കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നാട്ടിൽ വരാത്ത സൈനികനെ കുഞ്ഞ് ഉണ്ടായെന്ന് അറിയിക്കുന്ന ഭാര്യ'!! ബിജെപി നേതാവിന് നാക്ക് പിഴച്ചു !

സൈനികരുടെ ഭാര്യമാരുടെ ചാരിത്ര്യശുദ്ധിയെ അപമാനിച്ച ബിജെപി നേതാവ് വിവാദത്തിൽ

  • By മരിയ
Google Oneindia Malayalam News

മുംബൈ: സൈനികരെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്ര എംഎല്‍സി പ്രശാന്ത് പരിചാരിക്കിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ഷോലാപൂരിലെ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രശാന്ത് സൈനികരെയും കുടുംബത്തെയും അപമാനിച്ചത്.

പ്രശാന്തിന്റെ പ്രസംഗം

''അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികന് ഭാര്യയുടെ ടെലഗ്രാം കിട്ടും, നമുക്ക് ഒരു മകന്‍ പിറന്നിരിക്കുന്നു, സന്തോഷം കൊണ്ട് പട്ടാളക്കാരന്‍ കൂട്ടുകാര്‍ക്കെല്ലാം മധുരം നല്‍കും അപ്പോഴാണ് അയാള്‍ ഒരു കാര്യം ഓര്‍ക്കുക, താന്‍ ലീവിന് നാട്ടില്‍ പോയിട്ട് ഒരു വര്‍ഷത്തില്‍ അധികം ആയല്ലോ എന്ന്''

വിവാദമായി

സൈനികരുടെ ഭാര്യമാരുടെ ചാരിത്രശുദ്ധിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ എംഎല്‍സിയ്ക്ക് എതിരെ പ്രതിഷേധം ശക്തമാണ്. സോഷ്യല്‍ മീഡിയയിലും ആളുകള്‍ ഇദ്ദേഹത്തിന് എതിരെ കമന്റ് ചെയ്യുന്നുണ്ട്.

അപമാനിയ്ക്കാന്‍ ഉദ്ദേശിച്ചില്ല

താനൊരു തമാശ പറഞ്ഞതാണെന്നും, സൈനികരെയും കുടുംബത്തേയും അപമാനിയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രശാന്ത് പരിചാരക് പറയുന്നു. തന്റെ പ്രസ്താവനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിയ്ക്കുകയും ചെയ്തു.

കോണ്‍ഗ്രസ് ആയുധമാക്കി

പ്രശാന്തിന്റെ വാക്കുകള്‍ ബിജെപി രാഷ്ട്രീയ ആയുധമാക്കി. സൈനികരോട് വലിയ സ്‌നേഹം ഉണ്ടെന്ന് പറയുന്ന ബിജെപി സര്‍ക്കാര്‍ സൈനികരേയും കുടുംബത്തേയും അപമാനിയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

മാപ്പ് പറഞ്ഞു

സംഭവിച്ച അബദ്ധത്തിന് മാപ്പ് പറഞ്ഞ സ്ഥിതിയ്ക്ക് ഇനി പ്രശാന്തിനെ കുറ്റപ്പെടുത്തേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.

English summary
BJP-backed Maharashtra MLC Prashant Paricharak has triggered a political row after making controversial remarks about soldiers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X