കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50:50 ഫോര്‍മുല ആവശ്യപ്പെടുന്നതില്‍ തെറ്റില്ല: ശിവസേനക്ക് പവാറിന്റെ പിന്തുണ, 1990 ആവര്‍ത്തിക്കുമോ?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന നിലപാടിനെ പിന്തുണച്ച് ശരദ് പവാര്‍. 50:50 ഫോര്‍മുല ആവശ്യപ്പെട്ട ശിവസേന നിലപാടില്‍ തെറ്റില്ലെന്നാണ് എന്‍സിപി തലവന്റെ നിലപാട്. സര്‍ക്കാര്‍ നടത്തിപ്പിന് അനുഭവജ്ഞാനമുള്ള ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതില്‍ തെറ്റില്ല.

ഭൂമി വിട്ടുനല്‍കുന്നവര്‍ നഷ്ടപരിഹാരം നല്‍കണം: പാച്ചേനി കേരളപിറവി ദിനത്തില്‍ നിരാഹാര സമരം നടത്തുംഭൂമി വിട്ടുനല്‍കുന്നവര്‍ നഷ്ടപരിഹാരം നല്‍കണം: പാച്ചേനി കേരളപിറവി ദിനത്തില്‍ നിരാഹാര സമരം നടത്തും

മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യത്തെ 220 സീറ്റ് നേടുന്നതില്‍ നിന്ന് പിന്നോട്ടടിച്ചത് പവാറിന്റെ എന്‍സിപിയാണ്. 2014ലെ തിര‍ഞ്ഞെടുപ്പില്‍ 122 സീറ്റ് നേടിയ ബിജെപി സഖ്യത്തിന്റെ സീറ്റ് നില ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 105ലേക്ക് ചുരുങ്ങുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയത്തോടെ 50:50 ഫോര്‍മുലയെക്കുറിച്ചാണ് ശിവസേന ബിജെപി ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്.

 ചരിത്രം ആവര്‍ത്തിക്കുമോ?

ചരിത്രം ആവര്‍ത്തിക്കുമോ?

1990ലും ശിവസേനയും ബിജെപിയും ഇത്തരത്തില്‍ 50:50 ഫോര്‍മുലയാണ് സ്വീകരിച്ചത്. ഇത്തരത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഭരണത്തിലെത്തിയ ചരിത്രം ബിജെപി- ശിവസേന സഖ്യത്തിനുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് ശരദ് പവാര്‍. എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 1995-1999 കാലത്ത് ശിവസേനയുടെ മനോഹര്‍ ജോഷിയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്.

 കോണ്‍ഗ്രസ്- എന്‍സിപി സഖ്യം

കോണ്‍ഗ്രസ്- എന്‍സിപി സഖ്യം


സോണിയാ ഗാന്ധി ഒരു തിരഞ്ഞെടുപ്പ് റാലിയെ പോലും അഭിസംബോധന ചെയ്യാതിരുന്നിട്ടും 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 102 സീറ്റുകള്‍ എന്‍സിപി- കോണ്‍ഗ്രസ് സഖ്യം നേടി. കോണ്‍ഗ്രസിനെ പ്രതിരോധിക്കുന്ന നീക്കം തന്നെയാണ് പവാറില്‍ നിന്നും ഉണ്ടായിട്ടുള്ളതും. എന്‍സിപിക്കൊപ്പം നിന്ന് ശക്തമായി പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കളാണ്. മോശം ആരോഗ്യസ്ഥിതി മൂലം ഹരിയാണയിലെ തിര‍ഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ സോണിയാഗാന്ധി പകരം രാഹുലിനെയാണ് പ്രചാരണത്തിന് അയച്ചത്. ഞാനാണ് ഇവിടെ പ്രാദേശികനായുള്ളത്, അതുകൊണ്ട് എല്ലാക്കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടത് താനാണെന്ന് വിശ്വസിക്കുന്നതായും പവാര്‍ വ്യക്തമാക്കി.

 നിലപാടില്‍ മാറ്റമില്ലെന്ന്

നിലപാടില്‍ മാറ്റമില്ലെന്ന്

50:50 ഫോര്‍മുല അംഗീകരിച്ചുകൊണ്ടല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുകയേ വേണ്ടെന്നാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഫോര്‍മുല സംബന്ധിച്ച് ധാരണയിലെത്തിയ ശേഷം മാത്രേ ബിജെപിയ്ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് തന്നെയാണ് താക്കറെ ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 56 ശിവസേന എംഎല്‍എമാരുടെ സഹായത്തോടെയാണ് ബിജെപിക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ. 288 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നിലവില്‍ ബിജെപിക്കില്ല. 105 സീറ്റുകളിലാണ് ബിജെപി സംസ്ഥാനത്ത് വിജയിച്ചത്. അതായത് 46 ശിവസേന ​എംഎല്‍എമാരുടെ പിന്തുണയില്ലാതെ ബിജെപിക്ക് അധികാരമുറപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തം.

 മുഖ്യമന്ത്രിക്കസേര ആര്‍ക്ക്?

മുഖ്യമന്ത്രിക്കസേര ആര്‍ക്ക്?


50:50 ഫോര്‍മുല അനുസരിച്ച് ബിജെപി മുഖ്യമന്ത്രിക്കസേര ശിവസേനക്ക് നല്‍കേണ്ടതായി വരും. എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിക്കസേര ബിജെപിയിലേക്കും വരും. ഈ ഫോര്‍മുലയില്‍ വോര്‍ളിയില്‍ നിന്ന് വിജയിച്ച ആദിത്യതാക്കറെയെ മുഖ്യമന്ത്രിയായി അവരോധിക്കാനാണ് ഉദ്ധവ് താക്കറെയുടെ നീക്കം. ഫോര്‍മുല പ്രകാരം ക്യാബിനറ്റ് പദവിയുടെ 50 ശതമാനവും ശിവസേനക്ക് ലഭിക്കണം. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് ശിവസേനക്കുള്ളില്‍ നിന്ന് ഉയരുന്നത്. ആദ്യത്തെ തവണ ശിവസേന - ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ശിവസേനക്ക് മുഖ്യമന്ത്രി പദം ലഭിച്ചിരുന്നില്ല. പാര്‍ട്ടി സ്ഥാപകനായ ബാലാ സാഹിബ് താക്കറെ ആഭ്യന്തരം, ധനകാര്യം, റെവന്യൂ, നഗരവികസനം, വനംവകുപ്പ്, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ ആവശ്യപ്പെടുകയായിരുന്നു.

ആവശ്യം അംഗീകരിക്കപ്പെടുമോ?

ആവശ്യം അംഗീകരിക്കപ്പെടുമോ?


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപിക്ക് മുമ്പില്‍ വെച്ച ആവശ്യം സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല പിന്തുടരണമെന്നാണ്. ശിവസേസന എംപി പ്രകാശ് സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു പാര്‍ട്ടികളും തമ്മില്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നുവെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം ഉദ്ധവ് താക്കറെയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി ചര്‍ച്ചക്കൊടുവില്‍ താക്കറെ തന്നെ മുഖ്യമന്ത്രിയായി അവരോധിക്കപ്പെടുമെന്ന വിശ്വാസമാണ് ശിവസേന പ്രവര്‍ത്തകര്‍ക്കുള്ളത്.

English summary
Maharashtra: Nothing Wrong In Shiv Sena's "50:50" Demand: Sharad Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X