കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ അന്ധ വിശ്വാസങ്ങള്‍ക്കെതിരെ നിയമം

  • By Soorya Chandran
Google Oneindia Malayalam News

നാഗപൂര്‍: അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്തി മഹാരാഷ്ട്ര നിയമസഭ ചരിത്രത്തിന്റെ ഭാഗമാകുന്നു. അന്ധവിശ്വാസ വിരുദ്ധ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. ഇനി നിയമസഭ കൗണ്‍സില്‍ കൂടി പാസാക്കിയാല്‍ ബില്ലിന് നിയസാധുതതയാകും.

യുക്തിവാദിയായ ഡോ.നരേന്ദ്ര ദബോല്‍ക്കര്‍ ആയിരുന്നു ബില്‍ പാസാക്കാന്‍ ഏറെ പ്രയത്‌നിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ അക്രമികള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. ഏറെ നാളായി പൂഴ്ത്തിവച്ചിരുന്ന ബില്‍ വീണ്ടും സജീവ ചര്‍ച്ചയാകാന്‍ കാരണം ദബോല്‍ക്കറുടെ കൊലപാതകം ആയിരുന്നു.

Maharashtra Map

ബില്‍ ഏറെ ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നാണ് ബിജെപി പറയുന്നത്. മുമ്പ് ഒരു തവണ അന്ധവിശ്വാസ നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പക്ഷെ തുടര്‍ നടപടികളൊന്നും നടന്നില്ല.

എന്നാല്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട ബില്‍ ദബോല്‍ക്കറുടെ ആവശ്യങ്ങളോട് അല്‍പം പോലും നീതി പുലര്‍ത്തുന്നതല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥ ബില്ലിലെ കാതലായ നിര്‍ദ്ദേശങ്ങള്‍ നീക്കിയാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അന്ധ്വിശ്വാസങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സാമൂഹ്യ പ്രശ്‌നങ്ങളിലോ കുറ്റ കൃത്യങ്ങളിലോ ഇരക്കോ, അവരുടെ കുടംബാംഗങ്ങള്‍ക്കോ അല്ലാതെ മറ്റാര്‍ക്കും പരാതിപ്പെടാന്‍ ആകില്ലെന്നാണ് ബില്ലില്‍ വിയവസ്ഥ ചെയ്തിരിക്കുന്നത്. ഇത് കൊണ്ട് സമൂഹത്തില്‍ ഒരു മാറ്റത്തിനും വഴിവെക്കില്ലെന്നും ആക്ഷേപം ഉണ്ട്.

English summary
The state legislative assembly passed on Friday the much-discussed Anti-Superstition Bill over three months after the murder of rationalist Dr Narendra Dabholkar who was instrumental in drafting the bill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X