കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കണം; ബിജെപി നീക്കത്തെ പിന്തുണയ്ക്കുമെന്ന് എന്‍സിപി

Google Oneindia Malayalam News

മുംബൈ: ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒരുകാലത്ത് ഒരു രാജ്യമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വേളയിലാണ് ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന്റെ ഭാഗമായി രാജ്യം വിഭജിക്കപ്പെട്ടതും പാകിസ്താന്‍ രൂപം കൊണ്ടതും. പിന്നീട് പാകിസ്താന്‍ വീണ്ടും വിഭജിക്കപ്പെടുകയും ബംഗ്ലാദേശ് രൂപം കൊള്ളുകയും ചെയ്തു. പാകിസ്താനിലെ കറാച്ചിയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

n

മുംബൈയില്‍ മധുരപലഹാര കടയുടെ പേര് കറാച്ചി എന്നാണ്. ഇതിനെതിരെ ശിവസേന രംഗത്തുവന്നിരുന്നു. എന്നാല്‍ കടയുടെ പേര് മാറ്റണം എന്ന് വാദിക്കുന്നത് ബാലിശമാണ് എന്നാണ് ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടത്. അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നതെന്നും ഒരുകാലത്ത് ഇന്ത്യയുടെ ഭാഗമാകേണ്ട പ്രദേശമാണ് കറാച്ചി എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനോട് പ്രതികരിച്ച് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് രംഗത്തുവന്നിരിക്കുകയാണ്.

ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് മാലിക് പറഞ്ഞത്. കറാച്ചി ഇന്ത്യയുടെ ഭാഗമാകുന്ന ദിനം വരുമെന്ന് ഫഡ്‌നാവിസ് പറയുന്നു. എന്നാല്‍ ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിപ്പിക്കണം എന്നാണ് ഞങ്ങള്‍ പറയുന്നത്. ബെര്‍ലിന്‍ മതില്‍ വരെ തകര്‍ത്തുകളഞ്ഞില്ലേ. പിന്നെ എന്തുകൊണ്ട് ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ലയിച്ചുകൂടാ. മൂന്ന് രാജ്യങ്ങളെയും ലയിപ്പിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു എങ്കില്‍ അത് ഉറപ്പായും സ്വാഗതം ചെയ്യുമെന്നും നവാബ് മാലിക് പറഞ്ഞു.

ഫഡ്‌നാവിസിന്റെ കറാച്ചി പരാമര്‍ശത്തില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് മാലിക് ഇക്കാര്യം എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. മുംബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേന-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്ന് എന്‍സിപിയും മല്‍സരിക്കുമെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും തുടരും. മഹാരാഷ്ട്രയില്‍ ഇനിയും ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
Maharashtra NCP Minister Nawab Malik says India, Pakistan, Bangladesh Should Be Merged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X