തോക്കുമായി മന്ത്രി സ്‌കൂളില്‍
മുംബൈ: മന്ത്രി തോക്കുമായി സ്‌കൂളില്‍. മഹാരാഷ്ട്രയുടെ ജല വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തോക്കുമായി എത്തിയത്.സംഭവം ഇതിനോടകം വിവാദമായി കഴിഞ്ഞു. അരയില്‍ തിരുകിയ രീതിയലാണ് മന്ത്രി തോക്ക് സൂക്ഷിച്ചിരുന്നത്.
ബിസിനസ്സുകാരന്‍ കൂടിയായ തനിക്ക് തോക്ക് അത്യാവശ്യമാണെന്നും കഴിഞ്ഞ 25 വര്‍ഷമായി താന്‍ തോക്ക് ഉപയോഗിക്കുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി തോക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും അനാവശ്യമായി ആര്‍ക്കും ഒരു ഉപദ്രവവും താന്‍ ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സ്‌കൂളില്‍ കുട്ടികളുടെ പരുപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു മന്ത്രി. എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ അരയിലായിരുന്നു മഹാജന്‍ തോക്ക് സൂക്ഷിച്ചിരുന്നത്.
അതേസമയം തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഗിരീഷ് മഹാജന് ഉണ്ടെന്ന് നിയമസഭ അംഗം ധനഞ്ചയ് മുണ്ടെ അറിയിച്ചു.












Click it and Unblock the Notifications