കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ഉദ്ധവ് താക്കറെ അനുകൂല പോസ്റ്ററുകള്‍; മുഖ്യമന്ത്രിയാകണമെന്ന് ആവശ്യം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദ്ധവ് താക്കറെയുടെ പേര് മുന്നോട്ട് വെച്ച് പോസ്റ്ററുകള്‍. ശിവസേന തലവന്‍ ഉദ്ദവ് താക്കറെയുടെ മുംബൈയിലെ വീട്ടിന് മുന്നിലാണ് ഞായറാഴ്ച പോസ്റ്ററുകള്‍ ഉയര്‍ന്നത്. മഹാരാഷ്ട്രയ്ക്ക് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വേണമെന്നാണ് പോസ്റ്ററിലെ വാചകം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ 24 ന് പ്രഖ്യാപിച്ചതു മുതല്‍ രണ്ടാഴ്ചയിലേറെയായി ബിജെപിയും ശിവസേനയും തർക്കത്തിലാണ്. ശിവസേനയുടെ ആവശ്യമായ മുഖ്യമന്ത്രി സ്ഥാനവും ഫിഫ്റ്റി ഫിഫ്റ്റി ഫോർമുലയും ബിജെപി തള്ളിയിരുന്നു.

മഹാരാഷ്ട്ര നിയമസഭയില്‍ കാബിനറ്റ് റാങ്കുകൾ തുല്യമായി വിഭജിക്കണമെന്നും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നും ആയിരുന്നു ശിവസേനയുടെ ആവശ്യം. എന്നാൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ബിജെപി. എന്നാല്‍ ഇന്നലെ അര്‍ധ രാത്രിയോടെ സര്‍ക്കാര്‍ രൂപീകരണ പദ്ധതി ബിജെപി ഉപേക്ഷിച്ചു.

ഹൃത്വിക്ക് റോഷനോട് അമിതമായ ഇഷ്ടം; ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തുഹൃത്വിക്ക് റോഷനോട് അമിതമായ ഇഷ്ടം; ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

 maharashtraneeduddhavthackeray

ഇപ്പോള്‍ എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ശിവസേന നടത്തുന്നത്. ഇതിനായി ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. ശിവസേന നിയമസഭാ കക്ഷി നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച. അതിന് മുന്നോടിയായി ശിവസേന അന്തിമ ചര്‍ച്ച നടത്തുകയാണ്. പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വണ്ടും താക്കറെയുടെ വസതിയിലെത്തിയിട്ടുണ്ട്. എന്‍സിപിയുടെ ഉപാധികള്‍ അറിയിക്കുകയാണ് ലക്ഷ്യം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കാമെന്നാണ് എന്‍സിപിയുടെ നിബന്ധന. ഉദ്ധവ് മുഖ്യമന്ത്രിയായാല്‍ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രിയാകും അദ്ദേഹം.

ഒന്നിലധികം പാന്‍ കാര്‍ഡ് കൈയ്യില്‍ വെക്കുന്നത് കുറ്റകരം; തെറ്റായ നമ്പര്‍ നല്‍കിയാല്‍ പതിനായിരം പിഴഒന്നിലധികം പാന്‍ കാര്‍ഡ് കൈയ്യില്‍ വെക്കുന്നത് കുറ്റകരം; തെറ്റായ നമ്പര്‍ നല്‍കിയാല്‍ പതിനായിരം പിഴ

ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചിരുന്നു. നിയമസഭയുടെ കാലാവധി ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് അവസാനിച്ചത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 105 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് നിലവില്‍ ബിജെപി. 288 അംഗ നിയമസഭയില്‍ ശിവസേന 56 സീറ്റുകള്‍ നേടി.

English summary
maharashtra needs uddhav thackeray posters seen in mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X