കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ മോദി തരംഗത്തിന് കാരണം വിബിഎ..... 7 സീറ്റില്‍ കോണ്‍ഗ്രസിന്റെ കാലുവാരി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മോദി തരംഗം ഇത്തവണയും ശക്തമായിരുന്നു. ബിജെപി ശിവസേന സഖ്യം സംസ്ഥാനത്തെ 48 സീറ്റില്‍ 41 എണ്ണവും വിജയിച്ചിരുന്നു. എന്നാല്‍ ഇതിന് ബിജെപിയെ സഹായിച്ചത് ഒരു പ്രതിപക്ഷ പാര്‍ട്ടി കൂടി ചേര്‍ന്നാണ്. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സാധ്യതകള്‍ അടച്ചതും ഇവരാണ്. പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയാണ് ഇതിന് ഉത്തരവാദി.

അതേസമയം ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയെ ശക്തിപ്പെടുത്താനും അംബേദ്ക്കര്‍ക്ക് സാധിച്ചിരിക്കുകയാണ്. ബിജെപയുടെ സീറ്റ് 30ലധികം സീറ്റുകളിലേക്ക് വീഴുമെന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിനെ വീണ്ടും പിന്നിലേക്ക് വലിച്ചിടാനും ഇവര്‍ സാധിച്ചു. വന്‍ സ്‌പോയിലര്‍ ആയിരിക്കുകയാണ് ഇവര്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപിക്കൊപ്പം പോകാനും സാധ്യതയുണ്ട്.

മോദി തരംഗം

മോദി തരംഗം

മഹാരാഷ്ട്രയില്‍ മോദി തരംഗത്തിന്റെ വലിപ്പം വര്‍ധിപ്പിച്ചത് വിബിഎയാണ്. നേരത്തെ തന്നെ ഇവരുടെ ചില നേതാക്കള്‍ക്ക് ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന സൂചനയുണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിരിക്കുകയായാണ്. കോണ്‍ഗ്രസിന് ഇനിയും 7 സീറ്റുകള്‍ കൂടി ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. അത് പ്രതിപക്ഷ നിരയില്‍ ഇരുന്ന ഇല്ലാതാക്കിയത് പ്രകാശ് അംബേദ്ക്കറാണ്. യുപിഎ സഖ്യത്തിന് ആകെ കിട്ടിയത് 5 സീറ്റാണ്.

കോണ്‍ഗ്രസിനെ തകര്‍ത്തു

കോണ്‍ഗ്രസിനെ തകര്‍ത്തു

കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തത് വിബിഎ ആണ്. പാര്‍ട്ടിക്ക് 2014ല്‍ രണ്ട് സീറ്റ് ലഭിച്ചിരുന്നു. ഇത്തവണ അത് ഒന്നിലേക്ക് വീണിരിക്കുകയാണ്. ചന്ദ്രാപൂരില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. വിദര്‍ഭ മേഖലയിലെ ബുല്‍ദാന, ഗഡ്ചിരോ-ചിമൂര്‍, പശ്ചിമ മഹാരാഷ്ട്രയിലെ സോലാപൂര്‍, ഹത്കനംഗലെ, സംഗ്ലി എന്നീ മണ്ഡലങ്ങളും മറാത്ത് വാഡയിലെ രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് എളുപ്പത്തില്‍ വിജയിക്കാമായിരുന്നു. ഇവിടെ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന്റെ വോട്ടു ശതമാനം ഉയര്‍ന്നതായിരുന്നു.

ബിജെപിയെ സഹായിച്ചു

ബിജെപിയെ സഹായിച്ചു

ബിജെപിയെ എല്ലാ അര്‍ത്ഥത്തിലും സഹായിച്ചതും വിബിഎ ആണ്. കര്‍ഷക, ദളിത് വോട്ടുകള്‍ ബിജെപിയില്‍ നിന്ന് അകന്ന് നിന്നപ്പോള്‍ നിശബ്ദ പ്രതിപക്ഷമായി പ്രവര്‍ത്തിച്ച അംബേദ്ക്കറുടെ പാര്‍ട്ടി കോണ്‍ഗ്രസിനെയാണ് വീഴ്ത്തിയത്. മറാത്ത് വാഡയില്‍ ശിവസേന പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ പോലും അവര്‍ക്ക് കരുത്ത് പകര്‍ന്നത് വിബിഎ ആണ്. ഇനി ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്ക് അവര്‍ക്ക് പോകുമോ എന്നാണ് അറിയാനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ ബിജെപിക്കൊപ്പം നിന്നാല്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് ലഭിക്കില്ല.

കാലുവാരിയത് ഇങ്ങനെ

കാലുവാരിയത് ഇങ്ങനെ

പ്രകാശ് അംബേദ്ക്കറുടെ സ്വാധീനവും 7 മണ്ഡലങ്ങളിലായി വ്യാപിച്ച് കിടക്കുന്നുണ്ട്. ഇത് നേരത്തെ കോ ണ്‍ഗ്രസ് മനസ്സിലാക്കിയതാണ്. അവരുമായി സഖ്യത്തിനും ശ്രമിച്ചിരുന്നു. എന്നാല്‍ നേരത്തെ തന്നെ ഇവര്‍ സ്‌പോയിലര്‍ ആവുമെന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്. ഒരു സീറ്റില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഔറംഗബാദില്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച ഇംതിയാസ് ജലീലാണ് വിജയിച്ചത്. ന്യൂനപക്ഷങ്ങളും ദളിതുകളും ഇവര്‍ക്കാണ് വോട്ട് ചെയ്തത്.

ദളിത് കൂട്ടായ്മ

ദളിത് കൂട്ടായ്മ

സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്നവരെ ചേര്‍ത്ത് മഴവില് സഖ്യമാണ് പ്രകാശ് അംബേദ്ക്കര്‍ ഉണ്ടാക്കിയത്. 48 മണ്ഡലങ്ങളിലും അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ചെയ്തു. ഇത് മൊത്തത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം കുറയ്ക്കുകയും, ബിജെപിയുടേത് വര്‍ധിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ വിശ്വസ്ത സീറ്റായിരുന്ന നന്ദേഡില്‍ പരാജയപ്പെടാനുള്ള വഴിയൊരുക്കിയതും പ്രകാശ് അംബേദ്ക്കറാണ്. ഇവിടെ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ വീണതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായത്.

വിശ്വാസം വീണ്ടെടുത്തു

വിശ്വാസം വീണ്ടെടുത്തു

ബിജെപി ജനങ്ങളിലുള്ള വിശ്വാസം പൂര്‍ണമായും തിരിച്ച് പിടിച്ചിരിക്കുകയാണ്. 2014ല്‍ 42 സീറ്റ് ബിജെപി നേടിയിരുന്നു. ദളിതുകളും കര്‍ഷകരും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവരുടെ വോട്ടുകള്‍ ഭിന്നിച്ച് പോയിരിക്കുകയാണ്. ഇത് ബിജെപിയുടെ വന്‍ വിജയത്തിന് കാരണമാകുകയും ചെയ്തു. നന്ദേഡില്‍ ഒന്നരലക്ഷത്തില്‍ അധികം വോട്ടുകളാണ് വിബിഎ നേടിയത്. ഇവര്‍ കോണ്‍ഗ്രസിനൊപ്പം ആയിരുന്നെങ്കില്‍ വന്‍ വിജയം പാര്‍ട്ടി നേടിയേനെ. പര്‍ഭാനി മണ്ഡലത്തില്‍ ശിവസേനയെ വിജയിപ്പിച്ചതും ഒന്നരലക്ഷം വോട്ട് നേടിയ വിബിഎ ആണ്.

മൂന്നാം മുന്നണി

മൂന്നാം മുന്നണി

മൂന്നാം മുന്നണിക്ക് വിബിഎ ശ്രമിച്ചതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. സോലാപൂരില്‍ ഒന്നരലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് വിബിഎ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ അന്തകനായത്. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിന്റെ പേരക്കുട്ടി വിശാല്‍ പാട്ടീല്‍ പരാജയപ്പെട്ടതും പ്രകാശ് അംബേദ്ക്കറുടെ സ്‌പോയിലര്‍ കൊണ്ടാണ്. ഇവിടെ മൂന്ന് ലക്ഷത്തോളം വോട്ടുകളാണ് വിബിഎ നേടിയത്. യുപിയില്‍ കോണ്‍ഗ്രസ് എസ്പി ബിഎസ്പി സഖ്യത്തിന്റെ അന്തകനായത് പോലുള്ള തിരിച്ചടിയാണ് ബിജെപിയുടെ വിജയം റെക്കോര്‍ഡിലേക്ക് എത്തിച്ചത്.

രാഹുല്‍ ഗാന്ധിയുടെ അമേഠി ബിജെപി പിടിച്ചെടുത്തത് ഇങ്ങനെ, കോണ്‍ഗ്രസിന് പിഴച്ചത് ഒരേയൊരു കാര്യത്തില്‍രാഹുല്‍ ഗാന്ധിയുടെ അമേഠി ബിജെപി പിടിച്ചെടുത്തത് ഇങ്ങനെ, കോണ്‍ഗ്രസിന് പിഴച്ചത് ഒരേയൊരു കാര്യത്തില്‍

English summary
maharashtra modi wave helped by vba who destroyed congress hope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X