കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ട്വിസ്റ്റ്; ഫഡ്നാവിസിന് നിര്‍ണായക സന്ദേശം കൈമാറി അമിത് ഷായും മോദിയും

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടകതി വിധിക്ക് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി തന്‍റെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍സിപി നേതാവ് അജിത് പവാര്‍. വിധിക്ക് പിന്നാലെ അജിത് പവാര്‍ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.

അജിത് പവാറിന്‍റെ രാജിയോടെ മഹാരാഷ്ട്രയില്‍ വീണ്ടും ത്രിശങ്കുവിലായിരിക്കുകയാണ് ബിജെപി.അതേസമയം സുപ്രീം കോടതി വിധിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഫഡ്നാവിസുമായി ബന്ധപ്പെട്ടെന്നും ഭാവി തിരുമാനം അറിയിച്ചതായുമാണ് വിവരം. വിശദാംശങ്ങളിലേക്ക്

 മോദി-ഷാ തന്ത്രം

മോദി-ഷാ തന്ത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തില്‍ അമിത് ഷാ തന്ത്രങ്ങള്‍ മെനഞ്ഞതോടെയാണ് മഹാരാഷ്ട്രയില്‍ അട്ടിമറി നീക്കത്തിലൂടെ അജിത് പവാറിന്‍റെ പിന്തുണയിലൂടെ ബിജെപി അധികാരത്തിലേറിയത്. ഇരുട്ടി വെളുക്കും മുന്‍പായിരുന്നു ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ച നീക്കം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയായി ഫഡ്നാവിസും ഉപമുഖ്യനായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു.

 മറുകണ്ടം ചാടിച്ചു

മറുകണ്ടം ചാടിച്ചു

എന്‍സിപിയിലെ 10 എംഎല്‍എമാര്‍ക്കൊപ്പമായിരുന്നു അജിത് പവാര്‍ മറുകണ്ടം ചാടിയത്. തങ്ങള്‍ക്കൊപ്പം പകുതിയോളം എംഎല്‍എമാര്‍ ഉണ്ടെന്നും അജിതും ബിജെപിയും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ തന്നെ ശരദ് പവാര്‍ ക്യാമ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. 50 എംഎല്‍എമാരേയും വൈകീട്ട് ചേര്‍ന്ന നിയമസഭ കക്ഷി യോഗത്തിന് എത്തിക്കാന്‍ എന്‍സിപിക്ക് സാധിച്ചു.

 തെറ്റിധരിപ്പിച്ചെന്ന്

തെറ്റിധരിപ്പിച്ചെന്ന്

തങ്ങളെ തെറ്റിധരിപ്പിച്ചാണ് അജിത് പവാര്‍ ഒപ്പം കൂട്ടിയതെന്നായിരുന്നു എംഎല്‍എാര്‍ വെളിപ്പെടുത്തിയത്. ഞായറാഴ്ചയോടെ രണ്ട് എംഎല്‍എമാര്‍ കൂടി ശരദ് പവാര്‍ ക്യാമ്പിലേക്ക് മടങ്ങി. ഒടുവില്‍ അജിത് പവാറിനൊപ്പം രണ്ട് എംഎല്‍എമാര്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

 ശക്തി ക്ഷയിച്ചു

ശക്തി ക്ഷയിച്ചു

ഇതോടെ ശക്തി ക്ഷയിച്ച അജിത് പവാറിനെ എന്‍സിപിയിലേക്ക് മടക്കി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ അജിത് പവാറിന്‍റെ വസതിയിലേക്ക് അയച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ദിലീപ് വല്‍സെ പാട്ടീല്‍, ചഗന്‍ ബുജ്ബല്‍, ജയന്ത് പാട്ടീല്‍ എന്നീ നേതാക്കളെയായിരുന്നു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ആയി അയച്ചിരുന്നത്.

ശിവസേന വാഗ്ദാനം

ശിവസേന വാഗ്ദാനം

ഇതിനിടെ മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ശിവസേനയും രംഗത്തെത്തി. മുഖ്യമന്ത്രി പദത്തെ ചൊല്ലിയായിരുന്നു ബിജെപിയുമായി ശിവസേന ഇടഞ്ഞത് എന്നാല്‍ അജിത് പവാറിനെ അനുനയിപ്പിക്കാന്‍ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് നല്‍കാമെന്ന വീട്ട് വീഴ്ചയ്ക്ക് വരെ ശിവസേന തയ്യാറായി.

വിട്ടു നിന്നു

വിട്ടു നിന്നു

അതേസമയം ഉപമുഖ്യനായി ചുമതലയേറ്റിട്ടും അജിത് പവാര്‍ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് വിട്ട് നിന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതോടെ ബുധനാഴ്ച വീണ്ടും എന്‍സിപി നേതാക്കള്‍ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത പ്രതീക്ഷിക്കാമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍സിപി നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ഞെട്ടിച്ച് രാജി

ഞെട്ടിച്ച് രാജി

തൊട്ട് പിന്നാലെയാണ് ബുധനാഴ്ചയോടെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി വിധി വന്നത്. പിന്നാലെ അജിത് പവാറിനെ ശരദ് പവാര്‍ നേരിട്ട് ഫോണില്‍ ബന്ധപ്പെടുകയായിരുന്നത്ര.ഇതിന് പിന്നാലെയാണ് അജിത് പവാര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

 മോദി-ഷാ കൂടിക്കാഴ്ച

മോദി-ഷാ കൂടിക്കാഴ്ച

അതേസമയം അജിത് പവാറിന്‍റെ രാജിയോടെ ഫഡ്നാവിസും രാജിയ്ക്ക് ഒരുങ്ങുകയാണെന്നാണ് വിവരം. സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ മഹാരാഷ്ട്ര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നരേന്ദ്ര മോദിയും അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു.

 സന്ദേശം കൈമാറി

സന്ദേശം കൈമാറി

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമോ അതോ രാജി സമര്‍പ്പിക്കണമോയെന്ന കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും ഫഡ്നാവിസിന് സന്ദേശം കൈമാറിയതായാണ് വിവരം. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍കാതെ ഫഡ്നാവിസും രാജിവെച്ചേക്കുമെന്നാണ് സൂചന.

 മാധ്യമങ്ങളെ കാണും

മാധ്യമങ്ങളെ കാണും

വൈകീട്ട് 3,30 ന് ഫഡ്നാവിസ് മാധ്യമങ്ങളെ കാണും. രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. എന്‍സിപിയുടേയും ശിവസേനയുടേയും കോണ്‍ഗ്രസിന്‍റേയും എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇവയൊന്നും ഫലം കണ്ടിരുന്നില്ല.

എന്‍സിപിയുടെ 'വാഗ്ദാനങ്ങള്‍'; അജിത് പവാറിന് മനം മാറ്റം?സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുത്തില്ല

ത്രികക്ഷി സഖ്യത്തിന് പിന്തുണ കൂടുന്നു!സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലേക്ക്!! ബിജെപിക്ക് തിരിച്ചടി

English summary
Maharashtra; Modi and sha send message to Fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X