മുംബൈയില്‍ ഉദ്ധവ് താക്കറെ അനുകൂല പോസ്റ്ററുകള്‍; മുഖ്യമന്ത്രിയാകണമെന്ന് ആവശ്യം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദ്ധവ് താക്കറെയുടെ പേര് മുന്നോട്ട് വെച്ച് പോസ്റ്ററുകള്‍. ശിവസേന തലവന്‍ ഉദ്ദവ് താക്കറെയുടെ മുംബൈയിലെ വീട്ടിന് മുന്നിലാണ് ഞായറാഴ്ച പോസ്റ്ററുകള്‍ ഉയര്‍ന്നത്. മഹാരാഷ്ട്രയ്ക്ക് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വേണമെന്നാണ് പോസ്റ്ററിലെ വാചകം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ 24 ന് പ്രഖ്യാപിച്ചതു മുതല്‍ രണ്ടാഴ്ചയിലേറെയായി ബിജെപിയും ശിവസേനയും തർക്കത്തിലാണ്. ശിവസേനയുടെ ആവശ്യമായ മുഖ്യമന്ത്രി സ്ഥാനവും ഫിഫ്റ്റി ഫിഫ്റ്റി ഫോർമുലയും ബിജെപി തള്ളിയിരുന്നു.
മഹാരാഷ്ട്ര നിയമസഭയില്‍ കാബിനറ്റ് റാങ്കുകൾ തുല്യമായി വിഭജിക്കണമെന്നും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നും ആയിരുന്നു ശിവസേനയുടെ ആവശ്യം. എന്നാൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ബിജെപി. എന്നാല്‍ ഇന്നലെ അര്‍ധ രാത്രിയോടെ സര്‍ക്കാര്‍ രൂപീകരണ പദ്ധതി ബിജെപി ഉപേക്ഷിച്ചു.

ഇപ്പോള്‍ എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ശിവസേന നടത്തുന്നത്. ഇതിനായി ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. ശിവസേന നിയമസഭാ കക്ഷി നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച. അതിന് മുന്നോടിയായി ശിവസേന അന്തിമ ചര്‍ച്ച നടത്തുകയാണ്. പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വണ്ടും താക്കറെയുടെ വസതിയിലെത്തിയിട്ടുണ്ട്. എന്‍സിപിയുടെ ഉപാധികള്‍ അറിയിക്കുകയാണ് ലക്ഷ്യം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കാമെന്നാണ് എന്‍സിപിയുടെ നിബന്ധന. ഉദ്ധവ് മുഖ്യമന്ത്രിയായാല്‍ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രിയാകും അദ്ദേഹം.
ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചിരുന്നു. നിയമസഭയുടെ കാലാവധി ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് അവസാനിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 105 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് നിലവില്‍ ബിജെപി. 288 അംഗ നിയമസഭയില്‍ ശിവസേന 56 സീറ്റുകള്‍ നേടി.
Maharashtra: A poster which reads 'Maharashtra needs Uddhav Thackeray (Shiv Sena chief) as CM' has been put up outside Matoshree (Thackeray residence), in Mumbai. pic.twitter.com/Ez2UiVb38r
— ANI (@ANI) November 10, 2019
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications