കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ അടി തുടങ്ങിയോ? ബിജെപിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാതെ ഫഡ്‌നാവിസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചുപിടിച്ചതിന് പിന്നാലെ ബി ജെ പി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം വി എ സര്‍ക്കാരിന്റെ തകര്‍ച്ചയെ തുടര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ ആഘോഷമായിരുന്നു ദക്ഷിണ മുംബൈയിലെ പാര്‍ട്ടി ഓഫീസില്‍ നടന്നത്. എന്നാല്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തിയില്ല.

1

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഉപമുഖ്യമന്ത്രിയായി ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ആഘോഷത്തില്‍ പങ്കെടുക്കാത്തതില്‍ അസ്വഭാവികത ഒന്നുമില്ലെന്നാണ് വിവരം. ജൂലൈ 3 മുതല്‍ മഹാരാഷ്ട്ര നിയമസഭയുടെ രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ വസതിയില്‍ യോഗങ്ങള്‍ നടത്തുന്ന തിരക്കിലായതുകൊണ്ടാണ് ഫഡ്‌നാവിസ് ആഘോഷത്തില്‍ പങ്കെടുക്കാത്തതെന്നാണ് അടുത്ത അനുയായി നല്‍കുന്ന വിവരം.

2

വെള്ളിയാഴ്ച മുതല്‍ ഹൈദരാബാദില്‍ ആരംഭിച്ച പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവില്‍ ഫഡ്നാവിസ് പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹം ഞങ്ങളുടെ ദേശീയ നേതാക്കളുമായി സംസാരിക്കുകയും ഇവിടുത്തെ സ്ഥിതിഗതികള്‍ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബി ജെ പി നേതാക്കള്‍ അറിയിച്ചു. നിയമസഭ സമ്മേളനം നടക്കേണ്ടതിനാല്‍ അദ്ദേഹം ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുത്തേക്കില്ല. വെള്ളിയാഴ്ച വൈകിട്ട് ഒരു ഹോട്ടലില്‍ നടന്ന ബി ജെ പി എം എല്‍ എമാരുടെ യോഗത്തെ ഫഡ്നാവിസ് അഭിസംബോധന ചെയ്യുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

3

സേന-എന്‍ സി പിയുടെ തകര്‍ച്ചയിലേക്ക് നയിച്ച ശിവസേനയിലെ പിളര്‍പ്പില്‍ ഫഡ്നാവിസ് നിര്‍ണായക പങ്കാണ് വഹിച്ചത്. ഫഡ്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് നേതൃത്വം അടക്കം പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നീട് എക്‌നാഥ് ഷിന്‍ഡയെ തിരഞ്ഞെടുക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് അറിയിച്ച ഫഡ്‌നാവിസ് പിന്നീട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയുടെ നിര്‍ദ്ദേശപ്രകാരമാണ് ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി പദത്തിലേത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

4

അതേസമയം, ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയാണെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഫഡ്‌നാവിസിന് ആഗ്രമില്ലെന്ന് തോന്നുന്നു, എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന് അനുസരിക്കാതെ നിവൃത്തിയില്ലെന്നാണ് ശരദ് പവാര്‍ പറഞ്ഞത്. 2014 മുതല്‍ 2019 വരെ സംസ്ഥാനത്ത് ബിജെപി-സേന സര്‍ക്കാരിനെ ഫഡ്നാവിസ് നയിച്ചപ്പോള്‍ ഷിന്‍ഡെ മന്ത്രിയായിരുന്നു.

5


അതേസമയം, മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു. 2019ല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വാക്ക് പാലിച്ചിരുന്നു എങ്കില്‍ മഹാ വികാസ് അഘാഡി സഖ്യം ഉണ്ടാകില്ലായിരുന്നു എന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. അന്ന് മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് പങ്കിട്ട് എടുക്കാം എന്ന നിര്‍ദേശം അവഗണിച്ചത് കൊണ്ടാണ് ശിവസേന ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ശിവസേന എം എല്‍ എയെ തന്നെ ബി ജെ പി മുഖ്യമന്ത്രിയാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

6


പുതിയ സര്‍ക്കാര്‍ രൂപീകരിച്ചവര്‍ ശിവസൈനികനെ തന്നെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു. പണ്ട് ഇത് തന്നെയാണ് താന്‍ പറഞ്ഞത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി പങ്കിട്ടെടുക്കാം എന്നാണ് താനും അമിത് ഷായും തമ്മില്‍ തീരുമാനിച്ചത് എന്നും എന്നാല്‍ ബി ജെ പി ഇത് ലംഘിച്ച ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്തും കേന്ദ്രത്തിലും ബി ജെ പിയുമായി സഖ്യമുണ്ടായിരുന്ന കാലത്ത് ഇത് ചെയ്യാതെ എന്തുകൊണ്ടാണ് ഇപ്പോള്‍ ബി ജെ പി ഇത് ചെയ്യുന്നത് എന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

ഉദ്ധവിന് അടുത്ത അടി; രാജ് താക്കറെക്ക് രണ്ട് മന്ത്രി പദവി ഓഫര്‍ ചെയ്ത് ഷിന്‍ഡെ... ഇനി കളി മാറുംഉദ്ധവിന് അടുത്ത അടി; രാജ് താക്കറെക്ക് രണ്ട് മന്ത്രി പദവി ഓഫര്‍ ചെയ്ത് ഷിന്‍ഡെ... ഇനി കളി മാറും

English summary
Maharashtra political crisis: Devendra Fadnavis not participating in BJP's victory celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X