൂരില്‍ എന്‍സിപിക്ക് 11 സീറ്റുകളാണ് ലഭിച്ചത്. അതേസമയം ശിവസേനയ്ക്ക് 1 സീറ്റില്‍ വിജയിക്കാനായി. നാഗ്പൂരില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് 42 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചപ്പോള്‍ ബിജെപി വെറും 15 സീറ്റുകളില്‍ ഒതുങ്ങി.

ഗഡ്ഗരിയുടെ നാട്ടിലും

ഗഡ്ഗരിയുടെ നാട്ടിലും

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി മുതിര്‍ന്ന നേതാവായ ചന്ദ്രകാന്ത് ബവന്‍കുലേ എന്നീ നേതാക്കളുടെ തട്ടകങ്ങളില്‍ ഉള്‍പ്പെടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഗഡ്ഗരിയുടെ നാട്ടില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി മാരുതി സോംകുവാറിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മഹേന്ദ്ര ഡോങ്ക്രേ പരാജയപ്പെടുത്തിയത്.

പിടിച്ച് നില്‍ക്കാനായില്ല

പിടിച്ച് നില്‍ക്കാനായില്ല

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച ബിജെപിക്ക് കനത്ത പ്രഹരമാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് 288 അംഗ നിയമസഭയില്‍ ലഭിച്ചത്.

ആധിപത്യം നഷ്ടമായി

ആധിപത്യം നഷ്ടമായി

വിദര്‍ഭ മേഖലയിലും ബിജെപിക്ക് ആധിപത്യം നഷ്ടമായി. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേഖലയില്‍ 29 സീറ്റുകള്‍ ലഭിച്ചിരുന്നു. പാല്‍ഗറില്‍ 57 സീറ്റില്‍ 18 സീറ്റുകളില്‍ ശിവസേന ജയിച്ചു. ബിജെപിക്ക് 12 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. കഴിഞ്ഞ തവണ 21 സീറ്റുകളിലാണ് ബിജെപി ഇവിടെ ജയിച്ചത്.

ആശ്വാസ വിജയം

ആശ്വാസ വിജയം

ധൂലേയില്‍ മാത്രമാണ് ബിജെപിക്ക് ആശ്വാസ വിജയം നേടാനായത്. ഇവിടെ ആകെയുള്ള 56 സീറ്റില്‍ 39 ലും ബിജെപിയാണ് ജയിച്ചത്. മഹാ വികാസ് അഘാഡി സഖ്യത്തിന് 14 സീറ്റുകള്‍ മാത്രമാണ് ഇവിടെ ലഭിച്ചത്. കോണ്‍ഗ്രസിന് 7 സീറ്റുകളിലാണ് വിജയിക്കാനായത്. നന്ദര്‍ബാറില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ചു. കോണ്‍ഗ്രസിന് 23 സീറ്റുകളാണ് ഇവിടെ ലഭിച്ചത്.

എന്‍സിപിയുടെ മുന്നേറ്റം

എന്‍സിപിയുടെ മുന്നേറ്റം

വാഷിമില്‍ എന്‍സിപിയാണ് മുന്നേറ്റം കാഴ്ച വെച്ചത്. 52 സീറ്റില്‍ 12 ഇടത്തും എന്‍സിപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 9 സീറ്റുകളില്‍ വിജയിക്കാനായി. ശിവസേന 6 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപി വെറും 7 സീറ്റില്‍ ഒതുങ്ങി.

 വഞ്ചിത് ബഹുജൻ അഗാഡി

വഞ്ചിത് ബഹുജൻ അഗാഡി

അഗോളയിൽ പ്രകാശ് അംബേദ്‌കറിന്റെ വഞ്ചിത് ബഹുജൻ അഗാഡി 23 സീറ്റുകളിൽ ജയിച്ചു. ശിവസേന 11 സീറ്റുകൾ നേടിയപ്പോൾ ബിജെപി ഏഴും കോൺഗ്രസ് അഞ്ചും എൻസിപി മൂന്നും സീറ്റുകൾ നേടി

ഫലം കണ്ടില്ല

ഫലം കണ്ടില്ല

മഹാരാഷ്ട്രയില്‍ ഭരണം കൈവിട്ടതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത പ്രചരണമായിരുന്നു മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ ബിജെപി നടത്തിയിരുന്നത്. കാര്‍ഷിക കടം എഴുതി തള്ളിയതും അതത് മേഖലകളിലെ നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതുമാണ് കോണ്‍ഗ്രസിനെ തുണച്ചതെന്ന് ബിജെപി നേതാവ് ചന്ദ്രകാന്ത് പ്രതികരിച്ചു.

മറുപടി

മറുപടി

അതേസമയം ബിജെപിയുടെ ശക്തരായ നേതാക്കള്‍ ഉള്ളിടത്ത് പോലും ബിജെപിക്ക് പിടിച്ച് നില്‍ക്കാനായില്ലെന്നത് വരാനിരിക്കുന്ന തിരിച്ചടികളുടെ മുന്നറിയിപ്പാണെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പ്രതികരിച്ചു. സ്വേച്ഛാദിപത്യ രാഷ്ട്രീയത്തിന്‍റെ അവസാനമാണ് ഇതെന്ന് എന്‍സിപി വക്താവ് മഹേഷ് താപ്സേ പറഞ്ഞു.

'ഒന്നു പോടാപ്പ, സാര്‍ എത്ര അലറിക്കുരച്ചാലും മലയാളി മാറില്ല'; സെന്‍കുമാറിന് മറുപടി

'ശിരസ് ഛേദിക്കും' അന്ന് സംഘപരിവാര്‍ ഭീഷണി; ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് ദീപിക

ഷെയിന്‍ നിഗത്തിന്‍റെ സിനിമാ ഭാവിയെന്ത്; ഇനി എല്ലാം 'അമ്മ'യുടെ കൈകകളില്‍

English summary
Maharashtra local body election; BJP loses Nagpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X