മദ്യപിച്ച് ലക്കുകെട്ട് ട്രക്ക് ഡ്രൈവര്‍!ഗതാഗതക്കുരുക്ക് നീക്കാന്‍ മന്ത്രി ട്രക്ക് ഡ്രൈവറായി!വീഡിയോ
മഹാരാഷ്ട്രയിലെ ജാല്‍ഗാവില്‍ വച്ചാണ് മന്ത്രി ഗിരീഷ് മഹാജന് കൂറ്റന്‍ ട്രക്കിന്റെ ഡ്രൈവറായത്. മദ്യപിച്ച് ലക്കു കെട്ട് ട്രക്ക് ഡ്രൈവര്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയപ്പോഴായിരുന്നു മന്ത്രി ട്രക്ക് ഡ്രൈവറായത്
മുംബൈ: മഹാരാഷ്ട്ര മന്ത്രി നാട്ടുകാരുടെ മുന്നില്‍ ട്രക്ക് ഡ്രൈവറായതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ജാല്‍ഗാവില്‍ വച്ചാണ് മന്ത്രി ഗിരീഷ് മഹാജന് കൂറ്റന്‍ ട്രക്കിന്റെ ഡ്രൈവറായത്. മദ്യപിച്ച് ലക്കു കെട്ട് ട്രക്ക് ഡ്രൈവര്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയപ്പോഴായിരുന്നു മന്ത്രി ട്രക്ക് ഡ്രൈവറായത്.
ശനിയാഴ്ചയാണ് സംഭവം. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു മന്ത്രി ഗതാഗത കുരുക്കില്‍പെട്ടത്. കാര്യം തിരക്കിയപ്പോഴാണ് മദ്യപിച്ച് ലക്കു കെട്ട ഡ്രൈവര്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനെ കുറിച്ച് മന്ത്രി അറിഞ്ഞത്. ഉടന്‍ തന്നെ മന്ത്രി പുറത്തിറങ്ങുകയായിരുന്നു.

അതിനു ശേഷം റോഡിന് കുറുകെ നിര്‍ത്തിയിട്ടിരുന്ന 14 ടയറുള്ള ട്രക്ക് മന്ത്രി സൈഡിലേക്ക് മാറ്റി നിര്‍ത്തി ഗതാഗത പ്രശ്നം പരിഹരിക്കുകയായിരുന്നു. മന്ത്രി ട്രക്ക് ഓടിച്ച് നീക്കി നിര്‍ത്തുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരും അതിനൊപ്പം നടന്നു നീങ്ങുകയായിരുന്നു.
അപ്പോഴേക്കും സ്ഥലത്ത് പോലീസ് എത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ച ട്രൈവറെ പോലീസിന് കൈമാറിയ ശേഷമാണ് മന്ത്രി പോയത്. മന്ത്രി ട്രക്ക് ഓടിച്ച് വശത്തേക്ക് നീക്കിയിടുന്നത് കൈയ്യടിയോടെയാണ് കണ്ടു നിന്നവര്‍ സ്വീകരിച്ചത്. ഇത് മൊബൈലലില് പകര്‍ത്താനും മറന്നില്ല. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications