കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാനാടകത്തിന് അന്ത്യമില്ല: ചർച്ചയിൽ പുരോഗതിയില്ലെന്ന് ശിവസേന, വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്ന് റൌട്ട്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ അധികാര പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. ചർച്ച നടത്തിയിട്ടും സർക്കാർ രൂപീകരണത്തിൽ പുരോഗതിയില്ലെന്നാണ് ശിവസേന വ്യക്തമാക്കിയത്. എന്നാൽ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ശിവസേന പറയുന്നു. ഇതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള കാത്തിരിപ്പ് വ്യാഴാഴ്ചയും തുടരുകയാണ്. മുഖ്യമന്ത്രി പദം കൈമാറണമെന്നുള്ള ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിക്കുകയോ സർക്കാർ രൂപീകരിക്കാൻ പാർട്ടി ഗവർണറെ കണ്ട് അവകാശവാദയമുന്നയിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി പദം നൽകാൻ തയ്യാറാണെങ്കിൽ മാത്രം ബിജെപി സർക്കാർ രൂപീകരണത്തിനായി ശിവസേനയെ സമീപിച്ചാൽ മതിയെന്നാണ് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്.

 അവസാന അടവുമായി ബിജെപി... #maharashtraneedsdevendra സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് അവസാന അടവുമായി ബിജെപി... #maharashtraneedsdevendra സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

വ്യാഴാഴ്ച പാർട്ടി തലവൻ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ പുതിയ എംഎൽഎമാർ സർക്കാർ രൂപീകരണത്തിൽ പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് ഇവരെ രംഗശർധ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കൂറുമാറ്റം ഭയന്ന് ശിവസേനയുടെ ഭാഗത്തുനിന്ന് ഈ നീക്കം. എന്നാൽ ശിവസേന പാർട്ടി എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയെന്ന കാര്യം ശിവസേന നേതാവ് സഞ്ജയ് റൌട്ട് നിരസിച്ചിരുന്നു.

എംഎൽഎമാർ ഹോട്ടലിൽ

എംഎൽഎമാർ ഹോട്ടലിൽ

വ്യാഴാഴ്ച പാർട്ടി തലവൻ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ പുതിയ എംഎൽഎമാർ സർക്കാർ രൂപീകരണത്തിൽ പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് ഇവരെ രംഗശർധ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കൂറുമാറ്റം ഭയന്ന് ശിവസേനയുടെ ഭാഗത്തുനിന്ന് ഈ നീക്കം. എന്നാൽ ശിവസേന പാർട്ടി എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയെന്ന കാര്യം ശിവസേന നേതാവ് സഞ്ജയ് റൌട്ട് നിരസിച്ചിരുന്നു.

നിയമവശം ചർച്ചക്ക്

നിയമവശം ചർച്ചക്ക്

മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലും ധനകാര്യമന്ത്രി സുധീർ മുംഗാന്തിവാറും മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ടിരുന്നു. സർക്കാർ രൂപീകരണം വൈകുന്നതോടെ നിയമവശങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് കൂടിക്കാഴ്ച നടത്തിയത്. മഹാരാഷ്ട്രയിലെ ജനങ്ങൾ വിധിയെഴുതിയത് ശിവസേന- ബിജെപി സഖ്യത്തിനാണെന്ന കാര്യം തങ്ങൾ ഗവർണറെ അറിയിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന നേതാക്കൾ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ബിജെപിക്കെതിരെ കോൺഗ്രസ്

ബിജെപിക്കെതിരെ കോൺഗ്രസ്


മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വൈകിപ്പിക്കുന്നത് ബിജെപിയാണെന്നാണ് പ്രതിപക്ഷത്തിരിക്കുന്ന പുതിയ കോൺഗ്രസ് എംഎൽഎമാർ ആരോപിക്കുന്നത്. അതേസമയം പ്രതിപക്ഷത്തുള്ള എംഎൽഎമാരുമായി ബിജെപി ബന്ധം പുലർത്തിവരുന്നതായി കോൺഗ്രസ് സ്റ്റേറ്റ് പ്രസിഡന്റ് ബാലസാഹേബ് തോരട്ട് അവകാശപ്പെടുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ തർക്കം മൂലം ദുരിതമനുഭവിക്കുന്നത് സംസ്ഥാനത്തെ കർഷകരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ കാലാവധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം അവശേഷിക്കുമ്പോഴും പ്രതിസന്ധിക്ക് അവസാനമായിട്ടില്ല. രണ്ട് ആഴ്ചയായി സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാണുള്ളത്. ബിജെപി തങ്ങളുടെ ക്യാമ്പിൽ നിന്ന് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി എൻസിപിയും ആരോപിച്ചിരുന്നു.

 എൻസിപിയിൽ നിന്ന് കൂറുമാറില്ലെന്ന്

എൻസിപിയിൽ നിന്ന് കൂറുമാറില്ലെന്ന്

എൻസിപിയിൽ നിന്ന് ഒറ്റ എംഎൽഎ പോലും മറ്റ് പാർട്ടികളിലേക്ക് കൂറുമാറില്ലെന്ന് എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഒരാളാണ് മുണ്ടെ. സർക്കാർ രൂപീകരണം വൈകുന്നതിൽ ശിവസേനയെയു ബിജെപിയെയും കുറ്റപ്പെടുത്തി മുണ്ടെ ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. സർക്കാർ രൂപീകരണം വൈകിപ്പിക്കുന്നത് വഴി ഇരു പാർട്ടികളും ചെയ്യുന്നത് പാപമാണെന്നും എൻസിപി ചൂണ്ടിക്കാണിക്കുന്നു. സർക്കാർ രൂപീകരിക്കാൻ ഇരു പാർട്ടികളും തയ്യാറായില്ലെങ്കിൽ രാഷ്ട്രപതി ഭരണമാണ് നിലവിൽ വരികയെന്ന സൂചനയും എൻസിപി നേതാവ് മുന്നോട്ടുവക്കുന്നു.

English summary
Maharashtra: No headway in govt formation as BJP, Sena refuse to budge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X