കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്

Google Oneindia Malayalam News

ദില്ലി/മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി വൈകാതെ തീരും. അപ്രതീക്ഷിത ക്ലൈമാക്‌സിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

അതേസമയം, കോണ്‍ഗ്രസിനെയും എന്‍സിപിയെയും കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്ന ശിവസേന ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ നീക്കം തുടങ്ങി. ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരിക്കുന്നത്. ശിവസേന പുതിയ തന്ത്രമാണ് പയറ്റാന്‍ പോകുന്നതെന്നാണ് വിവരം. അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ബിജെപി എന്തു നീക്കം നടത്തുമെന്ന് നോക്കിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍....

ഇതാണ് വിവാദം

ഇതാണ് വിവാദം

ബിജെപിയും ശിവസേനയും ഒരുമിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണ പ്രകാരം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇക്കാര്യം ബിജെപി അംഗീകരിച്ചിട്ടില്ല. ഇങ്ങനെ ധാരണയില്ലെന്ന് ബിജെപി പറയുന്നു. ഇതാണ് വിവാദം.

വെല്ലുവിളി ഇങ്ങനെ

വെല്ലുവിളി ഇങ്ങനെ

കോണ്‍ഗ്രസ്, എന്‍സിപി എന്നിവരെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം നടത്തുമെന്നാണ് ശിവസേന ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി. കോണ്‍ഗ്രസും എന്‍സിപിയും പ്രത്യക്ഷ പിന്തുണ നല്‍കില്ലെന്നും പുറത്തുനിന്നുള്ള പിന്തുണ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധിയും ശരത് പവാറും ദില്ലിയില്‍ ചര്‍ച്ച നടത്തും.

 അമിത് ഷായെ കണ്ട ശേഷം ഫഡ്‌നാവിസ് പറഞ്ഞത്

അമിത് ഷായെ കണ്ട ശേഷം ഫഡ്‌നാവിസ് പറഞ്ഞത്

ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ, ദേവേന്ദ്ര ഫഡ്‌നാവിസിനെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. എന്തുവില കൊടുത്തും ഉടനെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഫഡ്‌നാവിസ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നു 11 ദിവസം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തത് ഇരുപാര്‍ട്ടികള്‍ക്കും വെല്ലിവിളിയാണ്.

 ആദ്യ ചര്‍ച്ചകഴിഞ്ഞു, ഇനി പ്രധാനം അടുത്തത്

ആദ്യ ചര്‍ച്ചകഴിഞ്ഞു, ഇനി പ്രധാനം അടുത്തത്

സോണിയാ ഗാന്ധിയും പവാറും തമ്മിലുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച വൈകീട്ടാണ്. അതില്‍ സുപ്രധാന തീരുമാനമുണ്ടായേക്കും. ഈ സാഹചര്യത്തിലാണ് അതിന് മുമ്പ് അമിത് ഷായും ഫഡ്‌നാവിസും ചര്‍ച്ച നടത്തിയത്. ബിജെപി അതിവേഗം ചില നീക്കം നടത്തുമെന്നാണ് വിവരം.

 മുഖ്യലക്ഷ്യം മറ്റൊന്ന്

മുഖ്യലക്ഷ്യം മറ്റൊന്ന്

അതേസമയം, തന്റെ ദില്ലി സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം രാഷ്ട്രീയ ചര്‍ച്ചയായിരുന്നില്ലെന്ന് ഫഡ്‌നാവിസ് പറയുന്നു. കാലംതെറ്റി പെയ്ത മഴയില്‍ കനത്ത നാശനഷ്ടമുണ്ടായ കര്‍ഷകരുടെ വിഷയം ചര്‍ച്ച ചെയ്യുകയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. മഹാരാഷ്ട്രയില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.

പ്ലാന്‍ ബിയുമായി ശിവസേന

പ്ലാന്‍ ബിയുമായി ശിവസേന

ബിജെപി തങ്ങളുടെ നിലപാട് അംഗീകരിച്ചാല്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ശിവസേന പറയുന്നത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കാന്‍ ബിജെപി തയ്യാറല്ലാത്തതിനാല്‍ പ്ലാന്‍ ബി തയ്യാറാക്കിയിരിക്കുകയാണ് ശിവസേന. ഇവിടെയാണ് കോണ്‍ഗ്രസും എന്‍സിപിയും രംഗപ്രവേശം ചെയ്യുന്നത്.

വെള്ളിയാഴ്ചക്കകം പുതിയ സര്‍ക്കാര്‍

വെള്ളിയാഴ്ചക്കകം പുതിയ സര്‍ക്കാര്‍

ശിവസേന-കോണ്‍ഗ്രസ് എന്നീ കക്ഷികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശിവസേനയുടെ പ്ലാന്‍ ബി. ഇരുപാര്‍ട്ടികളും ഇക്കാര്യത്തില്‍ ഇന്ന് വൈകീട്ടോടെ തീരുമാനമെടുക്കും. സോണിയ-പവാര്‍ ചര്‍ച്ച ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. വെള്ളിയാഴ്ചക്കകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.

ബിജെപിക്ക് മുന്നിലുള്ള വഴികള്‍

ബിജെപിക്ക് മുന്നിലുള്ള വഴികള്‍

ബിജെപി ഇനി സ്വീകരിക്കാന്‍ സാധ്യതയുള്ള വഴികള്‍ ഇവയാണ്. ശിവസേനയുടെ ആവശ്യം അംഗീകരിക്കുക, ശിവസേനയ്ക്ക് കേന്ദ്രത്തിലും മഹാരാഷ്ട്രയിലും കൂടുതല്‍ മന്ത്രിപദവികള്‍ നല്‍കുക. എന്നാല്‍ ശിവസേന ഈ രണ്ട് നിര്‍ദേശത്തോടും എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

ശിവസേന ഗവര്‍ണറെ കാണും

ശിവസേന ഗവര്‍ണറെ കാണും

അതേസമയം, ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ശിവസേന. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്കാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യ അവസരം നല്‍കേണ്ടതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

170 എംഎല്‍എമാരുടെ പിന്തുണ

170 എംഎല്‍എമാരുടെ പിന്തുണ

170 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ശിവസേന പറയുന്നു. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ തങ്ങള്‍ അവകാശവാദമുന്നയിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. രണ്ടുദിവസത്തിനകം ബിജെപിയെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

 ശിവസേനയ്ക്ക് ആത്മവിശ്വാസം

ശിവസേനയ്ക്ക് ആത്മവിശ്വാസം

ബിജെപിയെ ഗവര്‍ണര്‍ ക്ഷണിക്കണം. അവര്‍ക്ക് സാധ്യമല്ലെങ്കില്‍ മറ്റു പാര്‍ട്ടികള്‍ക്ക് അവസരം നല്‍കണം. തിരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസം കഴിഞ്ഞിട്ടും പുതിയ സര്‍ക്കാര്‍ നിലവില്‍ വരാത്തത് ശരിയായ രീതിയല്ലമെന്നും ശിവസേന പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും പുറത്ത് നിന്നുള്ള പിന്തുണ നല്‍കുമെന്ന വിശ്വാസത്തിലാണ് ശിവസേന.

സഭയിലെ അംഗബലം ഇങ്ങനെ

സഭയിലെ അംഗബലം ഇങ്ങനെ

288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയില്‍. 105 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. 56 സീറ്റ് ശിവസേനയ്ക്ക് കിട്ടി. കോണ്‍ഗ്രസിന് 44 സീറ്റും എന്‍സിപിക്ക് 54 സീറ്റുമാണ് ലഭിച്ചത്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമവും പാര്‍ട്ടികള്‍ നടത്തുന്നുണ്ട്.

ഇറാന് വന്‍ തിരിച്ചടി; കോണ്‍സുലേറ്റിന് നേരെ ആക്രമണം, പതാക വലിച്ചുകീറി, കര്‍ബലയില്‍ വെടിവയ്പ്ഇറാന് വന്‍ തിരിച്ചടി; കോണ്‍സുലേറ്റിന് നേരെ ആക്രമണം, പതാക വലിച്ചുകീറി, കര്‍ബലയില്‍ വെടിവയ്പ്

English summary
Maharashtra needs govt soon, says Fadnavis, Shiv Sena to meet Governor With a Request
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X