കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവ് രാജിവെച്ചു... കോണ്‍ഗ്രസിന് വന്‍ തിരിച്ചടി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നീണ്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീല്‍ രാജിവെച്ചു. ദീര്‍ഘകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അദ്ദേഹം. നേരത്തെ അദ്ദേഹത്തിന്റെ മകന്‍ പാര്‍ട്ടി സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടിരുന്നു. അദ്ദേഹം ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷ നേതാവ് കൂടിയായ വിഖകെ പാട്ടീല്‍ രാജിവെച്ചത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ്.

1

അതേസമയം ബിജെപിയില്‍ ചേരുമോയെന്ന കാര്യം രാധാകൃഷ്ണ വിഖെ പാട്ടീല്‍ സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ മകന് വേണ്ടി പാട്ടീല്‍ പ്രചാരണത്തിനിറങ്ങിയത് പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയായിരുന്നു. എന്‍സിപിയുടെ സിറ്റിംഗ് സീറ്റില്‍ പാട്ടീലിന്റെ പ്രചാരണം വലിയ വിവാദമായതോടെ ശരത് പവാര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം തുടര്‍ന്നും മകന് വേണ്ടി തന്നെയാണ് രംഗത്തിറങ്ങിയത്.

പാട്ടീലിന്റെ രാജിക്കത്ത് രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ടുണ്ട്. മകന്‍ ബിജെപിയിലേക്ക് പോകുന്നത് തടയാന്‍ സാധിക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ രാജിക്ക് കാരണമെന്നാണ് സൂചന. അടുത്ത ദിവസം മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ രാഹുല്‍ ഗാന്ധിയുടെ റാലി നടക്കാനിരിക്കെയാണ് പാട്ടീലിന്റെ രാജി. ഇത് സംസ്ഥാന സമിതിയില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും.

അതേസമയം പാട്ടീല്‍ ഇതുവരെ പാര്‍ട്ടിക്കായി പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. അഹമ്മദ്‌നഗറില്‍ കോണ്‍ഗ്രസിന് നല്ല വിജയസാധ്യതയുണ്ട്. എന്നാല്‍ മകന് എല്ലാ പിന്തുണയും നല്‍കി വിജയിപ്പിക്കാനാണ് പാട്ടീല്‍ ശ്രമിക്കുന്നത്. സാധ്യമായ എല്ലാ വഴികളും അദ്ദേഹം നോക്കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി കനത്തിരിക്കുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000 വോട്ടിന് ജയിക്കും!!കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000 വോട്ടിന് ജയിക്കും!!

English summary
maharashtra opposition leader resigned after dissent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X