കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വീശി ബിജെപി, വഴങ്ങി ശിവസേന

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസന സഖ്യത്തിനിടയിലെ ഭിന്നത അവസാനിക്കുന്നുവെന്ന് സൂചന. ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി പദവും 13 മുതല്‍ 15 വരെ മന്ത്രി സ്ഥാനങ്ങളും നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനം ശിവസേന ഏറെ കുറെ അംഗീകരിച്ചതായാണ് വിവരം. പാര്‍ട്ടിയുടെ പരമാവധി ആവശ്യങ്ങള്‍ നേടിയെടുക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും പ്രതികരിച്ചു.

mahabjp

നേരത്തെ ഇരുപാര്‍ട്ടികള്‍ക്കും തുല്യപദവി വേണമെന്ന് ആവശ്യത്തില്‍ ഉറച്ച് നിന്ന സേന എംപി സഞ്ജയ് റൗത്തും നിലപാട് മയപ്പെടുത്തി. മഹാരാഷ്ട്രയുടെ ഉന്നമനത്തിനായി എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായി ശിവസേന തുടരേണ്ടതുണ്ട്, പരസ്പര ബഹുമാനത്തില്‍ വിട്ട് വീഴ്ച ചെയ്യാതെ, റൗത്ത് പ്രതികരിച്ചു. വ്യക്തികളല്ല സംസ്ഥാന താതാപര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും റൗത്ത് പറഞ്ഞു.

മുഖ്യമന്ത്രി പദം നല്‍കിയില്ലേങ്കിലും പ്രധാന വകുപ്പുകള്‍ നല്‍കിയാല്‍ വഴങ്ങാമെന്ന നിലപാടിലായിരുന്നു ശിവസേന. ഇതോടെയാണ് ബിജെപി പ്രധാന വകുപ്പുകള്‍ ശിവസേനയ്ക്ക് നല്‍കാന്‍ തയ്യാറായത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ പിഡബ്ല്യുഡി, ഗ്രാമീണ വികസനം, വ്യവസായം, ആരോഗ്യം എന്നീ വകുപ്പുകള്‍ ശിവസേനയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രി പദവും ആഭ്യന്തരം, നഗരവികസനം, റവന്യൂ, സാമ്പത്തികം തുടങ്ങിയ വകുപ്പുകള്‍ വിട്ട് നല്‍കില്ലെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ശിവസേന നിലപാട് കടുപ്പിച്ചാല്‍ റവന്യൂ, കൃഷി, ജലസേചന വകുപ്പുകളില്‍ ഏതെങ്കിലും ഒന്ന് വിട്ട് നല്‍കിയേക്കുമെന്നും ബിജെപി നേതാക്കള്‍ സൂചന നല്‍കുന്നുണ്ട്. ബിജെപിക്ക് 27-29 മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കും.

കഴിഞ്ഞ ദിവസം ബിജെപി നിയമസഭ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ശിവസേനയുമായി ചേര്‍ന്ന് ബിജെപി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഭിന്നത ഉടന്‍ പരിഹരിക്കും. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. അടുത്ത ആഴ്ച മുംബൈയില്‍ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും. 288 അംഗ നിയമസഭയില്‍ 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളുമാണ് ലഭിച്ചത്. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ശിവസേന നിലപാട് കടുപ്പിച്ചത്.

ഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരിഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരി

ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്;വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ്

മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത (83) അന്തരിച്ചു !! അന്ത്യം കൊല്‍ക്കത്തയില്‍

English summary
Offered deputy CM post and 13 cabinet births; Shiva sena climbs down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X