കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ രണ്ടാഴ്ച നീട്ടേണ്ടിവരുമെന്ന് മന്ത്രി; മറ്റു മാര്‍ഗങ്ങളില്ല, മരണം കൂടുന്നു

  • By Desk
Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലപരിധി കൂട്ടേണ്ടിവരുമെന്ന് സൂചന. നിലവിലെ സാഹചര്യത്തില്‍ നിശ്ചയിച്ച കാലപരിധി മതിയാകില്ലെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയുടെ പ്രതികരണം. ലോക്ക് ഡൗണ്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടും രോഗ വ്യാപനം അധികൃതര്‍ ഇപ്പോഴും ഭയക്കുന്നുണ്ട്. ധാരാവി ചേരി പോലുള്ള ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളില്‍ രോഗം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഇനിയും മാസങ്ങള്‍ നീട്ടണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. അധികം വൈകാതെ അന്തിമ തീരുമാനം എടുക്കും. അതേസമയം, ഘട്ടങ്ങളായിട്ടാകും ലോക്ക് ഡൗണ്‍ പിന്‍വലിക്കുക എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. വിശാംശങ്ങള്‍ ഇങ്ങനെ...

മന്ത്രി പറയുന്നത് ഇങ്ങനെ

മന്ത്രി പറയുന്നത് ഇങ്ങനെ

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ജനങ്ങള്‍ ഇപ്പോഴും പലയിടത്തും തെരുവിലാണ്. ആളുകള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുന്നില്ല. മരണ സംഖ്യ ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും മന്ത്രി രാജേഷ് തോപ്പെ വിശദീകരിച്ചു. മുംബൈയിലും സമീപ മേഖലകളളിലും രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ഏപ്രില്‍ 14 വരെ

ഏപ്രില്‍ 14 വരെ

ഏപ്രില്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലപരിധി അവസാനിക്കുന്നത്. അതിന് ശേഷം ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്നാണ് സൂചനകള്‍. ഘട്ടങ്ങളായിട്ടാകും പിന്‍വലിക്കുക. കൊറോണ വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും. ഇത്തരം ജില്ലകളില്‍ നിരോധനാജ്ഞയും നീട്ടിയിട്ടുണ്ട്.

ഓരോ സംസ്ഥാനങ്ങളിലും...

ഓരോ സംസ്ഥാനങ്ങളിലും...

മഹാരാഷ്ട്രയില്‍ 516 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യ 26 ആയി. പലരും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താന. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം മനസിലാക്കിയ ശേഷം ഘട്ടങ്ങളായി മാത്രമ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ സാധിക്കൂ എന്നാണ് മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.

ഭീതി അകന്നില്ല

ഭീതി അകന്നില്ല

മുംബൈ, ബെംഗളൂരു, ദില്ലി മെട്രോ സര്‍വീസുകള്‍ ഘട്ടങ്ങളായി പ്രവര്‍ത്തനക്ഷമമാകും. അതേമസമയം, ലോക്ക് ഡൗണ്‍ കാലപരിധി ഇനിയും മാസങ്ങള്‍ നീട്ടണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കൊറോണ ഭീതി പൂര്‍ണമായും അകലണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം.

സാമ്പത്തിക രംഗം തകരും

സാമ്പത്തിക രംഗം തകരും

എന്നാല്‍ ഇത്തരത്തില്‍ രാജ്യം മൊത്തം അടച്ചിട്ടാല്‍ സാമ്പത്തിക രംഗം തകര്‍ന്നടിയുമെന്ന മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തിലാണ് ഘട്ടങ്ങളായി പിന്‍വലിക്കാമെന്ന ആലോചന നടക്കുന്നത്. അതേസമയം, കൊറോണ-ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിതല സമിതി യോഗം ചേര്‍ന്നു.

അവസാനിച്ചാല്‍ എങ്ങനെ

അവസാനിച്ചാല്‍ എങ്ങനെ

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ അംഗങ്ങളാണ്. ലോക്ക് ഡൗണ്‍ എന്ന് അവസാനിപ്പിക്കണം, ലോക്ക് ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയായി.

Recommended Video

cmsvideo
മലയാളികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പ്രഖ്യാപനം | Oneindia Malayalam
അടുത്താഴ്ച നിര്‍ണായക തീരുമാനം

അടുത്താഴ്ച നിര്‍ണായക തീരുമാനം

മാര്‍ച്ച് 25ന് ശേഷം രാജനാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി മൂന്നാമത്തെ യോഗമാണ് ഇപ്പോള്‍ ചേര്‍ന്നത്. അടുത്താഴ്ച ഒരു യോഗം കൂടി ചേരും. ഈ യോഗത്തിലാണ് ലോക്ക് ഡൗണ്‍ എന്ന് അവസാനിപ്പിക്കണമെന്ന അന്തിമ തീരുമാനം എടുക്കുക. ശേഷം രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാര്യങ്ങള്‍ ധരിപ്പിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരം.

യുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവുംയുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവും

കശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തികശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തി

English summary
Maharashtra Minister says Lockdown likely to extend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X