അച്ഛന്‍ പീഡിപ്പിച്ചു, പരാതി കൊടുത്ത ഗര്‍ഭിണിയായ മകള്‍ക്ക് ചാട്ടവാറടി
മുംബൈ: സ്വന്തം അച്ഛനില്‍ നിന്നും മകള്‍ക്ക് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് ഇതാദ്യമല്ല. എന്നാല്‍, തന്റെ ദുരവസ്ഥ ഗ്രാമത്തിലെ വേണ്ടപ്പെട്ടവരോട് അറിയിക്കുമ്പോള്‍ അവിടുന്ന് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളും അപമാനവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതിലുമപ്പുറമാണ്. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സമാനമായ സംഭവം നടന്നത്.
പിതാവിന്റെ ലൈംഗിക പീഡനത്തിന് മാസങ്ങളോളം ഇരയാകേണ്ടി വന്ന പെണ്‍കുട്ടി ഒടുവില്‍ ഗര്‍ഭിണിയായി. ഇതോടെയാണ് സംഭവം ഗ്രാമവാസികള്‍ അറിയുന്നത്. പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനു പകരം സത്താറ ജില്ലയിലെ പച്‌വാഡ് പഞ്ചായത്ത് അധികൃതര്‍ ക്രൂരമായ ശിക്ഷയാണ് നല്‍കിയത്. അച്ഛനും മകള്‍ക്കും ഒരുപോലെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

പതിനാലു വയസ്സുകാരിയാണ് അച്ഛന്റെ പീഡനത്തില്‍ ഗര്‍ഭം ധരിച്ചത്. അമ്മ മരിച്ചു പോയ പെണ്‍കുട്ടി സംഭവം പുറത്തുപറയാതെ മാസങ്ങളോളം പിടിച്ചു നില്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞ പഞ്ചായത്ത് അധികൃതര്‍ പൊതുസ്ഥലത്ത് വെച്ച് അച്ഛനെയും ഗര്‍ഭിണിയായ മകളെയും ചാട്ടവാറ് കൊണ്ട് അടിക്കുകയാണുണ്ടായത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് ഇങ്ങനെയൊരു ശിക്ഷ പഞ്ചായത്ത് നടപ്പാക്കിയത്.
മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് പിതാവിനെയും പീഡനത്തിന് അച്ഛന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടഞ്ഞില്ലെന്ന കുറ്റത്തിന് മകളെയും പഞ്ചായത്ത് അധികൃതര്‍ മര്‍ദ്ദിക്കുകയായിരുന്നു.












Click it and Unblock the Notifications