കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര; ബിജെപിയെ വെല്ലാൻ പൂഴിക്കടകൻ തന്നെ പയറ്റാൻ മഹാ വികാസ് അഘാഡി!! നിർണായകം

  • By Aami Madhu
Google Oneindia Malayalam News

മുംബൈ; രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർക്കാർ നടത്തുന്നത്. അതിനിടെ തന്റെ മുഖ്യമന്ത്രി കസേരയും ഉറപ്പിക്കേണ്ട വെപ്രാളത്തിലാണ് ഉദ്ധവ്.

ഒരു മാസത്തിനുള്ളിൽ ഗവർണർ ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തില്ലേങ്കിൽ ഉദ്ധവിന്റെ മുഖ്യമന്ത്രി കസേര നഷ്ടമാവും. ഇതിന്റെ മറപിടിച്ച് സർക്കാരിനെ ബിജെപി അട്ടിമറിക്കുമോയെന്നുള്ള ആശങ്കകളും ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിനുണ്ട്. അതിനിടെ ബിജെപിയുടെ നീക്കങ്ങളെ വെല്ലാൻ അവസാന അടവും പുറത്തെടുക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് സർക്കാർ.

വഴിപിരിഞ്ഞ് പിന്നാല

വഴിപിരിഞ്ഞ് പിന്നാല

കപ്പിനും ചുണ്ടിനും ഇടയിലാണ് മഹാരാഷ്ട്രയിൽ ബിജെപിക്ക് അധികാരം നഷ്ടമായത്. മുഖ്യമന്ത്രി കസേര സംബന്ധിച്ച് ശിവസേനയും ബിജെപിയും തമ്മിൽ ഉടലെടുത്ത ഭിന്നതയോടെയാണ് ബിജെപിയുമായി വഴിപിരിഞ്ഞ് കോൺഗ്രസ്-എൻസിപി സഖ്യത്തിന് കൈകൊടുത്ത് ശിവസേന അധികാരത്തിലേറിയത്. ശിവസേന തലൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുമായി.

ശിവസേനയ്ക്ക് ആശങ്ക

ശിവസേനയ്ക്ക് ആശങ്ക

അധികാരത്തിലേറിയത് മുതൽ മഹാ വികാസ് അഘാഡി സർക്കാരിനെ മറിച്ചിടാനുള്ള ചില നീക്കങ്ങൾ ബിജെപി നടത്തിയിരുന്നു. കർണാടകത്തിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച മാതൃകയിൽ മഹാരാഷ്ട്രയിലും ബിജെപി നീക്കങ്ങൾ സജീവമാക്കുമോയെന്ന ആശങ്ക ശിവസേന സഖ്യസർക്കാരിനുണ്ട്.

 തിരഞ്ഞെടുപ്പ് റദ്ദാക്കി

തിരഞ്ഞെടുപ്പ് റദ്ദാക്കി

അതിനിടയിലാണ് ഉദ്ധവിന്റേയും സഖ്യത്തിന്റേയും നെഞ്ചിടിപ്പ് ഉയർത്തി കൊവിഡ് പ്രതിസന്ധി ഉടലെടുത്തത്.നിയമസഭാംഗം അല്ലാത്ത ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ എംഎൽഎ ആയോ എംഎൽസി ആയോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്.

നിയമോപദേശം തേടണമെന്ന്

നിയമോപദേശം തേടണമെന്ന്

ഈ സാഹചര്യത്തിൽ ഉദ്ധവിനെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണറോട് മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഇതുവരെ ഇക്കാര്യത്തിൽ തിരുമാനം കൈക്കൊണ്ടിട്ടില്ല. നിയമോപദേശം തേടേണ്ടതുണ്ടെന്നാണ് ഗവർണറുടെ നിലപാട്.

മുന്നിലുള്ളത് ഒരു മാസം

മുന്നിലുള്ളത് ഒരു മാസം

അതേസമയം ഗവർണറെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ശിവസേന ആരോപിക്കുന്നത്.നേരത്തേ തന്നെ മുൻ ബിജെപി നേതാവായ ഗവർണർക്കെതിരെ ശിവസേന രംഗത്തെത്തിയിരുന്നു.ഉദ്ധവിനെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർ തയ്യാറായില്ലേങ്കിൽ അറ്റകൈ തന്നെ പ്രയോഗിക്കുമെന്ന് എൻസിപി നേതാവ് നവാബ് മാലിക് പറഞ്ഞു. മെയ് 28 വരെയാണ് ഉദ്ധവിന് മുന്നിലുള്ള സമയം.

മുന്നിലുള്ള വഴികൾ

മുന്നിലുള്ള വഴികൾ

പ്രധാനമായും രണ്ട് വഴികളാണ് സഖ്യസർക്കാർ ആലോചിക്കുന്നത്. മെയ് 3 ന് സർക്കാർ ലോക്ക് ഡൗൺ പിൻവലിക്കാൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഒഴിഞ്ഞ് കിടക്കുന്ന രണ്ട് സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടേക്കും. അതല്ലേങ്കിൽ കൊവിഡ് സാഹചര്യം പരിഗണിക്ക് പ്രത്യേക മന്ത്രിസഭ വിളിച്ച് ചേർത്ത് ഉദ്ധവിനെ ലെജിസ്ലേറ്റീവ് അംഗങ്ങൾ നാമ നിർദ്ദേശം ചെയ്യും.

രാജിവെയ്ക്കുമോ?

രാജിവെയ്ക്കുമോ?

കാലാവധി തീരുന്ന മെയ് 28 ന് രാജിവെച്ച് വീണ്ടും മുഖ്യമന്ത്രിയായി ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാൽ തിരഞ്ഞെടുക്കപ്പെടാതെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തേ നിരീക്ഷിച്ചിട്ടുണ്ട്. അതേസമയം രാജിവെയ്ക്കാൻ ഉദ്ധവ് തയ്യാറാകുമോയെന്ന ചോദ്യത്തിന് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായിട്ടില്ല.

കോടതിയെ സമീപിക്കും

കോടതിയെ സമീപിക്കും

ഗവർണർ നിലപാട് വ്യക്തമാക്കാതിരുന്നാൽ ഏറ്റവും അവസാന നീക്കമെന്ന നിലയിൽ നിയമനടപടികളുമായി ഉദ്ധവ് താക്കറെ സർക്കാർ മുന്നോട്ട് പോകാനാണ് നിലവിലെ തിരുമാനം. അങ്ങനെയെങ്കിൽ വൈകാതെ തന്നെ മഹാരാഷ്ട്ര രാഷ്ട്രീയവും കോടതി കയറും. ഇതിനിടയിൽ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമങ്ങൾ സജീവമാക്കുമോയെന്നതാണ് മഹാ വികാസ് അഘാഡി സർക്കാരിന്റെ പ്രധാന ആശങ്ക.

English summary
Maharashtra; MVA may go to court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X