കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും കൂടുതൽ വധശിക്ഷ കാത്തു കിടക്കുന്നവർ മഹാരാഷ്ട്രയിൽ; 90 ശതമാനം പേരുടേയും ശിക്ഷ നടപ്പാകാറില്ല!

  • By Desk
Google Oneindia Malayalam News

ദില്ലി: വധശിക്ഷ കാത്ത് കിടക്കുന്നവർ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയെന്ന് റിപ്പോർട്ട്. 2017 അവസാനത്തെ കണക്കുകള്‍ പ്രകാരം 67 തടവുകാരാണ് മഹാരാഷ്ട്രയില്‍ വധശിക്ഷ കാത്തുകഴിയുന്നത്. ദില്ലി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യാക്തമാക്കുന്നത്. എന്നാൽ തൊട്ടു പിറകിൽ ഉത്തർപ്രദേശേ് ഉണട്. 65 പേരാണ് ഉത്തർപ്രദേശിൽ വധ ശിക്ഷ കാത്തു കിടക്കുന്നത്.

മുന്‍ വര്‍ഷം ഇത് 47 ആയിരുന്നു മഹാരാഷ്ട്രപയിലെ കണക്ക്, അതേസമയത്ത് ഉത്തർപ്രദേശിൽ 77 പേർ വധശിക്ഷ കാത്ത് കിടക്കുന്നുണ്ടായിരുന്നു. അതേ സമയം രാജ്യത്ത് വിചാരണ കോടതികള്‍വധശിക്ഷ വിധിക്കപ്പെട്ടവരില്‍ 90 ശതമാനം പേരുടേയും ശിക്ഷ നടപ്പാകാറില്ലെന്നാണ് മുന്‍ വന്‍വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

 Capital punishment

കഴിഞ്ഞ വര്‍ഷം വിചാരണ കോടതികള്‍ വധ ശിക്ഷ നല്‍കിയവരില്‍ 99 പേര്‍ മേല്‍ക്കോടതികളെ സമീപിച്ചപ്പോള്‍ 53 പേരുടെ ശിക്ഷ വെട്ടിക്കുറച്ചു. 35 പേരെ വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ‌ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നവരിൽ കൂടുതലും ജമ്മു കശ്മീരിൽ ഉള്ളവരാണ്. മഹാരാഷ്ട്രയിൽ വധശിക്ഷ കാത്ത് കിടക്കുന്നവരുടെ എണ്ണം ഇത്രയും കൂടിയത് അക്ഷരാർത്ഥത്തിൽ‌ ഞെട്ടിപ്പിക്കുന്നതാണ്. മഹാരാഷ്ട്രയില്‍ ഏകദേശം 11 കോടിയോളമാണ് ജനസംഖ്യയുള്ളത്.

English summary
Maharashtra has overtaken Uttar Pradesh as the state with the most prisoners on death row, according to a report published on Wednesday by researchers at the National Law University in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X