കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: നസീം ഖാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും, വിജയം ഉറപ്പ്, മന്ത്രിയാവാനും സാധ്യത

Google Oneindia Malayalam News

മുംബൈ: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച മഹാരാഷ്ട്രാ നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്കും നല്‍കിയത്. തിരഞ്ഞെടുപ്പോടെ ഉദ്ധവിന് നിയമസഭാ കൗണ്‍സിലില്‍ അംഗമാവാന്‍ സാധിക്കും.

നിയമസഭയിലോ, കൗണ്‍സിലിലോ അംഗമാവാതെയായിരുന്നു 2019 നവംബര്‍ 28 ന് ഉദ്ധവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമപ്രകാരം ആറ് മാസ കാലാവധി അവസാനിക്കുന്ന മെയ് 27 ന് അകം ഉദ്ധവ് ഏതെങ്കിലും ഒരു സഭയില്‍ അംഗമാവേണ്ടതാണ്. ഇതേതുടര്‍ന്ന് കൗണ്‍സിലിലേക്ക് ഉദ്ധവിനെ മത്സരിപ്പിക്കാന്‍ ശിവസേന തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് മാറ്റി വെച്ചതോടെ പ്രതിസന്ധി രൂപപ്പെടുകയായിരുന്നു.

നാമനിര്‍ദ്ദേശം ചെയ്യണം

നാമനിര്‍ദ്ദേശം ചെയ്യണം

ഇത് മറികടക്കാന്‍ ഉദ്ധവ് താക്കറെ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്ന് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഗവര്‍ണ്ണര്‍ ഭഗത് സിങ് കോഷിയാരി അതിന് വഴങ്ങാതിരുന്നത് മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 171 പ്രകാരം, സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം എന്നീ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ ഗവര്‍ണര്‍ക്ക് സഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും.

ഗവര്‍ണ്ണര്‍ ചെയ്തത്

ഗവര്‍ണ്ണര്‍ ചെയ്തത്

ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉദ്ധവിനെ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്നായിരുന്നു രണ്ട് തവണയായി സംസ്ഥാന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ഗവര്‍ണ്ണര്‍ സംസ്ഥാനത്ത് നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുകയാണ് ഉണ്ടായത്.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

ഗവര്‍ണ്ണറുടെ കത്ത് വന്നതിന് പിന്നാലെ നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ച് വിജ്ഞാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ മുന്നണികള്‍ക്കിടയിലും ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

9 സീറ്റുകളിലേക്ക്

9 സീറ്റുകളിലേക്ക്

ഏപ്രില്‍ 24 ന് കാലാവധി അവസാനിച്ച 9 സീറ്റുകളിലേക്കാണ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ബിജെപി-3, എന്‍സിപി-3 കോണ്‍ഗ്രസ്-1, ശിവസേന എന്നിങ്ങനെയാണ് ഒഴിവ് വന്ന സീറ്റുകള്‍. ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 29 വോട്ടുകളാണ് വേണ്ടത്. ഈ നില വെച്ച് പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ പക്ഷത്ത് 5 ഉം ബിജെപി പക്ഷത്ത് 3 ഉം സീറ്റുകളിലാണ് വിജയം ഉറപ്പുള്ളത്.

സര്‍ക്കാര്‍ പക്ഷത്ത്

സര്‍ക്കാര്‍ പക്ഷത്ത്

169 അംഗങ്ങളാണ് സര്‍ക്കാര്‍ പക്ഷത്ത് ഉള്ളത്. ശിവസേന (56), എന്‍സിപി (54), കോണ്‍ഗ്രസ് (44) സ്വതന്ത്രര്‍ (5), പ്രാദേശിക കക്ഷികള്‍ (10) എന്നിങ്ങനെയാണ് സര്‍ക്കാര്‍ പക്ഷത്തെ അംഗബലം. 145 വോട്ടുകള്‍ ആദ്യ അഞ്ച് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണം. 24 വോട്ടുകള്‍ ശേഷിക്കുന്നുണ്ടെങ്കിലും ആറാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ 5 വോട്ടുകളുടെ കുറവുണ്ട്.

ബിജെപിയുടെ കൂടെ

ബിജെപിയുടെ കൂടെ

പ്രതിപക്ഷത്ത് ബിജെപിയുടെ കൂടെ 115 പേരാണ് ഉള്ളത് (ബിജെപി 105, സ്വതന്ത്രര്‍ 8, ആര്‍എസ്പി 1, ജെഎസ്എസ് 1). 87 വോട്ടുകള്‍ ഉപയോഗപ്പെടുത്തി 3 സ്ഥാനാര്‍ത്ഥികളെ അവര്‍ക്കും വിജയിപ്പിക്കാന്‍ സാധിക്കും. ബാക്കി വരുന്നത് 28 വോട്ടാണ്. അതായത് നാലാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നത് 1 വോട്ട് കുറവ്. പുറമെ എഐഎംഐഎം 1, സിപിഎം 1, എംഎന്‍സ് 1 എന്നിവരും മഹാരാഷ്ട്ര നിയമസഭയിലുണ്ട്. ഇതില്‍ എംഎന്‍സിന്‍റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം ബിജെപി തുടങ്ങിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

മഹാവികാസ് അഘാഡി പക്ഷത്ത് ശിവസേന -2, എന്‍സിപി-2, കോണ്‍ഗ്രസ്-1 എന്നിങ്ങനെയാണ് സീറ്റ് വിഭജനത്തിന് ധാരണയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉദ്ധവ് താക്കറെ ആയിരിക്കും ശിവസനേയുടെ ഒരു സ്ഥാനാര്‍ത്ഥി എന്ന കാര്യം ഉറപ്പാണ്. നീലം ഖോരെയായിരിക്കും ശിവസേനയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നസീം ഖാന്‍

നസീം ഖാന്‍

കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റില്‍ മുസ്ലിം ന്യൂനപക്ഷത്ത് നിന്നുള്ള പ്രമുഖ നേതാവായ നസീം ഖാനെ മത്സരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 400 വോട്ടിന് പരാജയപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. പുനഃസംഘടനയുണ്ടായാല്‍ മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് നീസം ഖാന്‍.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

മുന്‍ മന്ത്രിമാരായ അനീസ് അഹമ്മദ് , മുസഫര്‍ ഹുസൈന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് വന്നിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന് നസീം ഖാനിലായിരുന്നു താല്‍പര്യം. അതേസമയം തന്നെ വിജയം ഉറപ്പുള്ള രണ്ടാമത് സീറ്റിനായും കോണ്‍ഗ്രസ് സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻ‌സി‌പിക്ക് രണ്ട് സീറ്റ് നൽകിയതുപോലെ രണ്ട് സീറ്റുകൾ തങ്ങള്‍ക്കും വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

എന്‍സിപി

എന്‍സിപി

ശിവാജി റാവു ഗാജ്റെ, അദിതി നല്‍വാഡെ എന്നിവര്‍ക്കാണ് എന്‍സിപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കം. നേരത്തെ ഗാർജെയും നല്‍വാഡയേയും ഗവര്‍ണ്ണറുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നാമനിര്‍ദ്ദേശം ചെയ്തിരുന്നെങ്കിലും ഗവര്‍ണ്ണര്‍ തള്ളുകയായിരുന്നു.
മഹേഷ് തപേസ്, ശശികാന്ത് ഷിൻഡെ എന്നിവരുടെ പേരും എന്‍സിപിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

ബിജെപി

ബിജെപി

ഏകനാഥ് ഖാദ്സെ, പങ്കജ മുണ്ടെ എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. വിനോദ് താവ്‌ഡെ, ചന്ദ്രശേഖർ ബവാങ്കുലെ, ഹർഷവർധൻ പാട്ടീൽ രഞ്ജിത്സിങ് മോഹിത് പാട്ടീൽ, മുന്ന മഹാദിക് എന്നിവരുടെ പേരും പരഗണനാ പട്ടികയിലുണ്ട്. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 ഒടുവില്‍ കേന്ദ്രാനുമതി; പ്രവാസികള്‍ക്കായി ആദ്യ വിമാനം വ്യാഴാഴ്ചയോടെ, തയ്യാറാവാന്‍ നിര്‍ദ്ദേശം ഒടുവില്‍ കേന്ദ്രാനുമതി; പ്രവാസികള്‍ക്കായി ആദ്യ വിമാനം വ്യാഴാഴ്ചയോടെ, തയ്യാറാവാന്‍ നിര്‍ദ്ദേശം

 ആദ്യം നിങ്ങള്‍ മാതൃക കാണിക്കൂ..; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി, ഇത് വെറും ഷോ മാത്രം ആദ്യം നിങ്ങള്‍ മാതൃക കാണിക്കൂ..; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി, ഇത് വെറും ഷോ മാത്രം

English summary
Maharashtra: Naseem Khan will be the Congress candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X