കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതില്‍ തീരുമാനമായില്ല

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രി പദം പങ്കുവയ്ക്കുമോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ട് പറഞ്ഞു.

Con

കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാരുടെ യോഗം ഉടന്‍ വിളിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശേഷം ശിവസേനയുമായി ചര്‍ച്ച നടത്തുമെന്നും തൊറാട്ട് പറഞ്ഞു. ശിവസേനയും എന്‍സിപിയും മുഖ്യമന്ത്രി പദം പങ്കുവയ്ക്കാന്‍ സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, വേഗത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കേണ്ടതുണ്ടെന്നും ശിവസേന എംപി ഭാവന ഗവാലി അഭിപ്രായപ്പെട്ടു.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഒത്തുകളി? പ്രതികള്‍ക്കെതിരായ സാക്ഷികളെ ഒഴിവാക്കി, വിചാരണ കഴിയുന്നുബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഒത്തുകളി? പ്രതികള്‍ക്കെതിരായ സാക്ഷികളെ ഒഴിവാക്കി, വിചാരണ കഴിയുന്നു

അതേസമയം, ശിവസേനയുമായി ചേരുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തുവന്നു. ഉത്തര്‍ പ്രദേശില്‍ സംഭവിച്ച തെറ്റ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കരുതെന്ന് നിരുപം ഓര്‍മിപ്പിച്ചു.

സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്

ഉത്തര്‍ പ്രദേശില്‍ ബിഎസ്പിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അവിടെ ഇല്ലാതാകുന്നതാണ് കണ്ടത്. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം ചേരുന്നത് വിഡ്ഡിത്തമാണ്. മൂന്നാം സ്ഥാനത്താണ് സര്‍ക്കാരില്‍ കോണ്‍ഗ്രസുണ്ടാകുക. ഇതോടെ കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാകുമെന്നും സഞ്ജയ് നിരുപം ഓര്‍മിപ്പിച്ചു.

English summary
Maharashtra: No Confirmation on 50-50 Formula Yet, Says Thorat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X