കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിന് അംബാസഡര്‍മാരും...!! അമിതാബ് ബച്ചന്‍...ഷാരൂഖ് ഖാന്‍...പ്രിയങ്ക ചോപ്ര..!! ഗോമാത പൊരിക്കും...!

  • By Anamika
Google Oneindia Malayalam News

മുംബൈ: പശുവാണിപ്പോള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മുഖം എന്നതാണ് നിലവിലെ രാജ്യത്തെ അവസ്ഥ. മനുഷ്യനെ കൊന്നിട്ടാണെങ്കിലും പശുവിനെ സംരക്ഷിക്കണമെന്ന മണ്ടത്തരത്തിന്റ രാഷ്ട്രീയം. പക്ഷേ സംഘപരിവാറിന് തങ്ങളുടെ അജണ്ട രാജ്യത്ത് നടപ്പാക്കാന്‍ ഇത്തരം തീരുമാനങ്ങള്‍ കൂടിയേ പറ്റൂ. അതിന് പലവഴികളും അവര്‍ പരീക്ഷിക്കുകയും ചെയ്യുന്നു. അത്തൊരമൊരു പരീക്ഷണമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്താനൊരുങ്ങുന്നത്.

ബീഫ് നിരോധനത്തില്‍ അര്‍ണബിന്റെ ഇരട്ടമുഖം...!! ഗോസ്വാമിയല്ല കൗസ്വാമി...! പൊളിച്ചടുക്കി സോഷ്യൽ മീഡിയ!!ബീഫ് നിരോധനത്തില്‍ അര്‍ണബിന്റെ ഇരട്ടമുഖം...!! ഗോസ്വാമിയല്ല കൗസ്വാമി...! പൊളിച്ചടുക്കി സോഷ്യൽ മീഡിയ!!

പിണറായി ഉമ്മാക്കി കാണിച്ചാല്‍ മോദി ഭയക്കില്ല...!!! കന്നുകാലി കശാപ്പ് നിയമത്തില്‍ മാറ്റമില്ല...!!പിണറായി ഉമ്മാക്കി കാണിച്ചാല്‍ മോദി ഭയക്കില്ല...!!! കന്നുകാലി കശാപ്പ് നിയമത്തില്‍ മാറ്റമില്ല...!!

പശുവിന് അംബാസിഡർ

പശുവിന് അംബാസിഡർ

പശുവാണ് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം മനുഷ്യനേക്കാളും പ്രധാനം. അതുകൊണ്ടുതന്നെ പശുവിനോടു് ആളുകള്‍ക്കുള്ള താല്‍പര്യം കൂട്ടാനും പശുപരിപാലനം വര്‍ധിപ്പിക്കാനുമായി ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ ചില പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്.

പ്രമുഖരെ ലക്ഷ്യം

പ്രമുഖരെ ലക്ഷ്യം

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. യോഗാ ഗുരുവും ബിസ്സിനസ്സുകാരനുമായ ബാബാ രാംദേവ്, മറ്റു പ്രമുഖ ബിസിനസ്സുകാര്‍, സിനിമാ താരങ്ങള്‍ എന്നിവരെയാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഈ രംഗത്തെ പ്രമുഖരെ അംബാസിഡര്‍മാരാക്കാണ് നീക്കം.

പശുവിനെ സ്നേഹിക്കാൻ

പശുവിനെ സ്നേഹിക്കാൻ

പശുപരിപാലനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ഗ്രാമീണ യുവതയെ കൂടുതല്‍ താല്‍പര്യമുള്ളവരാക്കാനാണ് ജനപ്രിയരെ രംഗത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ബോളവുഡ് സിനിമയിലെ പ്രഗത്ഭരെ തന്നെയാണ് സര്‍ക്കാര്‍ നോട്ടമിട്ടിരിക്കുന്നത്.

വിലപിടിപ്പുള്ള താരങ്ങൾ

വിലപിടിപ്പുള്ള താരങ്ങൾ

ഹിന്ദി സിനിമയില്‍ നിന്നും അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, അമീര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്ന്ീ വിലപിടിപ്പുള്ള താരങ്ങളെയാണ് പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീര്‍ന്നില്ല..

അതികായന്മാരും ഉണ്ട്

അതികായന്മാരും ഉണ്ട്

ബിസിനസ് രംഗത്തെ അതികായന്മാരായ അംബാനി സഹോദരന്മാര്‍, നിത അംബാനി, അസിം പ്രേംജി, അനന്ദ് മഹീന്ദ്ര, അജയ് പിരമാള്‍, സുരേഷ് ഹവാരേ എന്നിവരും ഉണ്ട്. യോഗ ഗുരു ബാബാ രാംദേവിനെ കൂടാതെ ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദമയി എന്നിവരുമുണ്ട്.

അനുകൂല പ്രതികരണം

അനുകൂല പ്രതികരണം

അമിതാഭ് ബച്ചന്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളേയും അനില്‍, മുകേഷ് അംബാനിമാര്‍ ഉള്‍പ്പെടെ ഉള്ള കോര്‍പ്പറേറ്റ് വമ്പന്മാരേയും മഹാരാഷ്ട്ര സര്‍ക്കാര്‍ ഇക്കാര്യം ഉന്നയിച്ച് സമീപിച്ച് കഴിഞ്ഞു. എല്ലാവരും പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് വകുപ്പ് മന്ത്രി മഹാദേവ് ജന്‍കര്‍ പറയുന്നു.

പശുവിന് പ്രിയങ്ക

പശുവിന് പ്രിയങ്ക

ഒരു സാമൂഹ്യ വിഷയമായതിനാല്‍ എല്ലാ താരങ്ങളും പ്രതിഫലമില്ലാതെ തന്നെ സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമാകുമെന്നും മന്ത്രി പറയുന്നു. പശുപരിപാലപാലനത്തെക്കുറിച്ചുള്ള പ്രമോഷന്‍ പ്രിയങ്ക ചോപ്ര ചെയ്യാനാണ് സാധ്യത. മത്സ്യക്കൃഷി, വളര്‍ത്തുമൃഗപരിപാലനം എന്നിങ്ങനെയുള്ള വിഭാഗങ്ങളാകും മറ്റുള്ളവര്‍ കൈകാര്യം ചെയ്യുക.

English summary
Mohan Bhagwat, Amitabh Bachchan, priyanka chopra and more to promote cow shelters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X